Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിസ മാറാൻ കിഷ് ദ്വീപിൽ പോയി ഇനി ഭീകരനാണെന്ന പേരു ദോഷം കേൾപ്പിക്കേണ്ട; വിസാകാലവധി തീരും മുമ്പ് അപേക്ഷിച്ചാൽ യുഎഇയിൽ താമസിക്കുമ്പോൾ തന്നെ വിസ പുതുക്കാം; അപേക്ഷ നൽകേണ്ടത് ഓൺലൈൻ വഴി; യുഎഇ മലയാളിക്ക് ആശ്വാസമായ പുതിയ തീരുമാനം ഇങ്ങനെ

വിസ മാറാൻ കിഷ് ദ്വീപിൽ പോയി ഇനി ഭീകരനാണെന്ന പേരു ദോഷം കേൾപ്പിക്കേണ്ട; വിസാകാലവധി തീരും മുമ്പ് അപേക്ഷിച്ചാൽ യുഎഇയിൽ താമസിക്കുമ്പോൾ തന്നെ വിസ പുതുക്കാം; അപേക്ഷ നൽകേണ്ടത് ഓൺലൈൻ വഴി; യുഎഇ മലയാളിക്ക് ആശ്വാസമായ പുതിയ തീരുമാനം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: യുഎഇയിലെ പ്രവാസി മലയാളികൾക്ക് ആശ്വാസമായി ഒരു തീരുമാനം. ഏറെ നാളായി മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് ബുദ്ധിമുട്ടാക്കിയിരുന്ന വിഷയമായിരുന്നു വിസ പുതുക്കൽ. യുഎഇയിൽ ഉള്ളപ്പോൾ വിസ പുതുക്കാനോ വിസ മാറാനോ കഴിയാത്ത അവസ്ഥ. ഇതിനാണ് പരിഹാര ഉണഅടാകുന്നത്. വിസ മാറാൻ രാജ്യം വിടേണ്ട ആവശ്യമില്ലെന്നു യുഎഇ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

യു.എ.ഇൽ സന്ദർശന വിസായിൽ വരുന്നവർ വിസാകാലാവധി കഴിഞ്ഞാൽ വിസപുതുക്കുന്നതിനും പുതിയ വിസക്ക് വേണ്ടി അപേക്ഷിക്കുന്നതിനും രാജ്യത്തിനു പുറത്തു പോകുന്നത് പലപ്പോഴും ഇറാന്റെ ഭാഗമായ ഈ ദ്വീപിലേക്കാണ്. യു.എ.ഇ.യിൽ നിന്ന് കിഷ് ദ്വീപിലെത്താൻ വിമാനമാർഗ്ഗം ഏകദേശം അരമണിക്കൂർ യാത്രാസമയം മതിയാകും. അതുകൊണ്ടാണ് ഈ ദ്വീപിലെത്തുന്നത്. എന്നാൽ തീവ്രവാദികളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ഇവിടെ എത്തുന്നത് പല പ്രശ്‌നങ്ങളും പ്രവാസികൾക്ക് ഉണ്ടാക്കാറുണ്ട്. ഇതിനും പരിഹാരമാണ് യുഎഇയുടെ പുതിയ തീരുമാനം.

ഇതോടെ ഏതുതരം വിസയിൽ വന്നവർക്കും പുതിയ വിസയിലേക്കു എളുപ്പത്തിൽ മാറാൻ കഴിയും. രാജ്യത്തിനകത്തുനിന്നു തന്നെ ഇതിന് സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വിദേശികൾക്കു വേഗത്തിൽ വിസാനടപടികൾ പൂർത്തിയാക്കാൻ ഇതുമൂലം സാധിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ താമസകുടിയേറ്റ വകുപ്പ് വക്താവ് ബ്രിഗേഡിയർ ഡോ. റാഷിദ് സുൽത്താൻ അൽ ഖദ്ർ അറിയിച്ചു. ഏതുവിസയിലാണോ രാജ്യത്തു പ്രവേശിച്ചത് ആ വിസയുടെകാലാവധി അവസാനിക്കും മുൻപു തന്നെ സ്‌പോൺസർമാർക്കു വിസ മാറ്റിനൽകാനാകും. കാലാവധി തീരുംമുൻപ് വിസാ പ്രക്രിയകൾ പൂർത്തിയാക്കണം എന്നുമാത്രം. നിലവിലുള്ള വിസയുടെ നിശ്ചിതകാലാവധി കഴിഞ്ഞാൽ പിഴയൊടുക്കേണ്ടി വരും. രാജ്യത്തെ എല്ലാ താമസ കുടിയേറ്റ കാര്യാലയങ്ങളിലും വിസാമാറ്റം സാധ്യമാകുമെന്നു യുഎഇ അറിയിച്ചു.

യുഎഇയിലെ താമസക്കാർക്കും സന്ദർശകർക്കും ഓൺലൈൻ വഴി വിസാനടപടികൾ പൂർത്തിയാക്കാനാകും. സൗകര്യപ്രദമായ ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നതിലൂടെ സമയനഷ്ടം ഒഴിവാക്കാം. അപേക്ഷകർക്കു നിശ്ചയിച്ച ഫീസ് അടച്ചാൽ രാജ്യം വിടാതെതന്നെ വിസ ലഭിക്കും. സന്ദർശക വിസയിലെത്തിയവർ ജോലി കിട്ടിയാൽ രാജ്യംവിടുകയാണു പതിവ്. സ്വദേശത്തേക്കോ സമീപരാജ്യങ്ങളിലേക്കോ കിഷ് ദ്വീപിലേക്കോ യാത്രചെയ്താണു പുതിയ വിസയിൽ തിരിച്ചെത്തിയിരുന്നത്. ഈ ദുരിതം പ്രവാസി സമൂഹം പലപ്പോഴും യുഎഇയുടെ ശ്രദ്ധയിൽ കൊണ്ടു വന്നിരുന്നു. എന്നാൽ പരിഹാരം ഉണ്ടായിരുന്നില്ല. ഇന്ത്യൻ വിദേശ കാര്യമന്ത്രാലയവും ചില ഇടപെടൽ നടത്തി. ഇതോടെയാണ് യുഎഇ നയം മാറ്റത്തിന് തയ്യാറായത്. ഇന്ത്യാക്കാർക്ക് മാത്രമലല്ല യുഎയിൽ പ്രവാസ ജീവിതം നയിക്കുന്ന എല്ലാവർക്കും ആശ്വാസമാണ് ഈ തീരുമാനം.

തൊഴിൽ വിസയ്ക്ക് ആപ്പുറമുള്ളവയും പുതിയ സംവിധാനത്തിലൂടെ പുതുക്കാൻ കഴിയും. ട്രാൻസിറ്റ്, പലതവണ യാത്രചെയ്യാൻ കഴിയുന്ന വിസകൾ, 90 ദിവസം കാലാവധിയുള്ള സന്ദർശകവിസ, 30 ദിവസത്തെ ഹ്രസ്വകാല വിസ, വിദ്യാഭ്യാസ വിസ, ചികിൽസയ്ക്കുവേണ്ടി നൽകുന്ന വിസ, സമ്മേളനങ്ങൾക്കും പ്രദർശനങ്ങൾക്കുമായി നൽകുന്ന പ്രത്യേക പെർമിറ്റുകൾ, ടൂറിസ്റ്റ് വിസ, ജിസിസി രാജ്യങ്ങളിൽ താമസിക്കുന്നവർക്കു ലഭിക്കുന്ന സന്ദർശക വിസകൾ, 14 ദിവസം കാലാവധിയുള്ള മിഷൻ വിസ, പലതവണ യാത്രചെയ്യാനാകുന്ന മിഷൻ വിസകൾ, വിനോദസഞ്ചാര മേഖലകളിൽ നൽകുന്ന 60 ദിവസം കാലാവധിയുള്ള വിസകൾ, 90 ദിവസം തങ്ങാനാകുന്ന മിഷൻ വിസ എന്നിവയെല്ലാം രാജ്യം വിടാതെ മാറാനാകും. സമയവും സാമ്പത്തിക ലാഭവുമാണ് ഈ നിയമം പ്രവാസികൾക്കു സമ്മാനിക്കുന്നത്.

യു.എ.ഇയിലെ വിസ മാറ്റാനായി ഇറാൻ അധീനതയിലുള്ള കിഷ് ദ്വീപിലെത്തി വഞ്ചിതരാകുന്നവരുടെ എണ്ണം വർദ്ധിക്കുന്നുവെന്ന തിരിച്ചറിൽ നിന്നാണ് ഈ തീരുമാനം. ഇന്ത്യ, ശ്രീലങ്ക, ഫിലിപ്പൈൻസ്, കാമറൂൺ, പാക്കിസ്ഥാൻ, ചൈന, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇവിടെയെത്തി കുടുങ്ങുന്നവരിൽ ഏറെയും. ഗൾഫ് നാടുകളിലെ വിവിധ സ്വകാര്യ കമ്പനികളുടെ ജോലി വാഗ്ദാനം വിശ്വസിച്ചാണ് ഇവർ കിഷിലെത്തുന്നത്. വിസ നൽകാമെന്ന വാഗ്ദാനം ചില കമ്പനികൾ പാലിക്കാറില്ല. ഇത് പരാതിയായി എത്തി. ഇതോടെയാണ് യുഎഇ നയം മാറ്റത്തിന് തയ്യാറായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശന സമയത്തും ഈ വിഷയം ഇന്ത്യ ഉയർത്തിയിരുന്നതായി സൂചനയുണ്ട്.

വിസ പുതുക്കാനായി യാത്രാ ചെലവ് താരതമ്യേന കുറവായത് കാരണമാണ് നാട്ടിൽ പോകാതെ കിഷ് തെരഞ്ഞെടുത്തിരുന്നത്. ദുബായ് വിമാനത്താവളത്തിൽ നിന്നും ആകാശ മാർഗം മുപ്പത് മിനിറ്റ് സഞ്ചരിച്ചാൽ ഇവിടെയെത്തുാം. കിഷ് ദ്വീപിലെ വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങിയാൽ കാത്തിരിക്കുന്ന ബസുകൾ സൗജന്യമായി ഹോട്ടലുകൾക്ക് മുന്നിൽ എത്തിക്കും. പിന്നീടങ്ങോട്ടാണ് ചൂഷണം തുടങ്ങുന്നത്. അതേ സമയം വിസ മാറ്റുന്നതിനായി ഇവിടെ എത്തുന്ന ഇന്ത്യക്കാരുൾപ്പെടെയുള്ള യുവതികൾ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുമുണ്ട്. ഒരു ദിവസം ഇരുനൂറിലേറെ പേരാണ് വിസ മാറ്റുന്നതിന് വേണ്ടി മാത്രം കിഷ് ദ്വീപിലെത്തുന്നത്. ഇത് കിഷ് ദ്വീപിനെ തീവ്രവാദികളുടെ പറുദീസയുമാക്കി. പണമുണ്ടാക്കാൻ ഈ ദ്വീപിനേയും ഭീകരവാദികൾ ഉപയോഗിച്ചിരുന്നു. അതുകൊണ്ട് തന്നെ ദുബായിൽ നിന്നുള്ള കിഷ് ദ്വീപ് യാത്ര പ്രവാസികൾക്ക് ഭാവിയിൽ പല പ്രശ്‌നവും ഉണ്ടാക്കി.

യുഎഇയുടെ പുതിയ തീരുമാനത്തോടെ ഇത്തരം റിസ്‌ക് എടുക്കാതെ തന്നെ വിസ പുതുക്കാൻ പ്രവാസികൾക്ക് അവസരം ഒരുങ്ങുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP