Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒസിഐ കാർഡ് പെർമനന്റ് വിസക്കു തുല്യമാകുന്നു; ഒസിഐ ഉള്ളവർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ വേറെ വിസ വേണ്ട; എന്നാൽ വിദേശ പാസ്പോർട്ട് കൊണ്ടു വരാൻ മറക്കരുത്

ഒസിഐ കാർഡ് പെർമനന്റ് വിസക്കു തുല്യമാകുന്നു; ഒസിഐ ഉള്ളവർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ വേറെ വിസ വേണ്ട; എന്നാൽ വിദേശ പാസ്പോർട്ട് കൊണ്ടു വരാൻ മറക്കരുത്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യയ്ക്കു പുറത്തു കഴിയുന്ന ഇന്ത്യക്കാർ ഇന്ത്യയിലേക്കു വരുമ്പോൾ അവരുടെ പാസ്പോർട്ടിനു മുകളിൽ വിസ അഫിക്സ് ചെയ്യണമെന്ന നിയമം വേണ്ടെന്ന് വയ്ക്കാനുള്ള തീരുമാനമെടുത്തതായി അടുത്തിടെ പുറത്തു വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ(ഒസിഐ), പേഴ്സൻസ് ഓഫ് ഇന്ത്യൻ ഒറിജിൻ (പിഐഒ) എന്നീ കാറ്റഗറികളിലുള്ളവരെ ലയിപ്പിക്കാൻ കഴിഞ്ഞ വർഷം ഇന്ത്യൻ ഗവൺമെന്റ് തയ്യാറായതിനെ തുടർന്നാണിത് യാഥാർത്ഥ്യമാകുന്നത്. പുതിയ നിയമമാറ്റത്തെ തുടർന്ന് ഒസിഐ കാർഡുള്ളവർക്ക് ഇന്ത്യയിലേക്ക് അനായാസം വരാനാകും. പക്ഷേ കുറച്ചു മുമ്പു വരെ ഒസിഐ കാർഡുകൾക്കു മുകളിൽ യു വിസ സ്റ്റിക്കറുകൾ അത്യാവശ്യമായിരുന്നു. ഇത്തരത്തിൽ ഇളവുകൾ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും ഇന്ത്യയിലേക്കു വരുന്ന വിദേശ ഇന്ത്യക്കാർ അവരുടെ പാസ്പോർട്ട് കൈയിൽ കരുതുന്നതു നന്നായിരിക്കുമെന്നും നിർദ്ദേശമുണ്ട്.

ഇനി മുതൽ ഒസിഐ കാർഡ് ഉടമകൾ ഇന്ത്യ സന്ദർശിക്കാൻ ഒരുങ്ങുന്നുവെങ്കിൽ അവർക്ക് ഇന്ത്യൻ ഹൈക്കമ്മീഷനിൽ നിന്നും വിസ അഫിക്സ് ചെയ്ത് ലഭിക്കുമെന്നും ഇപ്പോൾ ഇതിനായി ഒസിഐ കാർഡ് മാത്രമേ വേണ്ടിവരുന്നുള്ളുവെന്നും ഇന്ത്യൻ ഗവൺമെന്റിന്റെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ദി ഹിന്ദു ദിനപത്രത്തോടു പറഞ്ഞിട്ടുണ്ട്. വിസ, പാസ്പോർട്ട്, ഒസിഐ തുടങ്ങിയവയുടെ അഡ്‌മിനിട്രേറ്റീവ് ഫക്ഷനുകൾ കൈകാര്യം ചെയ്യുന്ന വിഎഫ്എസ് ഗ്ലോബലും തങ്ങളുടെ വെബ്സൈറ്റിൽ ഈ പരിഷ്‌കാരം സംബന്ധിച്ചു സ്ഥിരീകരണമേകിയിട്ടുണ്ട്. ഒസിഐയും പിഐഒയും കഴിഞ്ഞ വർഷം ലയിപ്പിച്ചപ്പോൾ ഇന്ത്യൻ ഗവൺമെന്റ് സിറ്റിസൻഷിപ്പ് ആക്ടിൽ മാറ്റമുണ്ടാക്കിയിരുന്നു. അതനുസരിച്ചു പിഐഒ കാർഡ് ദീർഘകാലം നിലനിൽക്കുകയില്ല. പിഐഒ കാർഡിൽ നിന്നും ഒസിഐ കാർഡിലേക്ക് മൈഗ്രേറ്റ് ചെയ്യുന്നതിനുള്ള അവസാന തീയതി ജൂൺ 30 വരെ ദീർഘിപ്പിച്ചിട്ടുമുണ്ട്.

ഒസിഐ കാർഡ് എന്നാൽ ഒരു മൾട്ടിപ്പിൾ എൻട്രി ലൈഫ്-ലോംഗ് വിസയാണ്. ഇതിലൂടെ ഇതിന്റെ ഉടമയ്ക്കു പരിധികളില്ലാതെ ഇന്ത്യയിലേക്കു യാത്ര ചെയ്യാനും താമസിക്കാനും സാധിക്കുന്നതാണ്. ഒസിഐ എന്നാൽ ഒരു ഓൺലൈൻ പ്രക്രിയയാണ്. ഓൺലൈനിലൂടെ ഒസിഐ അപേക്ഷാഫോറം പൂരിപ്പിച്ചാണ് ഇതിന് ആപ്ലിക്കേഷൻ സമർപ്പിക്കേണ്ടത്. തുടർന്ന് ഇതിന്റെ രണ്ടു സെറ്റ് പ്രിന്റെടുത്ത് ആവശ്യമായ രേഖകളും ഫീസും സഹിതമാണ് അപേക്ഷിക്കേണ്ടത്. നിശ്ചയിക്കപ്പെട്ട വിഎഫ്എസ് സെന്ററുകളിലാണ് ഇത് സമർപ്പിക്കേണ്ടത്. സാധാരണയായി അപേക്ഷിച്ച് ആറ് മുതൽ എട്ട് ആഴ്ചകൾക്കുള്ളിൽ ഒസിഐ കാർഡ് ലഭിക്കുന്നതാണ്. അതിനാൽ ഇന്ത്യയിലേക്ക് യാത്ര പുറപ്പെടാനുള്ള പദ്ധതി തയ്യാറാക്കുന്നത് ഒസിഐ ലഭിച്ചതിന് ശേഷം മാത്രമായിരിക്കുന്നതാണ് നല്ലതെന്ന് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. ഇത്തരം കാർഡുടമകൾക്ക് നിരവധി നേട്ടങ്ങളുണ്ടെന്നറിയുക.അതായത് ഒസിഐ കാർഡുള്ളവർ ഇന്ത്യയിൽ ദീർഘകാലം കഴിയുന്നുവെങ്കിൽ അക്കാര്യം പൊലീസ് അധികൃതരെ അറിയിക്കേണ്ടതില്ല. ഇത്തരം കാർഡുള്ളവർക്ക് ഏതാണ്ട് എൻആർഐക്കാരുടെ അതേ സ്റ്റാറ്റസ് ഫിനാൻഷ്യൽ, എക്കണോമിക്, വിദ്യാഭ്യാസ രംഗങ്ങളിൽ ലഭിക്കുന്നതാണ്. എന്നാൽ ഇത്തരക്കാർക്ക് ഇന്ത്യയിൽ കാർഷിക ഭൂമിയോ പ്ലാന്റേഷൻ പ്രോപ്പർട്ടിയോ വാങ്ങാൻ അവകാശമില്ല.

ഒസിഐ കാർഡിനായി അംഗീകാരം ലഭിക്കുകയും തയ്യാറാവുകയും ചെയ്യുന്നതിനെ തുടർന്ന് അത് തപാൽ മാർഗമോ അല്ലെങ്കിൽ കൊറിയറിലൂടെയോ ആണ് അപേക്ഷകരുടെ കൈകളിലെത്തുന്നത്. ഇതിനായി അപേക്ഷകർ സ്വന്തം വിലാസമെഴുതിയ കവറുകൾ അപേക്ഷയോടൊപ്പം അയക്കേണ്ടതാണ്. ഒറിജിനൽ രേഖകളും ഒസിഐ കാർഡും നമുക്ക് ലഭിക്കുന്നതിനാണിത്. അപേക്ഷകർക്ക് തങ്ങളുടെ അപേക്ഷയുടെ സ്റ്റാറ്റസ് ഓൺലൈനിലൂടെ മാത്രമേ പരിശോധിക്കാൻ സാധിക്കുകയുള്ളൂ. അപേക്ഷകർ ഒസിഐ കാർഡിന് അർഹരല്ലെങ്കിൽ അവർക്ക് അപേക്ഷാ ഫീസ് റീഫണ്ട് ചെയ്യുന്നതാണ്. എന്നാൽ അത്യാവശ്യമായ അഡ്‌മിനിസ്ട്രേഷൻ ചെലവുകൾ കുറച്ചിട്ടാണിത് റീഫണ്ട് ചെയ്യുന്നത്.

താഴെപ്പറയുന്ന കാറ്റഗറികളിലുള്ളവർക്ക് ഒസിഐ കാർഡിന് അപേക്ഷിക്കാവുന്നതാണ്

1. 1950 ജനുവരി 26നും അതിന് ശേഷവും ഇന്ത്യൻ പൗരന്മാരായവർക്ക് ഇതിന് അപേക്ഷിക്കാം.

2. 1950 ജനുവരി 26ന് ഇന്ത്യൻ പൗരന്മാരാകാൻ അർഹതയുള്ളവർക്ക് അപേക്ഷിക്കാം.

3. 1947 ഓഗസ്റ്റ് 15ന് ശേഷം ഇന്ത്യയിലെ ഭാഗമായ ഒരു ടെറിട്ടെറിയിൽ നിന്നുള്ളവർക്ക് ഇതിന് അപേക്ഷിക്കാം.

4.മുകളിൽ പറഞ്ഞ കാറ്റഗറകളിലുള്ളവരുടെ പേരക്കുട്ടിക്കോ അല്ലെങ്കിൽ പേരക്കുട്ടിയുടെ സന്തതിക്കോ അപേക്ഷിക്കാം.

5. ഇന്ത്യൻ പൗരന്മാരായ ദമ്പതികളുടെ പ്രായപൂർത്തിയാകാത്ത കൂട്ടിക്കോ അല്ലെങ്കിൽ ഏതെങ്കിലും ഒരു പാരന്റ് ഇന്ത്യൻ പൗരത്വമുള്ളയാളാണെങ്കിലും ഒസിഐ കാർഡിന് രജിസ്ട്രർ ചെയ്യാവുന്നതാണ്.

6. ഒരു ഇന്ത്യൻ പൗരന്റെ പങ്കാളിക്കും അല്ലെങ്കിൽ വിദേശത്ത് ജനിച്ച ഇന്ത്യയിലെ ഓവർസീസ് സിറ്റിസണിന്റെ പങ്കാളിക്കും ഇതിന് അപേക്ഷിക്കാം.

ഇതിനു പുറമെ മറ്റു ചില കാറ്റഗറികളിലുള്ളവർക്കും ഇതിനായി അപേക്ഷിക്കാവുന്നതാണ്. പേഴ്സണൻ ഓഫ് ഇന്ത്യൻ ഒറിജിൻ (പിഐഒ) എന്ന കാറ്റഗറിയെ ഓവർസീസ് സിറ്റിസൻസ് ഓഫ് ഇന്ത്യ(ഒസിഐ)യിൽ ലയിപ്പിക്കാൻ കഴിഞ്ഞ വർഷം സർക്കാർ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് പിഐഒ കാർഡുടമകൾക്ക് അവരുടെ കാർഡ് ഒസിഐ കാർഡായി കൺവെർട്ട് ചെയ്യാനുള്ള സൗകര്യവുമേർപ്പെടുത്തിയിരുന്നു.

2015ലെ സിറ്റിസൺഷിപ്പ് ഭേദഗതി ബിൽ പ്രകാരം എല്ലാ പിഐഒ കാർഡ് ഉടമകളും അവരുടെ കാർഡ് ഒസിഐ ആക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. 2015 ജനുവരി 9 മുതലാണിത് പ്രാബല്യത്തിൽ വന്നിരുന്നത്. ഇവ തമ്മിൽ ലയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രക്രിയകളിൽ തുടക്കത്തിൽ എംബസികളിൽ ചില സംശയങ്ങൾ നിലനിന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP