Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യൻ പൗരന്മാരുടെ വിവരങ്ങൾ സുരക്ഷിതമാക്കാൻ പാസ്‌പോർട്ടുകളിൽ കാതലായ മാറ്റം കൊണ്ടുവരാനൊരുങ്ങി കേന്ദ്രസർക്കാർ; പുതിയ പാസ്‌പോർട്ടുകൾക്ക് വീട്ടുവിലാസം അച്ചടിക്കുന്ന അവസാനത്തെ പേജുണ്ടാവില്ല; നിറത്തിലും അടിമുടി മാറ്റം വരുന്ന പാസ്‌പോർട്ട് തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാനും കഴിയില്ല

ഇന്ത്യൻ പൗരന്മാരുടെ വിവരങ്ങൾ സുരക്ഷിതമാക്കാൻ പാസ്‌പോർട്ടുകളിൽ കാതലായ മാറ്റം കൊണ്ടുവരാനൊരുങ്ങി കേന്ദ്രസർക്കാർ; പുതിയ പാസ്‌പോർട്ടുകൾക്ക് വീട്ടുവിലാസം അച്ചടിക്കുന്ന അവസാനത്തെ പേജുണ്ടാവില്ല; നിറത്തിലും അടിമുടി മാറ്റം വരുന്ന പാസ്‌പോർട്ട് തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാനും കഴിയില്ല

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഇന്ത്യൻ പൗരന്മാരുടെ വിവരങ്ങൾ സുരക്ഷിതമാക്കുന്നതിന് വേണ്ടിയാണ് പാസ്‌പോർട്ടുകളിൽ മാറ്റം കൊണ്ടുവരുന്നതെന്നാണ് വിശദീകരണം. പാസ്‌പോർട്ടിന്റെ അവസാനത്തെ പേജ് ഒഴിച്ചിടാനാണ് തീരുമാനമെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ പാസ്‌പോർട് ആൻഡ് വിസ ഡിവിഷൻ അണ്ടർ സെക്രട്ടറി സുരേന്ദ്രകുമാർ വ്യക്തമാക്കി. അടുത്ത സിരീസിൽ മുതൽ പുറത്തിറങ്ങുന്ന പാസ്‌പോർട്ടുകളിലും ഈ മാറ്റം പ്രകടമാകും. ചില മാറ്റങ്ങൾ ഉടൻ സംഭവിക്കുമെന്ന് പൂണെയിലെ റീജിയണൽ പാസ്‌പോർട്ട് ഓഫീസറും വ്യക്തമാക്കിയിട്ടുണ്ട്. പ്രൊസസിങ് എളുപ്പമാക്കുന്നതിന് വേണ്ടി പാസ്‌പോർട്ടിന്റെ നിറം മാറ്റുന്നതിനെക്കുറിച്ചും വിദേശകാര്യ മന്ത്രാലയം ആലോചനകൾ നടത്തിവരുന്നുണ്ട്.

പാസ്‌പോർട്ട് തിരിച്ചറിയൽ രേഖയായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കാനുള്ള നീക്കം നടക്കുന്നതായി റിപ്പോർട്ട്. വീട്ടുവിലാസം അച്ചടിക്കുന്ന അവസാനത്തെ പേജില്ലാത്ത പുതിയ പാസ്‌പോർട്ടുകൾ പുറത്തിറക്കാൻ വിദേശകാര്യ മന്ത്രാലയം നീക്കം നടത്തുന്നതായി ഹിന്ദുസ്ഥാൻ ടൈംസാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ ഭാവിയിൽ പാസ്‌പോർട്ട് തിരിച്ചറിയൽ രേഖയായി ഉപയോഗിക്കുന്നതിന് തടസ്സമാകുമെന്നാണ് കരുതുന്നത്. പാസ്‌പോർട്ട് ആൻഡ് ഇമ്മിഗ്രേഷൻ അഡ്രസ് ഉൾപ്പെടെയുള്ള വിവരങ്ങൾ കമ്ബ്യൂട്ടറുകളിൽ ശേഖരിക്കുമെന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യൻ പൗരന്മാരുടെ വിവരങ്ങൾ സുരക്ഷിതമാക്കുന്നതിന് വേണ്ടി പാസ്‌പോർട്ടിന്റെ അവസാനത്തെ പേജ് ഒഴിച്ചിടാനാണ് തീരുമാനമെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ പാസ്‌പോർട് ആൻഡ് വിസ ഡിവിഷൻ അണ്ടർ സെക്രട്ടറി സുരേന്ദ്രകുമാറാണ് വ്യക്തമാക്കിയത്. ഇതോടെ അടുത്ത സിരീസിൽ പുറത്തിറങ്ങുന്ന പാസ്‌പോർട്ടുകളിലും ഈ മാറ്റം പ്രകടമാകും. പാസ്‌പോർട്ട് ഉടമകളുടെ വിലാസം അച്ചടിക്കുന്ന അവസാനത്തെ പേജ് ഒഴിച്ചിട്ടുള്ള പാസ്‌പോർട്ടുകളായിരിക്കും ഈ മാറ്റം പ്രാബല്യത്തിൽ വരുന്നതോടെ പുറത്തിറങ്ങുക.

എന്നാൽ പാസ്‌പോർട്ട് ഏറെക്കാലം തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാൻ കഴിയില്ലെന്ന മാധ്യമറിപ്പോർട്ടുകളോട് വിദേശകാര്യ മന്ത്രാലയ വക്താവ് പ്രതികരിച്ചിട്ടില്ല. നിലവിൽ പാസ്‌പോർട്ടിന്റെ ആദ്യത്തെ പേജിൽ പാസ്‌പോർട്ട് ഉടമയുടെ ഫോട്ടോയ്‌ക്കൊപ്പം ഉടമയുടെ വിവരങ്ങളാണ് അച്ചടിക്കാറുള്ളത്. എന്നാൽ വിലാസം മാത്രം അവസാനത്തെ പേജിലും നൽകാറുണ്ട്. അതിനാൽ പാസ്‌പോർട്ട് ഓഫീസിലോ എമിഗ്രേഷൻ സംബന്ധിച്ച ആവശ്യങ്ങൾക്കോ പാസ്‌പോർട്ടിന്റെ അവസാനത്തെ പേജ് ആവശ്യമായി വരുന്നില്ല. 2012 മുതൽ പുറത്തിറങ്ങിയ പാസ്‌പോർട്ടുകളിൽ എളുപ്പത്തിൽ സ്‌കാൻ ചെയ്യാവുന്ന ബാർകോഡുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

നിലവിൽ മൂന്ന് നിറങ്ങളിലുള്ള പാസ്‌പോർട്ടുകളാണ് ഇന്ത്യയിൽ അനുവദിക്കുന്നത്. കേന്ദ്രത്തിന് വേണ്ടി മറ്റ് രാജ്യങ്ങളിലേയ്ക്ക് പോകുന്ന വ്യക്തികൾക്കും സർക്കാർ ഉദ്യോഗസ്ഥർക്കും വെള്ള നിറത്തിലുള്ള പാസ്‌പോർട്ടാണ് അനുവദിക്കുന്നത്. നയതന്ത്ര ഉദ്യോഗസ്ഥരാണ് ചുവന്ന നിറത്തിലുള്ള പാസ്‌പോർട്ടുകൾ ഉപയോഗിക്കുന്നത്. മറ്റുള്ള സാധാരണ ജനങ്ങൾക്കെല്ലാം അനുവദിക്കുന്നത് നീലനിറത്തിലുള്ള പുറംചട്ടയോടുകൂടിയ പാസ്‌പോർട്ടാണ് ഉപയോഗിച്ചു വരുന്നത്.

നീല നിറത്തിലുള്ള പാസ്‌പോർട്ടിലും രണ്ട് വിഭാഗമുണ്ട്. ആദ്യത്തേത് എമിഗ്രേഷൻ പരിശോധനകൾ ആവശ്യമായിട്ടുള്ളതും രണ്ടാമത്തേത് ഇതൊന്നും ആവശ്യമില്ലാത്തതുമാണ്. എമിഗ്രേഷൻ പരിശോധനാ പരിധിയിൽ വരുന്ന പാസ്‌പോർട്ടുകൾ ഓറഞ്ച് നിറത്തിൽ പുറത്തിറക്കാനാണ് വിദേശകാര്യമന്ത്രാലയം ഒരുങ്ങുന്നത്. എന്നാൽ പഴയ പാസ്‌പോർട്ട് കൈവശം വയ്ക്കുന്നവരെ ഈ മാറ്റം ബാധിക്കില്ല. ഈ പാസ്‌പോർട്ടുകൾ അവയുടെ കാലാവധി അവസാനിക്കുന്നതിന് അനുസൃതമായാണ് ഉപയോഗിക്കാൻ കഴിയാതാവുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP