Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രവാസി പണമൊഴുക്കിൽ റെക്കോഡിട്ട് ഇന്ത്യ; ഒഴുകി എത്തിയത് 100 ബില്യൺ ഡോളർ; പ്രവാസി പണവരവിൽ ഇത്രയും നേട്ടം ഒരു രാജ്യം കൈവരിക്കുന്നത് ആദ്യവട്ടമെന്ന് ലോക ബാങ്ക് റിപ്പോർട്ട്; കോവിഡാനന്തര കാലത്തെ വേതന വർദ്ധനവും തൊഴിൽ വിപണിയിലെ മാറ്റവും പ്രവാസികളുടെ വരുമാനം കൂട്ടി

പ്രവാസി പണമൊഴുക്കിൽ റെക്കോഡിട്ട് ഇന്ത്യ; ഒഴുകി എത്തിയത് 100 ബില്യൺ ഡോളർ; പ്രവാസി പണവരവിൽ ഇത്രയും നേട്ടം ഒരു രാജ്യം കൈവരിക്കുന്നത് ആദ്യവട്ടമെന്ന് ലോക ബാങ്ക് റിപ്പോർട്ട്; കോവിഡാനന്തര കാലത്തെ വേതന വർദ്ധനവും തൊഴിൽ വിപണിയിലെ മാറ്റവും പ്രവാസികളുടെ വരുമാനം കൂട്ടി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി:വിദേശത്തു ജോലി ചെയ്യുന്നവർ സ്വദേശത്തേക്ക് അയയ്ക്കുന്ന പണത്തിന്റെ കണക്ക് ലോകബാങ്ക് പുറത്തുവിടുമ്പോൾ ഇന്ത്യ റെക്കോർഡിലേക്ക്.ലോകബാങ്കിന്റെ റിപ്പോർട്ട് പ്രകാരം പ്രവാസി പണത്തിന്റെ വരവിൽ ഇത്തവണ ഇന്ത്യക്കാർ റെക്കോഡിഡും എന്നാണ് സൂചന.ഈ വർഷം 100 ബില്യൺ ഡോളറാണ് വിവിധ വിദേശ രാജ്യങ്ങളിൽ നിന്നുമായി ഇന്ത്യയിലേക്കെത്തുക.ആദ്യമായാണ് ഒരു രാജ്യം ഇത്രയും വലിയ സംഖ്യയിലേക്ക് എത്തുന്നത്.കോവിഡാനന്തര കാലത്തെ തൊഴിൽ മേഖലയുടെ മാറ്റമാണ് ഇന്ത്യയിലേക്കുള്ള പണത്തിന്റെ ഈ ഒഴുക്കിന് കാരണമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.കഴിഞ്ഞ ഏതാനും വർഷങ്ങളിലായി ഇന്ത്യക്കാർ യുഎസ്, യുകെ, സിംഗപ്പൂർ തുടങ്ങിയ ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ മെച്ചപ്പെട്ട ശമ്പളമുള്ള ജോലികളിലേക്ക് മാറിയതാണ് ഈ വർദ്ധനവിന് കാരണമെന്നാണ് സൂചന.

യു.എസിലെയും മറ്റ് വികസിത രാജ്യങ്ങളിലെയും വേതന വർധനയും ശക്തമായ തൊഴിൽ വിപണിയുടെ ഉയർച്ചയും വർദ്ദനവിന് കാരണമാണെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.മൊത്തത്തിൽ,ലോകമെമ്പാടുമുള്ള കുടിയേറ്റക്കാർ നാട്ടിലേക്ക് അയച്ച പണത്തിന്റെ അളവ് 2022 ൽ 5% വർദ്ധിച്ചതായും കണക്കുകൾ സൂചിപ്പിക്കുന്നു.

മെക്സിക്കോ, ചൈന, ഈജിപ്ത്, ഫിലിപ്പീൻസ് എന്നിവയാണ് വിദേശ രാജ്യങ്ങളിൽ നിന്നുള്ള പണം വരവിൽ മുന്നിലുള്ള മറ്റ് രാജ്യങ്ങൾ.ഇന്ത്യയിലും നേപ്പാളിലും പണമയക്കുന്നതിൽ വർദ്ധനവ് സംഭവിച്ചപ്പോൾ ദക്ഷിണേഷ്യയിലെ മറ്റ് രാജ്യങ്ങളിൽ കഴിഞ്ഞ വർഷം 10 ശതമാനത്തിലധികം ഇടിവ് സംഭവിച്ചതായാണ് കണക്കുകൾ.

2014 മുതൽ ഇങ്ങോട്ട് വിദേശ ഇന്ത്യക്കാരിൽ നിന്നുള്ള വരുമാനം ഓരോ വർഷവും കൂടി വന്നതായാണ് കണക്കുകൾ.തുടർന്നുള്ള ഓരോ വർഷങ്ങളിലും പ്രവാസി പണത്തിന്റെ വരവിൽ ഗണ്യമായ വർദ്ദനവാണ് രേഖപ്പെടുത്തിയത്.2014 ലെ 70.39 ബില്ല്യൺ ഡോളറിൽ നിന്നും ഇന്നത് 100 ബില്ല്യണിലേക്ക് എത്തിയിരിക്കുന്നു.

ഇതിനിടയിൽ കോവിഡ് കാലത്തുണ്ടായ തൊഴിൽ പ്രശ്‌നങ്ങൾ മൂലം ഒട്ടേറെ പ്രവാസികളാണ് നാട്ടിലേക്ക് മടങ്ങിയത്.എന്നാൽ അതിന് ശേഷം തൊഴിൽസാധ്യതകൾ വർദ്ധിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യക്കാർ വീണ്ടും വിദേശരാജ്യങ്ങളിലേക്ക് മടങ്ങിയതും അവിടെ മികച്ച തൊഴിലും കൂടുതൽ വരുമാനവും ലഭ്യമായതാണ് രാജ്യത്തെ ഇന്നുള്ള പ്രവാസി പണത്തിന്റെ വരവിലെ വർദ്ദനവിന് കാരണം.

ബ്രിട്ടൺ, അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി പണത്തിന്റെ വരവ് വലിയ രീതിയിൽ കൂടിയതായാണ് ലോകബാങ്കിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.രാജ്യത്തേക്ക് പ്രവാസികളുടെ നിക്ഷേപങ്ങൾ ഉയരാനുള്ള കാരണവും ഈ വരുമാന വർദ്ധനവാണ്,ഗൾഫ് രാജ്യങ്ങളിൽ ക്രൂഡ് ഓയിലിന്റെ വിലവർദ്ധന അടക്കം പ്രതിസന്ധികളുണ്ടാവുമ്പോൾ അവിടെയുള്ള തൊഴിൽ സാധ്യതകളേയും വരുമാനത്തേയും അത് ബാധിക്കും.എന്നാൽ യൂറോപ്യൻ രാജ്യങ്ങളിൽ ഈ പ്രശ്‌നം ഇല്ലാത്തതാണ് വരുമാന ശ്രോതസ്സിന്റെ ഒഴുക്ക് ഇത്രകണ്ട് വർദ്ദിക്കാൻ സാധ്യതയെന്ന് വേണം വിലയിരുത്താൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP