Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

വിദേശ രാജ്യത്തെ പൗരത്വം എടുത്ത് ഇന്ത്യക്കെതിരെ ഉറഞ്ഞു തുള്ളുന്നവർക്കൊക്കെ മുട്ടൻ പണി; ലണ്ടനിലെ ഇന്ത്യൻ വംശജയുടെ ഒ സി ഐ കാർഡ് റദ്ദ് ചെയ്ത് ഇന്ത്യ; നടപടി റദ്ദാക്കാൻ അമൃത് വിൽസൺ ഡൽഹി ഹൈക്കോടതിയിൽ

വിദേശ രാജ്യത്തെ പൗരത്വം എടുത്ത് ഇന്ത്യക്കെതിരെ ഉറഞ്ഞു തുള്ളുന്നവർക്കൊക്കെ മുട്ടൻ പണി; ലണ്ടനിലെ ഇന്ത്യൻ വംശജയുടെ ഒ സി ഐ കാർഡ് റദ്ദ് ചെയ്ത് ഇന്ത്യ; നടപടി റദ്ദാക്കാൻ അമൃത് വിൽസൺ ഡൽഹി ഹൈക്കോടതിയിൽ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഇന്ത്യാ വിരുദ്ധ പ്രസ്താവനകളുടെ പേരിൽ പ്രശസ്ത കന്നഡ നടൻ ചേതൻ കുമാർ അഹിംസയുടെ ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ (ഒ സി ഐ) കാർഡ് റദ്ദാക്കിയ വാർത്ത നേരത്തേ വന്നിരുന്നതാണ്. ഇപ്പോഴിതാ ലണ്ടൻ ആസ്ഥാനമായുള്ള ഇന്ത്യൻ വംശജയായ ഒരു മാധ്യമ പ്രവർത്തകക്കും സമാനമായ അനുഭവം ഉണ്ടായിരിക്കുന്നു. ഇന്ത്യക്കെതിരെ അപകീർത്തികരമായ പ്രചാരണങ്ങൾ നടത്തി എന്നതാണ് കാരണം.

ലണ്ടനിൽ താമസിക്കുന്ന 82 കാരിയായ അമൃത വിൽസൺ ഇപ്പോൾ ഈ നടപടികൾ റദ്ദാക്കി കിട്ടാൻ ഡൽഹി ഹൈക്കൊടതിയെ സമീപിച്ചിരിക്കുകയാണ്.2023 മാർച്ച് 17 ന് തന്റെ ഒ സി ഐ കാർഡ് റദ്ദാക്കിക്കൊണ്ടുള്ള സർക്കാർ നടപടി നിയമ വിരുദ്ധമാണെന്നാണ് അവർ പരാതിയിൽ പറയുന്നത്. ഈ കാർഡ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട തെളിവുകളും മറ്റ് രേഖകളും സമർപ്പിക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. ജസ്റ്റിസ് പ്രതിഭ എം സിങ് ആണ് ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് വിദേശകാര്യ മന്ത്രാലയത്തിനും, ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനും നോട്ടീസ് അയച്ചിരിക്കുന്നത്.

സ്വാഭാവിക നീതിയുടെ എല്ലാ സങ്കൽപങ്ങളെയും തകർത്തുകൊണ്ട്, വിവേചന ബുദ്ധി പ്രയോഗിക്കാതെ തീർത്തും യാന്ത്രികമായിട്ടാണ് ഇന്ത്യൻ ഹൈക്കമ്മീഷൻ അത്തരമൊരു തീരുമാനമെടുത്തത് എന്ന് അമൃത് വിൽസൺ തന്റെ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ഇക്കാര്യം പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തിന് ഏപ്രിൽ 17 ന് അയച്ച അപേക്ഷയിൽ ഇതുവരെ നടപടികൾ ഒന്നും ഉണ്ടായിട്ടില്ലെന്നും അഡ്വക്കേറ്റ് റബേക്ക ജോൺ മുഖാന്തിരം സമർപ്പിച്ച പരാതിയിൽ അമൃത പറയുന്നു. ത്നറ്റെ മൗലികാവകാശങ്ങൾ ലംഘിക്കുന്ന നടപടിയാണ് ഇതെന്ന് ആരോപിച്ച അമൃത, തന്റെ ജീവിതത്തിന്റെ ആദ്യ 20 വർഷങ്ങൾ ചെലവഴിച്ച ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിൽ നിന്നും തന്നെ വിലക്കിയിരിക്കുകയാണെന്നും പരാതിയിൽ പറയുന്നുണ്ട്.

ഇന്ത്യൻ സർക്കാരിനെതിരെ അപകീർത്തിപരമായ പ്രചാരണങ്ങളിൽ ഏർപ്പെടുന്നു എന്നും, നിരവധി ഉന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ സജീവയാണെന്നും അതെല്ലാം ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതക്കും ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം നവംബറിൽ ഇന്ത്യൻ ഹൈക്കമ്മീഷൻ അമൃത് വിൽസണ് ഒരു ഷോകോസ് നോട്ടീസ് അയച്ചിരുന്നു. എന്നാൽ, ആ ഷോകേസിൽ ആരോപിച്ചിരിക്കുന്ന ഒന്നിനുമുള്ള തെളിവുകളൊ മറ്റ് വിശദാംശങ്ങളോ ഷോകേസിൽ ഉണ്ടായിരുന്നില്ല എന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

എന്നിരുന്നാലും അമൃത് ആ ഷോകോസ് നോട്ടീസിന് മറുപടി നൽകുകയുണ്ടായി. കഴിഞ്ഞ വർഷം ഡിസംബർ 4 ന് നൽകിയ മറുപടിയിൽ അവർ ഷോകോസ് നോട്ടീസിൽ പരാമർശിച്ച ആരോപണങ്ങൾ എല്ലാം നിഷേധിക്കുകയായിരുന്നു. മാത്രമല്ല്, താൻ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന്റെ തെളിവുകൾ നൽകാനും അവർ ഇന്ത്യൻ ഹൈക്കമ്മീഷനോട് ആവശ്യപ്പെട്ടു. എന്നാൽ, അവർത്തിച്ചുള്ള അപേക്ഷകൾക്ക് പ്രതികരണം ഉണ്ടായില്ലെന്നും മൂന്ന് മാസങ്ങൾ കഴിഞ്ഞപ്പോൾ പെട്ടെന്ന് തന്റെ ഓ സി ഐ കാർഡ് റദ്ദ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ലഭിക്കുകയായിരുന്നു എന്നും അവർ പരാതിയിൽ പറഞ്ഞിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP