Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202122Thursday

ഒ സി ഐ കാർഡുള്ള പ്രവാസികളുടെ അനേകം അവകാശങ്ങൾ എടുത്തു കളഞ്ഞ് കേന്ദ്ര സർക്കാർ; ഇന്ത്യൻ പൗരന്മാർക്ക് തുല്യമായ അവകാശങ്ങൾ നൽകുന്ന നോട്ടിഫിക്കേഷനുകൾ എല്ലാം റദ്ദു ചെയ്തു; മാധ്യമ പ്രവർത്തനവും മതപ്രഭാഷണവും അടക്കം അനേകം കാര്യങ്ങളിൽ നിരോധനം

ഒ സി ഐ കാർഡുള്ള പ്രവാസികളുടെ അനേകം അവകാശങ്ങൾ എടുത്തു കളഞ്ഞ് കേന്ദ്ര സർക്കാർ; ഇന്ത്യൻ പൗരന്മാർക്ക് തുല്യമായ അവകാശങ്ങൾ നൽകുന്ന നോട്ടിഫിക്കേഷനുകൾ എല്ലാം റദ്ദു ചെയ്തു; മാധ്യമ പ്രവർത്തനവും മതപ്രഭാഷണവും അടക്കം അനേകം കാര്യങ്ങളിൽ നിരോധനം

മറുനാടൻ മലയാളി ബ്യൂറോ

പ്രവാസികൾക്ക് എന്നു പ്രാധാന്യം നൽകിയിട്ടുള്ളതാണ് എല്ലാ സർക്കാരുകളും. ഇന്ത്യയുടെ വികസനത്തിന് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് പ്രവസികളുടെ നിക്ഷേപം. നേരത്തേ പ്രവാസി ഇന്ത്യാക്കാരെ ഇന്ത്യയിൽ നിക്ഷേപിക്കുന്നത് പ്രോത്സാഹിപ്പിക്കന്നതിനായി നിരവധി പരിപാടികളും രൂപീകരിച്ചിട്ടുണ്ടായിരുന്നു. എന്നാൽ, മുൻകാലങ്ങളിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തമായ നടപടികളാണ് കേന്ദ്ര സർക്കാർ ഇപ്പോൾ കൈക്കൊള്ളുന്നത്.

ഒവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ (ഒ സി ഐ) കാർഡുള്ള വിദേശ ഇന്ത്യാക്കാർക്ക് നൽകിയിട്ടുള്ള അവകാശങ്ങളെല്ലാം റദ്ദാക്കുക്കൊണ്ട് ഉത്തരവിറക്കിയിരിക്കുകയാണ് സർക്കാർ. നേരത്തെ 2005 ഏപ്രിൽ 11, 2007 ജനുവരി 5, 2009 ജനുവരി 5 എന്നീ തീയതികളിലായി പ്രത്യേക ഉത്തരവു പ്രകാരം ഒ സി ഐ കാർഡുള്ളവർക്ക് ലഭിച്ചിരുന്ന അവകാശങ്ങളും ആനുകൂല്യങ്ങളും 1955-ലെ പൗരത്വ നിയമത്തിനു കീഴിലെ സെക്ഷൻ 7 ബി പ്രകാരം കൊണ്ടുവന്ന പുതിയ ഉത്തരവിലൂടെ ഇല്ലാതെയായിരിക്കുന്നു.

ഒ സി ഐ കാർഡുള്ള ഇന്ത്യാക്കാരെ വിദേശ പൗരന്മാരായി കാണുന്നു എന്നതുമാത്രമല്ല പുതിയ നിയന്ത്രണങ്ങളുടെ ശ്രേണി, ഇന്ത്യയിൽ ഇവർ അനുഭവിച്ചിരുന്ന അവകാശങ്ങളും സ്വാതന്ത്ര്യവും ഇല്ലാതെയാക്കും. പുതിയ നിയമമനുസരിച്ച്, ഇന്ത്യയിൽ ഏതെങ്കിലും വിധത്തിലുള്ള ഗവേഷണങ്ങളോ പഠനങ്ങളോ നടത്തണമെങ്കിലോ, മതപ്രാഭാഷണം നടത്തണമെങ്കിലും മാധ്യമ പ്രവർത്തനം നടത്തണമെങ്കിലും ഒ സി ഐ കർഡുള്ള ഇന്ത്യാക്കാർക്ക് ഇനിമുതൽ പ്രത്യേക അനുമതി വാങ്ങേണ്ടതായി വരും.

ഇതുമാത്രമല്ല, ഈ പുതിയ നോട്ടിഫിക്കേഷൻ പ്രകാരം, സാമ്പത്തിക, വാണിജ്യ വിദ്യാഭ്യാസ മേഖലകളിലെല്ലാം ഒ സി ഐ കാർഡുള്ള ഇന്ത്യാക്കാരെ വിദേശപൗരന്മാർക്ക് തുല്യമായിട്ടായിരിക്കും പരിഗണിക്കുക. നേരത്തേ ഇവരെ നോൺ-റെസിഡന്റ് ഇന്ത്യാക്കാർ എന്ന സ്റ്റാറ്റസിലായിരുന്നു പരിഗണിച്ചിരുന്നത്. വിദേശ പൗരന്മാരായി പരിഗണിക്കുമ്പോൾ ഇവരുമായുള്ള സാമ്പത്തിക ഇടപാടുകൾക്ക് ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് 2003 (ഫെമ) ബാധകമാവും.

പുതിയ നോട്ടിഫിക്കഷൻ അനുസരിച്ച്, ഒ സി ഐ കാർഡുള്ളവർക്ക് ഇന്ത്യയിൽ വന്ന് മെഡിസിൻ, നിയമം, ആർക്കിടെക്ച്ചർ, അക്കൗണ്ടൻസി തുടങ്ങിയ തൊഴിൽ മേഖലകളിൽ പ്രവർത്തികാം. അതുപോലെ വിമാന ചാർജ്ജുകൾ, പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കുമ്പോഴുള്ള ഫീസ് എന്നീ കാര്യങ്ങളിൽ ഇവർക്ക് ഇന്ത്യൻ പൗരന്മാർക്ക് തുല്യമായ പരിഗണന ലഭിക്കുകയും ചെയ്യും. എന്നാൽ, സംരക്ഷിത പ്രദേശങ്ങളിൽ, വിദേശ പൗരന്മാരെ പോലെ ഇവരുടെ സന്ദർശനങ്ങൾക്കും കർശന നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും. എന്നാൽ, ഇന്ത്യൻ വിദ്യാഭ്യാസസ്ഥാാനങ്ങളിൽ പ്രവേശനം ലഭിക്കുന്നതിന് ഇവർക്ക് എൻ ആർ ഐ പരിഗണന ലഭിക്കും. എന്നാൽ ഇന്ത്യൻ പൗരന്മാർക്ക് മാത്രമായി നീക്കി വച്ചിട്ടുള്ള സീറ്റുകൾക്കായി അപേക്ഷിക്കാൻ ഇവർക്കാകില്ല.

ഒ സി ഐ കാർഡുള്ളവരുമായി നടത്തിയ നിരവധി കേസുകളിൽ സർക്കാരിനുണ്ടായ പരാജയമാണ് ഇപ്പോൾ ഇത്തരത്തിലുള്ള ഒരു നടപടി സ്വീകരിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത് എന്നാണ് കരുതുന്നത്. ഇതിൽ പ്രധാനമായ ഒന്ന് ഡോ. ക്രിസ്റ്റോ തോമസ് ഫിലിപ്പ് എന്ന ഡോക്ടറും സർക്കാരുമായുള്ള കേസാണ്. ഈ അമേരിക്കൻ -ഇന്ത്യൻ ഡോക്ടർ ഇന്ത്യയിലെത്തി ബീഹറിലെ പാവങ്ങൾക്കിടയിൽ സൗജന്യ മരുന്നുകൾക്കൊപ്പം സുവിശേഷവും നടത്താൻ ആരംഭിച്ചപ്പോൾ ഈ വ്യക്തിയുടെ ഒ സി ഐ കാർഡ് റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനെതിരെ ഡൽഹി ഹൈക്കോടതിയിൽ പോയി ഇയാൾ അനുകൂല വിധ സമ്പാദിച്ചു.

അതുപോലെത്തന്നെയായിരുന്നു ഇന്ത്യൻ പൗരന്മാർക്കായി മാറ്റിവച്ച സീറ്റിൽ ഒ സി ഐ കാർഡുള്ളവർ അഡ്‌മിഷൻ വാങ്ങിയതിനെതിരെ നടത്തിയ നിയമയുദ്ധവും. കർണ്ണാടകാ ഹൈക്കോടതിയിൽ നടന്ന യുദ്ധത്തിലും, ഒ സി ഐ മാർക്കായിരുന്നു ജയം. മാത്രമല്ല, പല ന്യു ജൻ ഒ സി ഐ കാർഡ്ഹോൾഡേഴ്സും ഇന്ത്യയിൽ മാധ്യമപ്രവർത്തകരായി ജോലിചെയ്യുന്നുണ്ട് ഇവരിൽ ചിലരൊക്കെ സർക്കാരിന് തലവേദന സൃഷ്ടിക്കുന്നുമുണ്ട്. എന്നാൽ, നിലവിലെ നിയമമനുസരിച്ച് ഇവർക്കെതിരെ നടപടി സ്വീകരിക്കാൻ സാധിക്കില്ല. ഇതിന്റെയൊക്കെ വെളിച്ചത്തിലാണ് ഇപ്പോൾ ഈ പുതിയ നിയമം കൊണ്ടുവരുന്നത്.

നിലവിൽ, വോട്ടവകാശം ഒഴിച്ച്, ഒരു ഇന്ത്യൻ പൗരന് ഉള്ള എല്ലാ അവകാശങ്ങളും ഒ സി ഐ കാർഡുള്ളവർക്കും ലഭിക്കുന്നുണ്ട്. ഇതാണ് പുതിയ നിയമത്തോടെ ഇല്ലാതെയാകുന്നത്. ഇരട്ടപൗരത്വം എന്ന ആവശ്യം ഉയർന്നപ്പോൾ പകരം ഉയര്ന്നുവന്ന ദീർഘകാല വിസ എന്ന ആശയത്തോട് കൂടുതൽ അടുത്തു നിൽക്കുന്നതാണ് സർക്കാരിന്റെ പുതിയ നയം. പ്രവാസി ഭാരതീയർക്ക് വേണ്ടത്ര പരിഗണന നൽകാൻ ഏറെ താത്പര്യമെടുത്ത ഒരു സർക്കാരാണ് നിലവിൽ ഉള്ളത്. പ്രവാസികളുടെ പണം ഉപയോഗിച്ച് രാജ്യത്ത് വികസനത്തിന്റെ വേഗത വർദ്ധിപ്പിക്കുവാനുള്ള നിരവധി പദ്ധതികളും സർക്കാർ ആവിഷ്‌കരിച്ചിരുന്നു.

ഇതിനിടയിൽ ഇപ്പോൾ വന്ന പുതിയ നോട്ടിഫിക്കേഷൻ, ശരിക്കും ഒരു ഇരുട്ടടിയായി മാറിയിരിക്കുകയാണ്. സാമ്പത്തിക ഇടപാടുകൾ മുതൽ, ദൈനംദിന ജീവിതത്തിലെ പല കാര്യങ്ങൾക്കും ഇവർ പ്രത്യേക അനുമതി വാങ്ങേണ്ട സ്ഥിതിവിശേഷമാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്. വിദേശ ഇന്ത്യാക്കാർക്കിടയിൽ പരക്കെ പ്രതിഷേധത്തിന് ഇത് കാരണമായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP