Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'അർഹതയില്ലാത്തവർ അങ്ങോട്ട് മാറി നിൽക്ക്'; 'ഇവിടെ ഏട്ടൻ കാണിക്കും മരിക്കുന്നത് എങ്ങനെ എന്ന്'; ഫേസ്‌ബുക്കിൽ പോസ്റ്റിട്ട് പ്രവാസി മലയാളി ജെസിബി കൈയിൽ തൂങ്ങി മരിച്ചതിന്റെ ഞെട്ടലിൽ ഒമാനിലെ സുഹൃത്തുക്കൾ; മൃതദേഹം നാട്ടിലെത്തിക്കും

'അർഹതയില്ലാത്തവർ അങ്ങോട്ട് മാറി നിൽക്ക്'; 'ഇവിടെ ഏട്ടൻ കാണിക്കും മരിക്കുന്നത് എങ്ങനെ എന്ന്'; ഫേസ്‌ബുക്കിൽ പോസ്റ്റിട്ട് പ്രവാസി  മലയാളി ജെസിബി കൈയിൽ തൂങ്ങി മരിച്ചതിന്റെ ഞെട്ടലിൽ ഒമാനിലെ സുഹൃത്തുക്കൾ; മൃതദേഹം നാട്ടിലെത്തിക്കും

ന്യൂസ് ഡെസ്‌ക്‌

മസ്‌ക്കറ്റ്: ആത്മഹത്യ ചെയ്യാൻ പോകുന്നതിനെ സൂചിപ്പിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതിന് പിന്നാലെ പത്തനംതിട്ട സ്വദേശി ഒമാനിലെ നിസ്‌വയിൽ മരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കൾ.

ജെ.സി.ബി ഓപറേറ്ററായിരുന്ന കോന്നി പയ്യാനമൺ സ്വദേശി പ്രശാന്ത് തമ്പിയാണ് (33) മരിച്ചത്. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ജീവനൊടുക്കുന്നത് സംബന്ധിച്ച സൂചന നൽകി പ്രശാന്ത് തമ്പി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു.

'അർഹതയില്ലാത്തവർ അങ്ങോട്ട് മാറി നിൽക്ക്, ഇവിടെ ഏട്ടൻ കാണിക്കും മരിക്കുന്നത് എങ്ങനെ എന്ന്', വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെ പ്രശാന്ത് ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു.

ആദ്യം തമാശ രീതിയിലാണ് പോസ്റ്റ് എല്ലാവരും കണ്ടത്. പിന്നാലെ മണിക്കൂറുകൾക്കകം മരണവാർത്തയുമെത്തി.

ഇബ്രയിൽ ജോലി ചെയ്തിരുന്ന പ്രശാന്ത് ഒന്നര മാസം മുമ്പാണ് നിസ്‌വയിലേക്ക് വന്നത്. പോസ്റ്റ് ഇട്ട ശേഷം ജെ.സി.ബിയുടെ കൈ ഉയർത്തി അതിൽ തൂങ്ങുകയായിരുന്നു. അവിവാഹിതനാണ്.

നിസ്‌വ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരുകയാണ്‌

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP