Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലയാളി നഴ്‌സുമാരുടെ ശ്രദ്ധയ്ക്ക്.. ബ്രിട്ടൻ വീണ്ടും വിളിക്കുന്നു! ലിവർപൂൾ മുതൽ യോർക്ക് വരെ ആറ് എൻഎച്ച്എസ് ട്രസ്റ്റുകളിൽ നിരവധി നഴ്‌സുമാരുടെ അടിയന്തിര റിക്രൂട്ട്‌മെന്റ്; നവംബറിലും ഡിസംബറിലും സ്‌കൈപ്പ് ഇന്റർവ്യൂ വഴി നിയമനം; മൂന്നു മാസത്തെ താമസവും വിമാന ടിക്കറ്റും അടക്കം സകലതും സൗജന്യമായി യുകെയിൽ എത്താൻ സുവർണാവസരം

മലയാളി നഴ്‌സുമാരുടെ ശ്രദ്ധയ്ക്ക്.. ബ്രിട്ടൻ വീണ്ടും വിളിക്കുന്നു! ലിവർപൂൾ മുതൽ യോർക്ക് വരെ ആറ് എൻഎച്ച്എസ് ട്രസ്റ്റുകളിൽ നിരവധി നഴ്‌സുമാരുടെ അടിയന്തിര റിക്രൂട്ട്‌മെന്റ്; നവംബറിലും ഡിസംബറിലും സ്‌കൈപ്പ് ഇന്റർവ്യൂ വഴി നിയമനം; മൂന്നു മാസത്തെ താമസവും വിമാന ടിക്കറ്റും അടക്കം സകലതും സൗജന്യമായി യുകെയിൽ എത്താൻ സുവർണാവസരം

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: മലയാളി നഴ്‌സുമാർക്ക് വീണ്ടും യുകെയിൽ സുവർണാവസരം ഒരുങ്ങുന്നു. ആറു പ്രധാനപ്പെട്ട എൻഎച്ച്എസ് ആശുപത്രികളിലാണ് നൂറു കണക്കിനു നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നത്. പ്രമുഖ മലയാളി ഏജൻസിയായ വോസ്‌ടെക് തന്നെയാണ് സൗജന്യ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ചുമതല ഏറ്റെടുത്തിരിക്കുന്നത്. ലിവർപൂൾ, മാഞ്ചസ്റ്റർ, വിഗാൻ, സ്റ്റോക്ക്‌പോർട്ട്, ലങ്കാസ്റ്റർ, ലീഡ്‌സ്, സ്‌കാർബറോ, യോർക്ക് എന്നീ 14 എൻഎച്ച്എസ് ഹോസ്പിറ്റലുകളിലാണ് നഴ്‌സുമാരെ ആവശ്യം.

യുകെയിലെ 14 എൻഎച്ച്എസ് ആശുപത്രികളിലേയ്ക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്ന ഇൻർവ്യൂ ഈമാസം 26 മുതൽ ആരംഭിക്കും. ഈമാസം 26, 27, 28 ദിവസങ്ങളിലായി മൂന്നു ദിവസങ്ങളിലാണ് ഇന്റർവ്യൂ നടക്കുക. യുകെയിലെ ആറ് എൻഎച്ച്എസ് ട്രസ്റ്റുകൾക്കു കീഴിൽ പ്രവർത്തിക്കുന്ന 14 എൻഎച്ച്എസ് ആശുപത്രികളിലേക്കാണ് ഇന്റർവ്യൂ. സ്‌കൈപ്പ് വഴി നടക്കുന്ന ഈ ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർക്ക് സുരക്ഷിതമായി യുകെയിലേക്ക് എത്താനുള്ള അവസരം ഒരുങ്ങുന്നത്.

പ്രതിമാസം 24,214 പൗണ്ട് മുതൽ 30,112 പൗണ്ട് വരെ ശമ്പളം ലഭിക്കുന്ന ഈ നഴ്‌സിങ് നിയമനം പൂർണമായും സൗജന്യമായാണ് നടത്തുന്നത്. മാത്രമല്ല തെരഞ്ഞെടുക്കപ്പെടുന്ന നഴ്‌സുമാർക്ക് വിസ ഫീസ്, വർക്ക് പെർമിറ്റ് ഫീസ്, ചികിത്സ ചെലവ്, വിമാന ടിക്കറ്റ്, ആദ്യ മൂന്ന് മാസത്തെ താമസം എന്നിവ സൗജന്യമാണ്. ഒരു കാശ് പോലും മുടക്കാതെയാണ് നഴ്‌സുമാർക്ക് നിയമനം ലഭിക്കുക.

നഴ്‌സുമാർക്ക് ഒരു കാശു പോലും മുടക്കേണ്ടതില്ല എന്നു മാത്രമല്ല വിമാന ടിക്കറ്റും മൂന്നു മാസത്തെ താമസവും പരിശീലനങ്ങളും അടക്കം മുഴുവൻ ചെലവുകളും എൻഎച്ച്എസ് ആശുപത്രി ഏറ്റെടുക്കുകയും ചെയ്യും. നഴ്സിങ് ഡിഗ്രിയോ ഡിപ്ലോമയോ ഉള്ളതിനൊപ്പം ഐഇഎൽടിഎസിൽ റീഡിങ്, ലിസണിങ്, സ്പീക്കിങ് എന്നിവയ്ക്ക് ഏഴും റൈറ്റിംഗിന് 6.5ഉം ഉണ്ടായിരിക്കണം. അല്ലെങ്കിൽ ഒഇടിയിൽ നാലു മൊഡ്യൂളുകൾക്കും ബി ഗ്രേഡ് ഉണ്ടായിരിക്കണം എന്നതാണ് സ്‌കൈപ്പ് ഇന്റർവ്യൂവിൽ പങ്കെടുക്കാനുള്ള യോഗ്യത. ഇവ ഉള്ളവർക്ക് ഉടൻ നിയമനത്തിനുള്ള ഓർഡർ നൽകും. അവർക്ക് സൗജന്യ വിമാന ടിക്കറ്റും വിസ ഫീസും മൂന്നു മാസത്തെ താമസവും ഉറപ്പ് നൽകുന്ന രേഖകൾ കൈമാറും. ഇവർക്ക് ഏതാനും ആഴ്ചകൾക്കകം വിസ നടപടി ക്രമങ്ങൾ പൂർത്തിയാക്കി യുകെയിൽ പോകാം. ഒരു നയാ പൈസ പോലും ആർക്കും നൽകേണ്ടതില്ല.

ഐഇഎൽടിഎസോ ഒഇടിയോ ഉള്ള എതു നഴ്സിനും ഈ ജോലിക്ക് അപേക്ഷിക്കാവുന്നതാണ്. പരിചയ സമ്പത്ത് ആവശ്യമില്ലയെന്നത് ഇത്തവണത്തെ പ്രത്യേകതകളിൽ ഒന്നാണ്.

നഴ്സുമാർക്ക് വാഗ്ദാനം ചെയ്യുന്ന ആകർഷകമായ പാക്കേജ് ഇങ്ങനെ
1, ഐഇഎൽടിഎസ്/ഒഇടി ട്രെയിനിങ് ഫീസ് തിരികെ നൽകും
2, സൗജന്യ സിബിടി ട്രെയിനിംഗും പഠനോപകരണങ്ങളും
3, എൻഎംസി അപേക്ഷയുടെ എല്ലാ ഘട്ടങ്ങളിലും സഹായം
4, മൂന്നു വർഷത്തെ വർക്ക് വിസ
5, എൻഎച്ച്എസ് സർച്ചാർജ്ജ് അടയ്ക്കും
6, വിസാ ഫീസ് അടയ്ക്കും
7, വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് ട്രസ്റ്റ് അടയ്ക്കും
8, എയർപോർട്ടിൽ നിന്നും സൗജന്യമായി കൊണ്ടുപോകും
9, മൂന്നു മാസത്തെ സൗജന്യ താമസം
10, സൗജന്യ ഒഎസ്സിഇ പരിശീലനം
11, ഒഎസ്സിഇ പരീക്ഷയിൽ നൂറു ശതമാനം വിജയം
12, ഒഎസ്സിഇ ഫീസ് ട്രസ്റ്റ് അടയ്ക്കും
13, ഒഎസ്സിഇയ്ക്കു വേണ്ടിയുടെ യാത്രാ, താമസ ചെലവുകൾ ട്രസ്റ്റ് അടയ്ക്കും
14, അപേക്ഷകയേയും കുടുംബത്തെയും കൊണ്ടു വരുന്നതിനുള്ള വിസാ സഹായം
15, ശമ്പളം 24,214 പൗണ്ട് മുതൽ 30,112 പൗണ്ട് വരെ

മുകളിൽ പറഞ്ഞിട്ടുള്ള യോഗ്യത നേടിയിട്ടുള്ള നഴ്സുമാർ [email protected] എന്ന മെയിൽ ഐഡിയിലേക്ക് ഉടൻ തന്നെ സിവി അയക്കുക. ഇന്റർവ്യൂവിനായി സിവി തയ്യാറാക്കുവാൻ വോസ്ടെക് നിങ്ങളെ സഹായിക്കുന്നതായിരിക്കും. കൂടാതെ, എൻഎച്ച്എസ് ആപ്ലിക്കേഷൻ ഫോമുകൾ പൂർത്തീകരിക്കുവാനും ഇന്റർവ്യൂവിനായി തയ്യാറെടുക്കുവാനും സ്‌കൈപ്പ് ഇന്റർവ്യുവിനായുള്ള തീയതി, സമയം എന്നിവയെ കുറിച്ചൊക്കെ വിശദ വിവരങ്ങൾ നൽകുവാനും വോസ്ടെക് നിങ്ങളെ സഹായിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP