Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിദേശ പൗരത്വമുള്ള ഇന്ത്യാക്കാരുടെ നാട്ടിലെ സ്വത്തിന് ഒന്നും സംഭവിക്കില്ല; നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് സ്വത്തുക്കൽ കൈമാറുകയോ വാങ്ങുകയോ ചെയ്യാം; സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം

വിദേശ പൗരത്വമുള്ള ഇന്ത്യാക്കാരുടെ നാട്ടിലെ സ്വത്തിന് ഒന്നും സംഭവിക്കില്ല; നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് സ്വത്തുക്കൽ കൈമാറുകയോ വാങ്ങുകയോ ചെയ്യാം; സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: വിദേശ മലയാളികൾക്കിടയിൽ കഴിഞ്ഞകുറച്ചുകാലമായി നിലനിന്നിരുന്ന ആശയക്കുഴപ്പത്തിന് അറുതി വരുത്തിക്കൊണ്ട് കേന്ദ്ര സർക്കാർ പത്രക്കുറിപ്പിറക്കി. ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യാ കാർഡ് ഉടമകൾക്ക് ഇന്ത്യയിൽ സ്വത്തുക്കൾ കൈവശം വയ്ക്കുവാനോ, വാങ്ങുവാനോ വിൽക്കുവാനോ റിസർവ്വ് ബാങ്കിന്റെ അനുമതി ആവശ്യമില്ല എന്നാണ് ഈ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്. ഈ വിഭാഗത്തിൽ പെടുന്നവർക്ക് ഇന്ത്യയിൽ സ്ഥാവര സ്വത്തുക്കൾ വാങ്ങുവാനോ വിൽക്കുവാനോ റിസർവ്വ് ബാങ്കിന്റെ അനുമതി ആവശ്യമാണെന്ന ഒരു സന്ദേശം കഴിഞ്ഞകുറച്ചു കാലമായി ഇവർ ഉൾപ്പെടുന്ന വിവിധ സാമൂഹ്യ മാധ്യമ ഗ്രൂപ്പുകളിൽ കറങ്ങി നടന്നിരുന്നു.

2021 ഫെബ്രുവരി 26 ന് പുറപ്പെടുവിച്ച ഒരു സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട ഒരു പത്രക്കുറിപ്പായിരുന്നു ഇത്തരമൊരു സന്ദേശത്തിന് അടിസ്ഥാനമായത്. ബങ്കലൂരുവിലെ ഒരു സ്വത്തു കൈമാറ്റവുമായി ബന്ധപ്പെട്ട് നടന്ന ഒരു കേസിലാണ് ജസ്റ്റിസ് എ എം ഖാന്വില്ക്കർ അധ്യക്ഷനായ ബെഞ്ച് ഈ വിധി പുറപ്പെടുവിച്ചത്. ഇതനുസരിച്ച് ഇന്ത്യൻ പൗരനല്ലാത്ത ഒരാൾക്ക് ഇന്ത്യയിലെ സ്വത്തുക്കൾ വിൽക്കുവാനോ വാങ്ങുവാനോ റിസർവ്വ് ബാങ്കിന്റെ പ്രത്യേക അനുമതി ആവശ്യമാണെന്ന് കാണിച്ചായിരുന്നു സന്ദേശങ്ങൾ പ്രചരിച്ചിരുന്നത്.

1977- ചാൾസ് റൈറ്റ് എന്നൊരു വിദേശിയുടെ വിധവ റിസർവ്വ്ബാങ്കിന്റെ അനുമതി വാങ്ങാതെ സ്വത്ത് വിറ്റതുമായി ബന്ധപ്പെട്ട ഒരു കേസായിരുന്നു അത്. 1973- ഫോറിൻ എക്സ്ചേഞ്ച് റെഗുലേഷൻ ആക്ടിനെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ആ വിധി. അതേസമയം, ഒ സി ഐ കാർഡുള്ളവർക്കും എൻ ആർ ഐ മാർക്കും ഇന്ത്യയിൽ സ്ഥാവര സ്വത്തുക്കൾ വാങ്ങാൻ റിസർവ്വ് ബാങ്കിന്റെ പ്രത്യേക അനുമതി ആവശ്യമില്ലെന്ന് കാണിച്ച് റിസർവ്വ് ബാങ്ക് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നത്, സുപ്രീം കോടതി ഉദ്ധരിച്ച ഫെറ ചട്ടം 1999-ലെ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) നിയമത്തിലെ സെക്ഷൻ 49 പ്രകാരം അസാധുവാക്കിയിട്ടുണ്ട് എന്നാണ്.

നിലവിൽ എൻ ആർ ഐ മാരേയും ഒ സി ഐ കാർഡുടമകളേയും സംബന്ധിക്കുന്നത് 1999 ലെ ഫെമ നിയമത്തിന്റെ ചട്ടങ്ങളാണെന്നും റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഈ നിയമമനുസരിച്ച് വിദേശ ഇന്ത്യാക്കാർക്ക് ഇന്ത്യയിൽ ഭൂമിയും കെട്ടിടങ്ങളും വാങ്ങുവാനും വിൽക്കുവാനും റിസർവ്വ് ബാങ്കിന്റെ മുൻകൂർ അനുമതി ആവശ്യമില്ല. എന്നാൽ, കൃഷിയിടങ്ങൾ, ഫാം ഹൗസുകൾ തോട്ടങ്ങൾ എന്നിവ ഈ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടില്ല.

വീണ്ടും പഴയ സുപ്രീം കോടതി വിധിയെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ പ്രചരിക്കുകയും വിദേശ ഇന്ത്യാക്കാരെ ആശയക്കുഴപ്പത്തിൽ ആക്കുകയും ചെയ്തതോടെയാണ് ഇപ്പോൾ കേന്ദ്ര സർക്കാർ തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തി പത്രക്കുറിപ്പ് ഇറക്കിയിരിക്കുന്നത്. 2021 ഫെബ്രുവരി 26-ലെ സുപ്രീം കോടതി വിധി 1973-ലെ ഫെറ നിയമത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അത് ഫെമ നിയമത്തിലെ സെക്ഷൻ 49 വഴി അസാധുവാക്കിയിട്ടുണ്ടെന്നും പത്രക്കുറിപ്പിൽ പറയുന്നു.

മാത്രമല്ല, നിലവിൽ എൻ ആർ ഐ മാർക്കും ഒ സി ഐ കാർഡ് ഉടമകൾക്കും 1999-ലെ ഫെമ നിയമമാണ് ബാധകമാവുക എന്നും അതുപ്രകാരം സ്വത്തുക്കൾ വാങ്ങുന്നതിനോ വിൽക്കുന്നതിനോ പണയം വയ്ക്കുന്നതിനോ ആർ ബി ഐ യുടെ പ്രത്യേക അനുമതി ആവശ്യമില്ലെന്നും പത്രക്കുറിപ്പ് വ്യക്തമാക്കുന്നുണ്ട്. എന്നാൽ, കൃഷി ഭൂമികൾ ഫാം ഹൗസുകൾ, തോട്ടങ്ങൾ എന്നിവ ഈ നിയമത്തിന്റെ പരിധിയിൽ പെടാത്തതിനാൽ അവയ്ക്ക് പ്രത്യേക അനുമതി ആവശ്യമാണ്.

റിസർവ്വ് ബാങ്ക് പുറപ്പെടുവിച്ചിരിക്കുന്ന അറിയിപ്പ് അനുസരിച്ച് ഒരു എൻ ആർ ഐ യേ്ക്കാ ഒ സി ഐയേ്ക്കാ എത്ര വീടുകളോ വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങളോ ഇന്ത്യയിൽ വാങ്ങാവുന്നതാണ്. ഇത്തരത്തിലുള്ള സ്വത്തുക്കൾ വാങ്ങുന്നതിനു പുറമെ ഒരു എൻ ആർ ഐ/ ഒസി ഐ ബന്ധുവിൽ നിന്നും ഇത്തരത്തിലുള്ള സ്വത്തുക്കൾ സമ്മാനമായും സ്വീകരിക്കാവുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP