Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ അതിഥി തൊഴിലാളികളായി കണക്കാക്കി ആനുകൂല്യങ്ങൾ നൽകാനാവില്ല; അതിഥി തൊഴിലാളികൾക്കായി സുപ്രീംകോടതി നിർദ്ദേശിച്ച ആനുകൂല്യങ്ങൾ മടങ്ങി വരുന്ന പ്രവാസികൾക്ക് കൊടുക്കില്ല; പ്രവാസികൾക്ക് സൗജന്യയാത്രയും ക്വാറന്റൈനും ഇല്ലെന്ന് വ്യക്തമാക്കി പിണറായി സർക്കാർ; നോർക്ക പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് വിവാദത്തിൽ; കൊറോണ ടെസ്റ്റിൽ വലയുന്നവർക്ക് വീണ്ടും പ്രതിസന്ധി; പ്രതിഷേധവുമായി പ്രതിപക്ഷം

നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ അതിഥി തൊഴിലാളികളായി കണക്കാക്കി ആനുകൂല്യങ്ങൾ നൽകാനാവില്ല; അതിഥി തൊഴിലാളികൾക്കായി സുപ്രീംകോടതി നിർദ്ദേശിച്ച ആനുകൂല്യങ്ങൾ മടങ്ങി വരുന്ന പ്രവാസികൾക്ക് കൊടുക്കില്ല; പ്രവാസികൾക്ക് സൗജന്യയാത്രയും ക്വാറന്റൈനും ഇല്ലെന്ന് വ്യക്തമാക്കി പിണറായി സർക്കാർ; നോർക്ക പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് വിവാദത്തിൽ; കൊറോണ ടെസ്റ്റിൽ വലയുന്നവർക്ക് വീണ്ടും പ്രതിസന്ധി; പ്രതിഷേധവുമായി പ്രതിപക്ഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:കൊച്ചി: പ്രവാസികളെ അതിഥി തൊഴിലാളികളായി കണക്കാകാൻ ആകില്ലെന്ന് സംസ്ഥാന സർക്കാർ. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്ക് കോവിഡു കാലത്ത് നൽകുന്ന സംരക്ഷണം പ്രവാസികൾക്ക് കൊടുക്കാൻ കഴിയില്ലെന്ന് ഹൈക്കോടതിയെ സർക്കാർ അറിയിച്ചു. വിമാനക്കൂലിയും ക്വാറന്റൈൻ അടക്കമുള്ള കാര്യങ്ങളിലും ഇനി സർക്കാർ സഹായം പ്രവാസികൾക്കുണ്ടാകില്ലെന്നാണ് ഇതോടെ വ്യക്തമാകുന്നത്. നേരത്തെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർ മാത്രം കേരളത്തിലേക്ക് വന്നാൽ മതിയെന്ന് സർക്കാർ നിലപാട് എടുത്തിരുന്നു.

പ്രവാസികളെ തിരികെ കൊണ്ടു വരാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരമിരിക്കുകയാണ്. രാവിലെ ഒൻപത് മണിക്കാണ് നിരാഹാരസമരം ആരംഭിച്ചത്. ഗൾഫിൽ കുടുങ്ങി കിടക്കുന്ന പ്രവാസികളെല്ലാം രോഗവാഹകരാണെന്നും അവരൊന്നും തിരിച്ചു വരേണ്ടതില്ലെന്നുമുള്ള നിലപാടാണ് മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും ഇപ്പോൾ സ്വീകരിക്കുന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. കെഎംസിസി, ഇൻകാസ്, ഒഐസിസി,ശക്തി, ബഹറൈൻ മലയാളി സമാജം തുടങ്ങി വിവിധ പ്രവാസി സംഘടനകൾ പ്രവാസികളെ മടക്കി കൊണ്ടുവരാൻ പ്രയത്‌നിക്കുമ്പോൾ അതിനു തുരങ്കം വയ്ക്കുകയാണ് സർക്കാരെന്നും ചെന്നിത്തല പറഞ്ഞു. ഈ വിവാദം കനക്കുമ്പോഴാണ് സർക്കാരിന്റെ നിലപാട് വ്യക്തമാക്കൽ എത്തുന്നത്.

നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ അതിഥി തൊഴിലാളികളായി കണക്കാക്കി ആനുകൂല്യങ്ങൾ നൽകാനാവില്ലെന്ന് സംസ്ഥാന സർക്കാർ പറയുന്നു. അതിഥി തൊഴിലാളികൾക്കായി സുപ്രീംകോടതി നിർദ്ദേശിച്ച ആനുകൂല്യങ്ങൾ മടങ്ങി വരുന്ന പ്രവാസികൾക്ക് നൽകാനാവില്ലെന്നും സംസ്ഥാന സർക്കാര്ർ അറിയിച്ചു. നോർക്ക പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഇക്കാര്യം വ്യക്തമാക്കി ഉത്തരവിറക്കിയത്. പ്രവാസികളെ അതിഥി തൊഴിലാളികളായി കണക്കാക്കി ആനുകൂല്യങ്ങൾ നൽകാനുള്ള സാധ്യത പരിശോധിക്കണമെന്ന് കേരള ഹൈക്കോടതിയാണ് സംസ്ഥാനസർക്കാരിനോട് ആവശ്യപ്പെട്ടത്. ഈ നിർദ്ദേശത്തിന് മറുപടിയായാണ് സംസ്ഥാന സർക്കാർ പ്രവാസികൾക്ക് ആനുകൂല്യം നിഷേധിച്ചു കൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്.

അതിഥി തൊഴിലാളികൾക്കെല്ലാം സൗജന്യയാത്രയും ക്വാറന്റൈൻ സൗകര്യവും ഉറപ്പാക്കണം എന്ന് നേരത്തെ സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. ഈ ആനുകൂല്യം നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് കൂടി ലഭ്യമാക്കി കൂടെ എന്നാണ് ഹൈക്കോടതി ആരാഞ്ഞത്. എന്നാൽ അതിഥി തൊഴിലാളികൾക്ക് നൽകുന്ന ആനൂകൂല്യങ്ങൾ പ്രവാസികൾക്ക് ബാധകമല്ല എന്നാണ് സർക്കാർ ഇപ്പോൾ വ്യക്തമാക്കുന്നത്.
സൗദി അറേബ്യ അടക്കം നാല് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസിമലയാളികളുടെ മടക്കം പ്രതിസന്ധിയിലാണ്. കേരളസർക്കാർ നിർദ്ദേശിക്കുന്ന ടെസ്റ്റുകൾക്ക് സൗദി അറേബ്യ, കുവൈത്ത്, ഒമാൻ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിൽ ഇതുവരെ അനുമതി ലഭിക്കാത്തതാണ് കാരണം. നാളെ മുതൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ വന്ദേഭാരത്, ചാർട്ടേഡ് വിമാനസർവീസുകൾ റദ്ദാക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

അതിരൂക്ഷമായ വിമർശനമാണ് ഇതിനെതിരെ പ്രതിപക്ഷ നേതാവ് എടുക്കുന്നത്. പ്രവാസികളുടെ കാര്യത്തിൽ സർക്കാരിന് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു. ഈ കോവിഡ് കാലത്തേറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നത് ?ഗൾഫിലെ പ്രവാസികളാണ്. അവർ ?രോ?ഗവാഹകരാണെന്നും അവരിങ്ങോട്ട് വരേണ്ടെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട് വിശകലനം ചെയ്താൽ മനസിലാവുക. കേന്ദ്രസർക്കാരായാലും സംസ്ഥാന സർക്കാരായാലും പ്രവാസികൾ നാട്ടിലേക്ക് വരേണ്ടതില്ല എന്ന നിലപാടാണ് സ്വീകരിക്കുന്നത്. വന്ദേഭാരത് വിമാനങ്ങൾ കൃത്യമായി വിപുലമായ രീതിയിൽ സർവ്വീസ് നടത്തിയിരുന്നുവെങ്കിൽ കൂടുതൽ പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങിയെത്താമായിരുന്നു.

ഇതേ തുടർന്നാണ് പ്രവാസി സംഘടനകൾ ചാർട്ടേഡ് വിമാനങ്ങൾ സജ്ജമാക്കിയത്. അപ്പോൾ അതിൽ വരുന്നവർക്കും വന്ദേഭാരത് വിമാനങ്ങളിൽ വരുന്നവർക്കും കോവിഡ് നെ?ഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്. ?ഗൾഫിൽ കുടുങ്ങിയ ആയിരക്കണക്കിന് പ്രവാസികൾക്ക് നാട്ടിലേക്ക് വരാനുള്ള അവസരമാണ് ഇതിലൂടെ ഇല്ലാതെയാവുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ നിരഹാരസമരമിരിക്കുന്ന്. ലോകകേരള സഭയോ നോർക്കയോ പ്രവാസികൾക്കായി ഒന്നും ചെയ്തിട്ടില്ല. എംബസികൾ പ്രവാസികളെ തിരിഞ്ഞു നോക്കുന്നുമില്ല. മുഖ്യമന്ത്രി പറഞ്ഞ ട്രൂനാറ്റ് ടെസ്റ്റ് സൗദിയടക്കം പല രാജ്യങ്ങളിലുമില്ല. ഈ ട്രൂനാറ്റ് റാപ്പിഡ് ടെസ്റ്റിന് കേന്ദ്രസർക്കാർ പോലും ഇതുവരെ അനുമതി നൽകിയിട്ടുമില്ല. കെഎംസിസി അടക്കമുള്ള വിവിധ പ്രവാസി സംഘടനകളാണ് ഈ പ്രതിസന്ധി ഘട്ടത്തിൽ എന്തെങ്കിലും ചെയ്തത്.

ടിക്കറ്റിന് പോലും പണമില്ലാതെ ആയിരക്കണക്കിന് ആളുകൾ വിവിധ ലേബർ ക്യാംപുകളിൽ കുടുങ്ങികിടക്കുന്നത്. കോവിഡ് നെ?ഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയാൽ പിന്നെ ഒരാളെ പോലും കൊണ്ടു വരാനാവില്ല എന്നാണ് ബഹറൈൻ മലയാളി സമാജം നേതാക്കൾ എന്നോട് പറഞ്ഞത്. ഇൻകാസും ഒഐസിസിയും കെഎംസിസിയോടൊപ്പം കേരളത്തിലേക്ക് വിമാനങ്ങൾ ചാർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഒരുവിമാനത്തിനും ഇവിടേക്ക് വരാനാവാത്ത അവസ്ഥയാണ്. സർക്കാർ പറഞ്ഞ സർട്ടിഫിക്കറ്റ് എവിടെ കിട്ടും. സലാലയിലെ മലയാളികൾ പറയുന്നത് അവർക്ക് നാല് ദിവസം എങ്കിലും യാത്ര ചെയ്താൽ മാത്രമാണ് കോവിഡ് ടെസ്റ്റ് നടത്താൻ സാധിക്കൂ എന്നാണ്. ഇത്തരം പ്രതിസന്ധികളിൽ നമ്മുക്കെന്തു ചെയ്യാൻ സാധിക്കും-ചെന്നിത്തല ചോദിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP