Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

മനസ്സു തളർന്നിരിക്കുമ്പോൾ അമ്മ മടിയിൽ തലചായ്ച്ചു കിടക്കാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? ഗൾഫിൽ കോവിഡ് ഭീതി പടരുമ്പോൾ നാട്ടിലേക്ക് എങ്ങനെയും തിരികെ എത്താൻ വെമ്പൽ കൊണ്ട് പ്രവാസികൾ; നോർക്ക വെബ്‌സൈറ്റിൽ രജിസ്‌ട്രേഷൻ തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ നാട്ടിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്തത് 1.40 ലക്ഷം പേർ; ലോക്ക് ഡൗണിന് ശേഷം വരാനിരിക്കുന്നത് ഗൾഫ് നാടുകളിൾ നിന്നുള്ള കൂട്ടത്തോടെയുള്ള പ്രവാസികളുടെ ഒഴുക്കെന്ന് സൂചന; പ്രതിസന്ധിയുടെ ആഴം അളക്കാനാകാതെ കേരള സർക്കാർ

മനസ്സു തളർന്നിരിക്കുമ്പോൾ അമ്മ മടിയിൽ തലചായ്ച്ചു കിടക്കാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? ഗൾഫിൽ കോവിഡ് ഭീതി പടരുമ്പോൾ നാട്ടിലേക്ക് എങ്ങനെയും തിരികെ എത്താൻ വെമ്പൽ കൊണ്ട് പ്രവാസികൾ; നോർക്ക വെബ്‌സൈറ്റിൽ രജിസ്‌ട്രേഷൻ തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ നാട്ടിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്തത് 1.40 ലക്ഷം പേർ; ലോക്ക് ഡൗണിന് ശേഷം വരാനിരിക്കുന്നത് ഗൾഫ് നാടുകളിൾ നിന്നുള്ള കൂട്ടത്തോടെയുള്ള പ്രവാസികളുടെ ഒഴുക്കെന്ന് സൂചന; പ്രതിസന്ധിയുടെ ആഴം അളക്കാനാകാതെ കേരള സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മനസ്സും ശരീരവും തളർന്നിരിക്കുമ്പോൾ സ്വന്തം നാട്ടിലെ വീട്ടിൽ അമ്മയുടെ മടിയിൽ തലചായ്ച്ചു കിടക്കാൻ ആഗ്രഹിക്കുന്നവരാകും പൊതുവേ എല്ലാവരും. ദ്വീർഘകാലമായി ഗൾഫിലെ മണലാരണ്യത്തിൽ ജോലി നോക്കുന്നവരുടെ കാര്യം പിന്നെ പറയണോ. കോവിഡ് ഭീതി ഗൾഫ് നാടുകളിൽ ഇരച്ചു കയറുമ്പോൾ എങ്ങനെയും നാട്ടിൽ എത്തിയാൽ മതിയെന്ന് വെമ്പൽ കൊള്ളുകയാണ് പ്രവാസികൾ. നാട് നൽകുന്ന സുരക്ഷിതത്വം ആഗ്രഹിക്കുന്നവരാണ് എല്ലാവരും. അതുകൊണ്ട് തന്നെയാണ് നോർക്കയിൽ നാട്ടിലേക്ക് മടങ്ങാൻ ആ്ഗ്രഹിക്കുന്നവരുടെ രജിസ്‌ട്രേഷൻ തുടങ്ങിയപ്പോൾ കൂട്ടത്തോടെ ആളുകൾ തിരക്കു കൂട്ടുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.

നോർക്കയുടെ രജിസ്‌ട്രേഷൻ ഇന്നലെ തുടങ്ങി ആദ്യ രണ്ട് മണിക്കൂറിൽ തന്നെ മുപ്പതിനായിരം പേരാണ് നാട്ടിലേക്ക് മടങ്ങാൻ താത്പര്യമറിയിച്ചു കൊണ്ട് വെബ്‌സൈറ്റിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്തത്. ഇന്ന് രാവിലെ ആറര വരെ 1.47 ലക്ഷം പേർ വെബ് സൈറ്റ് വഴി രജിസ്റ്റർ ചെയ്തു. ഇന്നലെ അർദ്ധരാത്രി മുതൽ തുടങ്ങാനിരുന്ന രജിസിട്രേഷൻ സാങ്കേതിക കാരണങ്ങളാൽ വൈകിയാണ് തുടങ്ങിയത്. സൈറ്റ് തുടങ്ങിയതോടെ പ്രവാസികൾ നാട്ടിലേക്ക് എത്താൻ വെമ്പൽ കൊള്ളുന്നത് ഗൾഫിൽ നിന്നുള്ള പലായനത്തിന് തന്നെ വഴിവെക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്.

ഇന്നലെ കേന്ദ്രസർക്കാർ വിദേശത്ത് കുടുങ്ങി കിടക്കുന്നവരെ തിരിച്ചു കൊണ്ടു വരലും, വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന തൊഴിലാളികളെ വിദേശത്തേക്ക് മടക്കി കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ ചർച്ച ചെയ്തിരുന്നു. പ്രവാസികളെ മടക്കി കൊണ്ടു വരുന്ന കാര്യത്തിൽ ഇതുവരെ മൗനം പാലിച്ച കേന്ദ്രം പ്രാരംഭ ചർച്ചകൾ ആരംഭിച്ചതോടെയാണ് സർക്കാർ ഏജൻസിയായ നോർക്ക റൂട്ട്‌സ് മടങ്ങി വരാൻ താത്പര്യപ്പെടുന്നവരുടെ രജിസട്രേഷൻ എടുക്കാൻ തുടങ്ങിയത്. ഒരുലക്ഷം പേരെങ്കിലും കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നാട്ടിലേക്ക് മടങ്ങും എന്നായിരുന്നു കേരളം കേന്ദ്രത്തെ നേരത്തെ അറിയിച്ചത്. എന്നാൽ നോർക്ക വെബ്‌സൈറ്റിൽ രജിസട്രേഷൻ തുടങ്ങി ആദ്യമണിക്കൂറുകളിൽ തന്നെ ഒന്നരലക്ഷത്തോളം പേർ മടങ്ങി വരാൻ താത്പര്യമറിയിച്ച് പേര് രജിസ്റ്റർ ചെയ്തതോടെ പ്രവാസികളുടെ വൻതോതിലുള്ള മടങ്ങി വരവിനാവും കേരളം സാക്ഷ്യംവഹിക്കുക എന്നാണ് സൂചന.

ഇന്നലെ മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് പ്രവാസി രജിസ്‌ട്രേഷനായുള്ള നോർക്ക വെബ്‌സൈറ്റ് പ്രവർത്തനക്ഷമമായത്. ഇന്നലെ അർദ്ധരാത്രി മുതൽ രജിസ്‌ട്രേഷൻ തുടങ്ങുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്. ഉച്ചക്ക് ഒരു മണി മുതൽ തുടങ്ങുമെന്നായി പിന്നീടുള്ള വിശദീകരണം. www.registernorkaroots.org എന്ന വെബ് സൈറ്റ് വഴിയാണ് രജിസ്‌ട്രേഷൻ.

തിരിച്ചെത്തുന്നവരുടെ കൃത്യമായ കണക്ക് കിട്ടാനും നിരീക്ഷണ സംവിധാനം ഉൾപ്പെടെ സജ്ജമാക്കുന്നതിനുമാണ് രജിസ്‌ട്രേഷൻ നടത്തുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് ആദ്യ പരിഗണന എന്നില്ല. അതുകൊണ്ട് ആരും തിരക്ക് കൂട്ടേണ്ടെന്നാണ് സർക്കാർ പറയുന്നത്. ഗർഭിണികൾ, കൊറോണ ഒഴികെയുള്ള രോഗങ്ങൾ കൊണ്ട് വലയുന്നവർ, വിസ കാലാവധി കഴിഞ്ഞവർ, സന്ദർശക വിസയിലെത്തി കുടുങ്ങിപോയവർ മറ്റ് പല രീതികളിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർ എന്നിവർക്കാണ് പരിഗണന. മുൻഗണനാ പട്ടിക സർക്കാർ നേരത്തെ പ്രഖ്യാപിക്കുകയും മാർഗ്ഗ രേഖ പുറത്തിറക്കുകയും ചെയ്തിരുന്നു. സന്ദർശക വിസയിലെത്തുകയും ആ വിസയുടെ കാലാവധി പൂർത്തിയാക്കിയവർക്കുമാണ് ആദ്യ അവസരം. പിന്നീട് വയോജനങ്ങൾ ഗർഭിണികൾ കൊറോണയല്ലാത്ത രോഗമുള്ളവർ എന്നിവരാണ് മുൻഗണനപട്ടികയിലുള്ളത്. സർക്കാർ എല്ലാ വിധ സൗകര്യങ്ങളും മടങ്ങിവരുന്ന പ്രവാസികൾക്കായി ഒരുക്കിയിട്ടുണ്ട്. മൂന്നര ലക്ഷം മുതൽ അഞ്ചു ലക്ഷം വരെ പ്രവാസികൾ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ലക്ഷം പേർക്ക് വേണ്ട ക്വാറന്റൈൻ സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്.

അതേസമയം പ്രവാസികളെ തിരികെയത്തിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയം കൺട്രോൾ റൂമുകൾ തുറന്നു. പ്രത്യേക വിമാനത്തിലായിരിക്കും വിദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുക. മടങ്ങിവരാൻ ആഗ്രഹിക്കുന്നവരുടെ കണക്കെടുപ്പ് തുടങ്ങിയിട്ടുണ്ട്. ഓരോരുത്തരെയും വീടിന്റെ തൊട്ടടുത്തുള്ള വിമാനത്താവളത്തിലായിരിക്കും എത്തിക്കുക. നിരീക്ഷണത്തിന് ശേഷമായിരിക്കും ഇവരെ വീടുകളിലേക്ക് എത്തിക്കുന്നത്. എല്ലാ സജ്ജീകരണങ്ങളും ഒരുക്കാൻ ചീഫ് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ലോക് ഡൗൺ കഴിഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ കുടുങ്ങിയ പ്രവാസികളെ തിരികെ കൊണ്ടു വരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അടക്കം വിദേശത്ത് കുടുങ്ങിയ സാഹചര്യം ഉണ്ട്. അതുകൊണ്ടാണ് അതിവേഗ നടപടികൾ. വെബ് സൈറ്റിൽ ആദ്യം പേർ രജിസ്റ്റർചെയ്തു എന്നുള്ളതുകൊണ്ട് എന്തെങ്കിലും പരിഗണന കിട്ടില്ല എന്ന് നോർക്ക റൂട്ട്‌സ് ഡയറക്ടർ ഒ. വി. മുസ്തഫ അറിയിച്ചു. പ്രവാസികൾക്ക് നാട്ടിലേക്ക് തിരികെ പോകാൻ കേന്ദ്രസർക്കാർ നടപടികൾ സ്വീകരിച്ചുവരികയാണ്. ഈ സാഹചര്യത്തിലാണ് പ്രവാസി മലയാളികൾക്ക് വേണ്ടി നോർക്ക റൂട്ട്‌സ് രജിസ്ട്രേഷൻ തുടങ്ങിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP