Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം കടലു കടക്കുന്നു; ഗൾഫ് രാജ്യങ്ങളിൽ പരസ്യ പ്രതിഷേധത്തിലേക്ക് നീങ്ങുന്നില്ലെങ്കിലും യൂറോപ്പിലും അമേരിക്കയിലും താമസിക്കുന്ന പ്രവാസികൾ പരസ്യ പ്രതിഷേധത്തിൽ; ഒഐസിസിയുടെ നേത്വത്തിൽ നടന്ന പ്രതിഷേധ സമരത്തിന് എത്തിയത് നൂറ് കണക്കിനാളുകൾ; സമീക്ഷ യുകെയുടെ മനുഷ്യ ചങ്ങല 11 ന്

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം കടലു കടക്കുന്നു; ഗൾഫ് രാജ്യങ്ങളിൽ പരസ്യ പ്രതിഷേധത്തിലേക്ക് നീങ്ങുന്നില്ലെങ്കിലും യൂറോപ്പിലും അമേരിക്കയിലും താമസിക്കുന്ന പ്രവാസികൾ പരസ്യ പ്രതിഷേധത്തിൽ; ഒഐസിസിയുടെ നേത്വത്തിൽ നടന്ന പ്രതിഷേധ സമരത്തിന് എത്തിയത് നൂറ് കണക്കിനാളുകൾ; സമീക്ഷ യുകെയുടെ മനുഷ്യ ചങ്ങല 11 ന്

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: കേന്ദ്രസർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ലോകമെമ്പാടുമുള്ള പ്രവാസികളും രംഗത്തെത്തിക്കഴിഞ്ഞു. വിവിധ രാജ്യങ്ങളിലെ പ്രവാസി സംഘടനകളടക്കം ഇതിനെതിരെ പ്രതിഷേധ പ്രകടനങ്ങളുമായി നിരത്തിലിറങ്ങുന്നുണ്ട്. യുകെയിലും കഴിഞ്ഞ ദിവസം ഒഐസിസിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. മതേതര ഇന്ത്യയെ മതപരമായി വിഭജിക്കുന്നതിന്റെ ഭാഗമായി മോദിയും ബിജെപി സർക്കാരും കൂടി നടപ്പിലാക്കിയ പൗരത്വ നിമത്തിനെതിരെ ഒഐസിസി യൂകെയുടെ ആഭിമുഖ്യത്തിൽ മതേതര ജനാധിപത്യ വിശ്വസികളെ സംഘടിപ്പിച്ചു കൊണ്ടാണ് പ്രതിഷേധ സമരം നടത്തിയത്.

പുതുവത്സര ദിനമായ ഇന്നലെ ഉച്ചകഴിഞ്ഞ്് മൂന്നു മണിക്ക് ബ്രിട്ടീഷ് പാർലമെന്റിനു മുൻപിലുള്ള മഹാത്മാഗാന്ധിയുടെ പ്രതിമക്കു മുന്നിൽ നടത്തിയ പ്രതിഷേധം ഒഐസിസി യുകെയുടെ ഉപാദ്ധ്യക്ഷൻ കെകെ, മോഹൻ ദാസ് ഉത്ഘാടനം ചെയ്തു. തുടർന്നു നടന്ന പരിപാടിയിൽ ഒഐസിസി നേതാക്കളായ ജയ്‌സൺ ജോർജ്ജ്, അൾസഹാർ അലി, എബിസബാസ്റ്റ്യൻ, ജവഹർ ,സുരേഷ്, ഗിരിമാധവൻ, സുനിൽ രവീന്ദ്രൻ, എന്നിവരും കെഎംസിസിക്കു വേണ്ടി കരീം ജി യും എംഎംസിഡബ്ലുഎ ക്കു വേണ്ടി ഹെണ്ടൻ അബ്ദുള്ള ജിയും, സഹീർ ജിയും, കർണാടക കൾച്ചറൽ ഫൗണ്ടേഷന് വേണ്ടി, അബ്ബാസും ജിയും, മക്കൾ നീതി മയ്യം തമിഴ്‌നാടിനു വേണ്ടി ശിവകുമാർ വിശ്വനാഥൻ ജി യും, ആംആദ്മി പാർട്ടിക്കു വേണ്ടി സെയ്ത് ജിയുംഗുജറാത്തിനു വേണ്ടി ഷാഹിന ജി യും സംസാരിച്ചു.

പ്രതിഷേധ സമരത്തിന് അവസാനം മെഴുകുതിരി കത്തിച്ച് മഹാത്മാഗാന്ധിയുടെ മുന്നിൽ നൂറ് കണക്കിന് വിദേശികളെ സാക്ഷി നിർത്തി ഇന്ത്യയുടെ സ്വാതന്ത്യം സംരക്ഷിക്കാൻ മരണം വരെ പോരാടും എന്ന് പ്രതിജ്ഞ എടുത്തു.പ്രതിഷേധ സമരത്തിന് എത്തിചേർന്നവർക്ക് ഒഐസിസി നേതാവ് അപ്പാ ഗഫൂർ നന്ദി രേഖപ്പെടുത്തി.. തുടർന്ന് അഞ്ച് മണിയോടെ പ്രതിഷേധം അവസാനിച്ചു

ബ്രിട്ടനിലെ പുരോഗമന കലാ സാംസ്കാരിക പ്രവർത്തകരുടെ മനുഷ്യചങ്ങല 11ന്

സ്വതന്ത്ര ഭാരതത്തിന്റെ നെടുംതൂണായ ഇന്ത്യൻ ഭരണ ഘടന അനുവദിക്കുന്ന പൗരന്റെ അവകാശങ്ങൾക്കു കളങ്കം ചാർത്തിക്കൊണ്ടു വർഗീയ ഫാസിസ്റ്റു ഭരണ കൂടം നിയമ നിർമ്മാണ സഭകളെ കൂട്ടുപിടിച്ചു നടത്തുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിക്കാൻ സമീക്ഷ യുകെ. ഐഡബ്ലുഎ ചേതന സംഘടനകളും. ഇന്ത്യാ ഗവൺമെന്റ് നടപ്പിലാക്കാൻ ശ്രമിക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധ സൂചകമായി ബ്രിട്ടനിലെ പുരോഗമന കലാ സാംസ്കാരിക പ്രവർത്തകരും ജനാധിപത്യ വിശ്വാസികളും ജനുവരി 11 ന് ബർമിങ്ഹാം പട്ടണത്തിലുള്ള ഇന്ത്യൻ എംബസ്സി ഓഫീസിനു മുമ്പിൽ 'മനുഷ്യ ചങ്ങല' തീർക്കുന്നു.

മതാന്ധത ബാധിച്ച വർഗീയ ഫാസിസ്റ്റു ഭരണകൂടത്തിന് മുമ്പിൽ, ജനിച്ച മണ്ണിൽ മനുഷ്യനായി ജീവിക്കാൻ ഉള്ള പൗരന്റെ അവകാശത്തെ ബലി കഴിക്കാൻ തെയ്യാറല്ല എന്ന് വിളിച്ചു പറയുന്ന ഐതിഹാസികമായ സമര പോരാട്ടത്തിന്റെ സൂചികയായ 'മനുഷ്യ ചങ്ങലയിൽ' കണ്ണികളാവാനും ഇന്ത്യൻ പൗരന്റെ നെഞ്ചിൽ ഏൽപ്പിക്കുന്ന വേദനയുടെ പ്രതീകങ്ങൾ ആവാനും സമീക്ഷ യുകെ ഓരോ മനുഷ്യ ഹൃദയങ്ങളോടും അഭ്യർത്ഥിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. 11 ന് നടക്കാൻ പോകുന്ന ഐതിഹാസിക 'മനുഷ്യ ചങ്ങല' വിജയിപ്പിക്കാൻ ഉതകുന്ന പ്രവർത്തനങ്ങളിൽ വരും ദിവസങ്ങളിൽ സമീക്ഷയുടെ മുഴുവൻ പ്രവർത്തകരും പുരോഗമന കലാ സാംസ്കാരിക പ്രവർത്തകരും പങ്കാളികളാവണമെന്നും സമീക്ഷ കേന്ദ്ര സെക്രട്ടേറിയേറ്റു ഐഡബ്ലുഎ ചേതന തുടങ്ങിയ ഇടതുപക്ഷ സംഘടനകൾവാർത്താ കുറിപ്പിൽ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP