Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202119Saturday

പെർത്തിൽ നിന്നുള്ള ആദ്യ ചാർട്ടേഡ് ഫ്‌ളൈറ്റ് കൊച്ചിയിലേക്കു ജൂലൈ 27ന് ; ചാറ്റേർഡ് ഫ്‌ളൈറ്റ് സംഘടിപ്പിച്ചത് പെർത്ത് മലയാളി അസോസിയേഷൻ; നാട്ടിലേക്കുള്ള മടക്കത്തിന് ഒരുങ്ങന്നത് ഏറെയും വയോധികർ

മറുനാടൻ ഡെസ്‌ക്‌

പെർത്ത്: പെർത്തിൽ നിന്നും ആദ്യ ചാർട്ടേഡ് ഫ്‌ളൈറ്റ് കൊച്ചിയിലേക്കു ജൂലൈ 27നു പുറപ്പെടും.പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷനും ഫൊനിക്‌സ് സ്‌കൈ വേൾഡും സംയുക്തമായിട്ടാണ് ചാറ്റേർഡ് ഫ്‌ളൈറ്റ് സംഘടിപ്പിച്ചിരിക്കുന്നത്. ചാറ്റേർഡ് വിമാനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി കഴിഞ്ഞു. ഇന്ത്യ ഗവൺമെന്റിന്റെയും കേരള ഗവൺമെന്റിന്റെയും അപ്രൂവൽ ഇതിനോടകം തന്നെ ലഭിച്ചുകഴിഞ്ഞു.ജൂലൈ 27 തിങ്കളാഴ്ച രാത്രി എട്ടിന് പെർത്ത് ഇന്റർനാഷണൽ എയർപോർട്ട് നിന്നും പുറപ്പെട്ട വിമാനം രാവിലെ 4.55 കൊച്ചിയിൽ എത്തിച്ചേരും.

300 പേർക്കിരിക്കാവുന്ന മലേഷ്യൻ എയർലൈൻസ് വിമാനത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് 150 പേർക്ക് മാത്രമേ യാത്ര ചെയ്യാൻ കഴിയൂ. ഇതിനോടകം 180 ലധികം പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആദ്യം പണം അടക്കുന്ന 150 പേർക്ക് മാത്രമേ യാത്ര ചെയ്യാൻ കഴിയൂ എന്ന് സംഘടന വ്യക്തമാക്കി.യാത്രക്കാരിൽ അധികവും മകളുടെ അടുത്തുവന്നു തിരികെ പോകാൻ കഴിയാതെ വന്ന വയോധികരാണ്. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP