Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202106Saturday

സ്വന്തം ജീവൻ നൽകി പ്രിയതമയെ രക്ഷിച്ച് അനിൽ നൈനാൻ യാത്രയായി; യുഎഇയിൽ ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റു ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു; തീപിടുത്തത്തിന് കാരണമായത് ഫ്ളാറ്റിലെ ഇടനാഴിലെ സർക്യൂട് ബ്രേക്കർ ബോക്സിൽ നിന്നുള്ള ഷോർട് സർക്യൂട്ട്; മറ്റൊരുമുറിയിൽ ഉറങ്ങുകയായിരുന്നതിൽ നാലു വയസുകാരൻ മകൻ രക്ഷപെട്ടു; പ്രിയതമന്റെ വിയോഗത്തിൽ നെഞ്ചുതകർന്ന നീനുവിനെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ ബന്ധുക്കളും സുഹൃത്തുക്കളും

സ്വന്തം ജീവൻ നൽകി പ്രിയതമയെ രക്ഷിച്ച് അനിൽ നൈനാൻ യാത്രയായി; യുഎഇയിൽ ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റു ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു; തീപിടുത്തത്തിന് കാരണമായത് ഫ്ളാറ്റിലെ ഇടനാഴിലെ സർക്യൂട് ബ്രേക്കർ ബോക്സിൽ നിന്നുള്ള ഷോർട് സർക്യൂട്ട്; മറ്റൊരുമുറിയിൽ ഉറങ്ങുകയായിരുന്നതിൽ നാലു വയസുകാരൻ മകൻ രക്ഷപെട്ടു; പ്രിയതമന്റെ വിയോഗത്തിൽ നെഞ്ചുതകർന്ന നീനുവിനെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ ബന്ധുക്കളും സുഹൃത്തുക്കളും

മറുനാടൻ മലയാളി ബ്യൂറോ

മനാമ: യുഎഇയിലെ ഉമ്മുൽ ഖുവൈനിൽ തീപ്പിടിത്തത്തിൽ ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റു ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട ചെങ്ങന്നൂർ പുത്തൻകാവ് ഐരക്കുഴിയിൽ അനിൽ നൈനാനാ(32)ണ് മരിച്ചത്. അബുദബി മഫ്റഖിലെ ഷെയ്ഖ് ഷഖ്ബൂത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവിടെ ചികിത്സയിൽ കഴിയുന്ന ഭാര്യ നീനു അപകട നില തരണം ചെയ്തിട്ടുണ്ട്. പ്രിയപ്പെട്ടവൻ തന്നെ വിട്ടുപോയ വാർത്ത അറിഞ്ഞ് നെഞ്ചുപൊട്ടിക്കരയുന്ന നീനുവിനെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാത്ത അസ്ഥയിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.

ഈ മാസം പത്തിന് രാത്രിയാണ് അപകടം ഉണ്ടായത്. ഇവർ താമസിക്കുന്ന ഫ്ളാറ്റിലെ ഇടനാഴിലെ സർക്യൂട് ബ്രേക്കർ ബോക്സിൽ നിന്നുള്ള ഷോർട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായത്. നീനുവിന്റെ വസ്ത്രങ്ങളിലാണ് തീപിടിച്ചത്. ഇതു കണ്ട് ഭാര്യയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഭർത്താവ് അനിലിന് ഗുരുതരമായിട്ടുണ്ടായത്. അനിലിന് തൊണ്ണൂറ് ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. അനിലിനെയും ഭാര്യയെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു വിദഗ്ധ ചികിത്സ നൽകി.

പുറത്തേക്കുള്ള വാതിലിന് സമീപം തീപിടിച്ചതിനാൽ ഇവർക്ക് രക്ഷപ്പെടാനായില്ല. നീനുവിന്റ സഹായത്തിനുള്ള വിളികേട്ട് അയൽവാസികളായ അറബ് സ്വദേശികൾ വാതിൽ തകർത്ത് അകത്ത് രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. രക്ഷപ്പെടുത്താൻ ശ്രമിച്ച ജോർദ്ദാൻ സ്വദേശിക്കും പൊള്ളലേറ്റു. ദമ്പതികളുടെ ഏക മകൻ ഏതൻ (നാല്) മറ്റൊരുമുറിയിൽ ഈ സമയം ഉറങ്ങുകയായിരുന്നു.

തീപിടുത്തമുണ്ടായ ഉടനം ഇരുവരെയും ആദ്യം ഷെയ്ഖ് ഖലീഫ ജനറൽ ആശുപത്രിയിലും പിന്നീട് അബുദാബിയിലെ മഫ്റാഖ് ആശുപത്രിയിലേക്കും മാറ്റി. 'അപകടത്തിന്റെ പൂർണ വിവരങ്ങൾ അറിയില്ലെങ്കിലും, ഇടനാഴിയിൽ നിൽക്കുകയായിരുന്ന നീനുവിനാണ് ആദ്യം പൊള്ളലേറ്റത്. കിടപ്പുമുറിയിലായിരുന്നു അനിൽ ഓടിയെത്തി നീനുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ തീആളിപ്പടർന്ന പൊള്ളലേൽക്കുകയായിരുന്നു,' റാസൽഖൈമയിലെ സെന്റ് തോമസ് മാർതോമ പള്ളി വികാരി സോജൻ തോമസ് ഖലീജ് ടൈംസിനോട് പറഞ്ഞത്.

ഇരുവരും എല്ലാ ആഴ്ചയും പള്ളിയിൽ വരുമായിരുന്നെന്നും അവർക്കായി പ്രാർത്ഥിക്കുന്നുവെന്നും വികാരി പറഞ്ഞിരുന്നു. നീനുവിന്റെ മാതാപിതാക്കൾ ഇവർക്കൊപ്പമായിരുന്നു താമസം. സംഭവം നടക്കുമ്പോൾ അമ്മ ദുബായിലുള്ള നീനുവിന്റെ സഹോദരിയുടെ വീട്ടിലും അച്ഛൻ അദ്ദേഹത്തിന്റെ കടയിലുമായിരുന്നു. അപകടമറിഞ്ഞ് അനിലിന്റെ മാതാപിതാക്കൾ അബുദാബിയിലെത്തിയിരുന്നു. ഉമ്മുൽ ഖുവെൻ പൊലീസ് സാന്നിധ്യത്തിൽ തിങ്കളാഴ്ച രാവിലെ ഫ്ളാറ്റിൽ നിന്ന് പാസ്‌പോർട്ട് കണ്ടെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

എല്ലാവരോടും സൗഹൃദത്തോടെ പെരുമാറുന്ന അനിൽ നൈനാന്റെ ദാരുണ വിയോഗം ഏവരിലും ഞെട്ടൽ ഉളവാക്കിയിട്ടുണ്ട്. സംഭവത്തിൽ ഉമ്മുൽ ഖുവെനിലെ മലയാളി സമൂഹം കടുത്ത ദുഃഖത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP