Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സൗദിയിലെ മലയാളികൾ എന്ത് തെറ്റാണ് ചെയ്തത്? വന്ദേ ഭാരതും ഇല്ല, ചാർട്ടേഡ് വിമാനങ്ങളും ഇല്ല; രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്ന അര ലക്ഷത്തിലേറെ മലയാളികൾ എന്ത് ചെയ്യണം? സൗദി പ്രവാസികളെ മത്സരിച്ചു അവഗണിച്ച കേന്ദ്രവും കേരളവും; വന്ദേഭാരത് മിഷൻ മൂന്നാംഘട്ടം സൗദിയിൽ നിന്ന് കേരളത്തിലേക്ക് വിമാന സർവീസ് ഇല്ലാത്തതിൽ പ്രവാസികളിൽ അമർഷം അണപൊട്ടുന്നു; ലേബർ ക്യാമ്പുകളിൽ കോവിഡുമായി മല്ലിട്ടു കഴിയുന്ന പ്രവാസി മലയാളികളുടെ കോവിഡ് ദുരിതത്തിന് അന്ത്യമില്ല

സൗദിയിലെ മലയാളികൾ എന്ത് തെറ്റാണ് ചെയ്തത്? വന്ദേ ഭാരതും ഇല്ല, ചാർട്ടേഡ് വിമാനങ്ങളും ഇല്ല; രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്ന അര ലക്ഷത്തിലേറെ മലയാളികൾ എന്ത് ചെയ്യണം? സൗദി പ്രവാസികളെ മത്സരിച്ചു അവഗണിച്ച കേന്ദ്രവും കേരളവും; വന്ദേഭാരത് മിഷൻ മൂന്നാംഘട്ടം സൗദിയിൽ നിന്ന് കേരളത്തിലേക്ക് വിമാന സർവീസ് ഇല്ലാത്തതിൽ പ്രവാസികളിൽ അമർഷം അണപൊട്ടുന്നു; ലേബർ ക്യാമ്പുകളിൽ കോവിഡുമായി മല്ലിട്ടു കഴിയുന്ന പ്രവാസി മലയാളികളുടെ കോവിഡ് ദുരിതത്തിന് അന്ത്യമില്ല

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: 'സൗദിയിലെ മലയാളികൾ എന്ത് തെറ്റാണ് ചെയ്തത്? വന്ദേ ഭാരതും ഇല്ല, ചാർട്ടേഡ് വിമാനങ്ങളും ഇല്ല. രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്ന അര ലക്ഷത്തിലേറെ മലയാളികൾ എന്ത് ചെയ്യണം?- വന്ദേഭാരത് മിഷന്റെ മൂന്നാം ഘട്ടത്തിൽ സൗദി അറേബ്യയിൽ നിന്നും വിമാനങ്ങൾ കേരളത്തിലേക്ക് ഇല്ലെന്ന വാർത്ത പുറത്തുവന്നതോടെ കടുത്ത അമർഷത്തോടെ സൗദി പ്രവാസി മലയാളി ഗ്രൂപ്പുകളിലുള്ള രോഷപ്രകടനം ഇങ്ങനെയാണ്. കോവിഡുമായി മല്ലിട്ടു ദുരിതക്കയത്തിൽ കഴിയുന്ന പ്രവാസികളെ തീർത്തും അവഗണിക്കുകയാണ് കേന്ദ്രസർക്കാറും കേരള സർക്കാറും. കേരളത്തിലേക്ക് വരാനാണ് ഏറ്റവും കൂടുതൽ ആളുകൾ ഉള്ളത് എന്നിരിക്കവേയാണ് സൗദിയിൽ നിന്നും കേരളത്തിലേക്ക് വിമാനം വേണ്ടെന്ന് കേന്ദ്രവും കേരളവും തീരുമാനിക്കുകയായിരുന്നു.

കേരള സർക്കാറിന്റെ എതിർപ്പിനെ തുടർന്നാണ് വന്ദേ ഭാരതം മിഷന്റെ മൂന്നാം ഘട്ടത്തിൽ കേരളത്തിലേക്ക് വിമാനം വേണ്ടെന്ന് വെച്ചതെന്നാണ പുറത്തുവരുന്ന വിവരം. കഴിഞ്ഞ ദിവസമാണഅ വന്ദേഭാരത് മിഷന്റെ ഭാഗമായി പ്രവാസികളെ തിരിച്ച് കൊണ്ടുപോകുന്നതിനു സൗദിയിൽ നിന്നുള്ള മൂന്നാം ഘട്ട വിമാന പട്ടിക പ്രസിദ്ധപ്പെടുത്തിയത്. ജൂൺ 16 മുതൽ 22 വരെ ദമാം, റിയാദ്, ജിദ്ദ വിമാനത്താവളങ്ങളിൽ നിന്ന് 12 സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കേരളത്തിലേക്ക് വിമാനമില്ലെന്നതാണ് പ്രധാന പ്രശ്‌നം.

ഈ പ്രാവശ്യം എയർ ഇന്ത്യയെ കൂടാതെ ഇൻഡിഗോ, ഗോ എയർ വിമാനങ്ങളും സർവീസ് നടത്തും. ദമാമിൽ നിന്ന് ആറും ജിദ്ദ, റിയാദ് വിമാനത്താവളങ്ങളിൽ നിന്ന് മൂന്നും വീതം വിമാനങ്ങളുമാണ് ഉള്ളത്. 16, 19, 21 തീയതികളിലായാണ് ദമാമിൽ നിന്നുള്ള ആറ് സർവീസുകളും. യഥാക്രമം ഡൽഹി വഴി ഭുവനേശ്വർ, ലക്‌നൗ, ട്രിച്ചി, ഹൈദരാബാദ് വഴി ഗായ, അഹമ്മദാബാദ്, മംഗളൂരു എന്നിവിടങ്ങളിലേക്കാണ് വിമാനങ്ങൾ. ആദ്യ രണ്ട് സ്റ്റേഷനുകളിലേക്ക് 16 നു എയർ ഇന്ത്യയും 19 നു ഗോ എയറും ആണ് സർവീസ് നടത്തുക. മറ്റു 4 സർവീസുകളും 21 ന് ഇൻഡിഗോയുടേതാണ്.

ജിദ്ദ, റിയാദ് എന്നിവിടങ്ങളിൽ നിന്നു ശേഷിക്കുന്ന 6 സർവീസുകളും ജൂൺ 22 ന് ഇൻഡിഗോ ആണ് നടത്തുക. അതേസമയം ഈ മാസം 14 ന് റിയാദിൽ നിന്ന് പുറപ്പെടുമെന്ന് നേരത്തേ അറിയിച്ചിരുന്ന എയർ ഇന്ത്യ 924 വിമാനം 17 ലേക്ക് മാറ്റി. കൂടാതെ 15 ന് ദമാമിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട എ ഐ 1942 വിമാനം 18 ലേക്ക് പുനഃക്രമീകരിച്ചതായും എംബസി അറിയിച്ചു. സൗദിയിൽ നിന്നും വിമാനത്തിന് അനുമതിയില്ലെങ്കിലും അതേസമയം യുഎഇയിൽ നിന്ന് കേരളത്തിലേയ്ക്ക് 53 വിമാനങ്ങൾ സർവീസുകളുണ്ട് താനും.

അതേസമയം സൗദിയിലെ മലയാളികളുടെ ദുരിതം തീർത്തും വിവരിക്കാൻ കഴിയാത്ത വിധത്തിലുള്ളതാണ്. നിരവധി മലയാളികൾ ജോലി നോക്കുന്ന ജിദ്ദ, ദമ്മാം, മക്ക, ജുബൈൽ, റിയാദ് തുടങ്ങിയ നഗരങ്ങളിലെല്ലാം കോവിഡ് ഭീതിയാണ് എങ്ങും. പുറത്തുവരുന്ന വിവരങ്ങളേക്കാൾ പതിന്മടങ്ങാണ് ഇവിടുത്ത രോഗബാധിതരുടെ കണക്ക്. രോഗം ബാധിച്ചാൽ പ്രതിരോധ ശേഷിയുള്ളവർ രക്ഷപെടുകയും മറ്റുള്ളവർ ചികിത്സകിട്ടാതെ മരിക്കുകയും ചെയ്യുന്ന ദുരവസ്ഥയാണ് സൗദിയിൽ മലയാളി പ്രവാസികൾ നേരിടേണ്ടി വരുന്നത്. ഇത്തരത്തിൽ ഒരാഴ്ചക്കിടെ സൗദിയിൽ നിന്ന് പൊലിഞ്ഞത് 20 ലധികം മലയാളി ജീവനുകളാണ്. ഏതുവിധേനയും ജീവനും കൊണ്ട് നാട്ടിലേക്ക് മടങ്ങാൻ ശ്രമിച്ചാൽ അതിന് സർക്കാർ തന്നെ തടസ്സം നിൽക്കുന്ന അവസ്ഥ.

എൺപതിനായിരം പേർ നാട്ടിലേക്ക് മടങ്ങാനിയി ബുക്ക് ചെയ്തിട്ടുണ്ട്. എന്നാൽ, ഇവർക്ക് വേണ്ട ഫ്ളൈറ്റ് ഒരുക്കുന്നതിൽ പോലും സർക്കാർ വീഴ്‌ച്ച വരുത്തുകയാണ്. അതുകൊണ്ട് തീർത്തു ദുരിതത്തിലാണ് സൗദിയിലുള്ളവർ. ഇന്ന് കാണുന്നവരെ നാളെ കാണാകുമോ എന്ന ആശങ്കയും ശക്തമായിട്ടുണ്ട്. രോഗം ഭേദമാകുമെന്ന പ്രതീക്ഷയിൽ പലരും കഴിയുമ്പോൾ സൗദിയിലെ ദുരവസ്ഥ പോലും പുറത്തുപറയാൻ കഴിയാതെ വിങ്ങിപ്പൊട്ടുകയാണ് ആയിരങ്ങൾ. ഇതിനോടെ കോവിഡ് മഹാമാരി 40 മലയാളികളുടെ ജീവനെടുത്തിട്ടുണ്ട്. ഇവരെല്ലാം തന്നെ കുടുംബം പുലർത്താൻ വേണ്ടിയും പെൺമക്കളെ കെട്ടിച്ചയക്കാൻ വേണ്ടിയും നുള്ളിപ്പെറുക്കി ജീവിക്കുന്നവരാണ്. ഇവരുടെ മരണത്തോടെ ആ കുടുംബങ്ങൾ പോലും അനാഥമാകുന്ന അവസ്ഥയാണുള്ളത്.

പ്രവാസികളുടെ പോക്കറ്റിന്റെ കനം കണ്ട് കറങ്ങിയടിക്കാൻ എത്തുന്ന രാഷ്ട്രീയക്കാർ തന്നെയാണ് ഇപ്പോൾ അവരെ അവജ്ഞയോടെ മാറ്റി നിർത്തുന്നത്. ജീവിതത്തിൽ പ്രവാസികൾക്ക് ഏറ്റവും അത്യാവശ്യമായ ഘട്ടത്തിൽ അവർക്ക് ആരുമില്ലാത്ത ദുരവസ്ഥയാണ് നിലനിൽക്കുന്നത്. സൗദിയിൽ നിന്നുള്ളവരുടെ നിലവിളി പോലും ആരുടെയും ചെവിയിൽ എത്തുന്നില്ല. യുഎഇ കേന്ദ്രീകരിച്ചാണ് ഗൾഫിലെ മലയാളം മാധ്യമങ്ങൾ പ്രവർത്തിക്കുന്നത്. ഇവിടുത്തെ വിവരങ്ങൾ കേരളത്തിൽ എത്തുമ്പോൾ തന്നെ സൗദി മലയാളികളുടെ ദുരിതം കേൾക്കാൻ ആരുമില്ലാത്ത അവസ്ഥയാണ്.

സൗദിയിൽ ജോലി ചെയ്യുന്ന മലയാളികളിൽ നല്ലൊരു ശതമാനവും തീർത്തു സാധാരണക്കാരാണ്. ഹൗസ് ഡ്രൈവർമാരായും ഫാക്ടറി തൊഴിലാളികളായും ഷോപ്പുകളിലും മാളുകളിലും ജോലി ചെയ്യുന്നവരും മലയാളികളാണ്. കൺസ്ട്രെക്ഷൻ മേഖലയിലും നല്ലൊരു ശതമാനം മലയാളികൾ തൊഴിലെടുക്കുന്നു. ഇവരിൽ നല്ലൊരു ശതമാനവും താമസിക്കുന്നത് ലേബർ ക്യാമ്പുകളിലാണ്. ഇവിടുത്തെ അവസ്ഥ തീർത്തും ദുരിതമായമാണ്. കോവിഡ് ബാധിച്ചവർ ചികിത്സ കിട്ടാതെ ക്യാമ്പുകളിൽ തന്നെ കഴിയുന്ന അവസ്ഥ. സഹായിക്കാൻ പോലും ആരുമില്ല. ആശുപത്രികളിൽ അഡ്‌മിറ്റാക്കുന്ന സംവിധാനവും കുറവാണ്.

സ്വകാര്യ ക്ലിനിക്കുകളിലും ആശുപത്രികളിലും കോവിഡ് ബാധിച്ച ഇന്ത്യക്കാർ അടക്കമുള്ളവരെ അഡ്‌മിറ്റ് ചെയ്യുന്നില്ല. ചികിത്സക്കും പരിശോധനയ്ക്കുമായി വലിയ തുക ചെലവാക്കേണ്ടി വരുന്നതും പ്രവാസികളെ ബുദ്ധിമുട്ടിലാക്കുന്നു. ആകെയുള്ള ആശ്രയം ജനറൽ ആശുപത്രികളാണ്. ഇവിടെ പരിശോധന നടത്തി രോഗം ചികിത്സിച്ചാൽ പോലും രോഗികളുടെ ബാഹുല്യം മൂലം അഡ്‌മിറ്റ് ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. ഇവരെ മരുന്നു നൽകി തിരിച്ചയക്കുകയാണ് ചെയ്യുന്നത്. വീട്ടിൽ കഴിയുന്നവർ ഇങ്ങനെ മരുന്നു കഴിച്ച് കഴിഞ്ഞു കൂടേണ്ടി വരും. രോഗം മൂർച്ഛിച്ചാൽ അധികൃതരെ അറിയിച്ച് ആംബുലൻസ് സംവിധാനം വിളിച്ച് ആശുപത്രിയിൽ പോകാമെന്നാണ് പറയുന്നത്. എന്നാൽ, പലപ്പോഴും ഇതിന് സാധിക്കാതെ വരുന്നു. ആംബുലൻസ് എത്തുമ്പോഴേക്കും ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് ജീവൻ നഷ്ടമാകുന്ന ദുരവസ്ഥയാണ് പലയിടത്തും.

ലേബർ ക്യാമ്പുകളിൽ അടക്കം ന്യൂമോണിയ അടക്കം പടർന്നു പിടിക്കുന്ന അവസ്ഥയാണുള്ളത്. ഫാക്ടറി തൊഴിലാളികൾക്ക് ജോലിക്ക് പോകേണ്ട സാഹചര്യവും ഉണ്ട്. ഇവർക്ക് ഏതു സമയത്തും രോഗ വരാം എന്ന ഭീതിയിലാണ്. ഹൗസ് ഡ്രൈവർമാർക്ക് പലർക്കും ശമ്പളം പോലും കിട്ടാത്ത അവസ്ഥയുമുണ്ട്. ഇവരും എന്തു ചെയ്യണം എന്നറിയാതെ ദുരിതത്തിലാണ്. നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ ഇവിടെ പ്രസവിച്ച ഗർഭിണികളും നിരവധി പേരുണ്ട്. ഇവർ സഹായത്തിന് ആരുമില്ലാതെ ദുരിതത്തിലാണ്. നാട്ടിലേക്ക് തിരിക്കാൻ വേണ്ടി ബുക്ക് ചെയ്തിരിക്കുന്ന ഇവർക്ക് എങ്ങനെയെങ്കിലും നാടണഞ്ഞാൽ മതിയെന്നാണ്. അസുഖം ബാധിച്ചവർക്ക് നല്ല ചികിത്സ ഉറപ്പാക്കാൻ ഇന്ത്യൻ മെഡിക്കൽ സംഘം എത്തണമെന്ന ആവശ്യവും പ്രവാസികൾ ഉന്നയിക്കുന്നുണ്ട്. എന്നാൽ, ഇതൊന്നും കേരളത്തിലെയും കേന്ദ്രത്തിലെയും ഭരണക്കാരുടെ ബധിരകർണ്ണങ്ങളിൽ പതിക്കുന്നില്ല.

ഇന്ത്യൻ എംബസി അംബാസിഡർക്കു ഹെൽപ്പ് ഡെസ്‌ക്ക് വഴി ഇമെയിൽ അയച്ചെങ്കിലും അതുകൊണ്ടൊന്നും യാതൊരു ഫലവും ഇല്ലാത്ത അവസസ്ഥയാണുള്ളത്. ജുബൈലിൽ കോവിഡുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളെ കുറിച്ച് ഇന്ത്യൻ അംബാസിഡർ, പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി തുടങ്ങിയവർക്ക് ക്രൈസിസ് മാനേജ്മെന്റ് അംഗങ്ങൾ വഴി അയക്കുവാൻ ഒരുങ്ങുകയാണ് പ്രവാസികൾ. അസുഖം ബാധിച്ചവർക്കു ചികിത്സ ഏർപ്പെടുത്തുക, ഗർഭിണികൾക്കും മറ്റു അസുഖമുള്ളവർക്കും നാട്ടിൽ പോകാൻ ചാർട്ടേഡ് വിമാനം ഏർപ്പെടുത്തുക, ക്വാറന്റൈൻ സൗകര്യം ഏർപ്പെടുത്തുക, അടിയന്തര മെഡിക്കൽ ടീമിനെ ഇന്ത്യയിൽ നിന്നും അയക്കുക, അടിയന്തിര ചികിത്സ കിട്ടാനുള്ള സാഹചര്യം ഒരുക്കുക, കോവിഡ് ബാധിച്ച് പ്രവാസത്ത് മരിക്കുന്നവരുടെ ആശ്രിതർക്ക് അടിയന്തിര സഹായം നൽകാൻ തയ്യാറാകുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രവാസികൾ ഉന്നയിക്കുന്നത്. ജോലിയും പണവുമില്ലാതെ ബുദ്ധിമുട്ടുന്നവരെ മരണത്തിന് എറിഞ്ഞു കൊടുക്കരുതെന്ന ആവശ്യമാണ് എങ്ങും ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP