Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളത്തിൽ നിന്നും പൂർണമായും ഒഴിഞ്ഞു പോയെങ്കിലും പ്രവാസി മലയാളികൾക്ക് നിപാ പേടി ഒഴിയുന്നില്ല; ഇരുപത്തേഴാം രാവിൽ യുഎഇയിലെ പള്ളികളിലെങ്ങും നിപാ ഒഴിഞ്ഞു പോകാൻ പ്രാർത്ഥന: പഴം പച്ചക്കറി വിലക്ക് നീങ്ങാത്തതിനാൽ ഇപ്പോഴും ആശങ്ക ശക്തം

കേരളത്തിൽ നിന്നും പൂർണമായും ഒഴിഞ്ഞു പോയെങ്കിലും പ്രവാസി മലയാളികൾക്ക് നിപാ പേടി ഒഴിയുന്നില്ല; ഇരുപത്തേഴാം രാവിൽ യുഎഇയിലെ പള്ളികളിലെങ്ങും നിപാ ഒഴിഞ്ഞു പോകാൻ പ്രാർത്ഥന: പഴം പച്ചക്കറി വിലക്ക് നീങ്ങാത്തതിനാൽ ഇപ്പോഴും ആശങ്ക ശക്തം

അബുദാബി: നിപയെ മലയാളികൾ പടിക്ക് പുറത്താക്കിയെങ്കിലും പ്രവാസി മലയാളികളിൽ നിപാ ഭീതി ഒഴിയുന്നില്ല. റംസാൻ നൊയമ്പുകാലത്തെ പുണ്യദിമായ ഇരുപത്തേഴാം രാവിൽ യഎഇയിലെ പള്ളികളിലെങ്ങും കേരളം നിപാ വൈറസ് ആക്രമണത്തിൽ നിന്നും മുക്തിനേടാൻ പ്രാർത്ഥനടകൾ നടന്നു.

മസ്ജിദുകളിൽ നോമ്പുതുറയ്‌ക്കെത്തുന്നവരിൽ നല്ലൊരു പങ്കും പ്രവാസികളായ മലയാളികളായതിനാലാണ് ഇരുപത്തേഴാം രാവിൽ പ്രത്യേക പ്രാർത്ഥനകൾ സംഘടിപ്പിച്ചത്. കേരളത്തിൽ നിപാ വൈറസ് ആക്രമണം പൂർണമായും ഒഴിവായെങ്കിലും പ്രവാസികൾക്ക് കേരളത്തിലേക്കുള്ള യാത്രാ വിലക്കുകളും സംസ്ഥാനത്തു നിന്നുള്ള പഴം പച്ചക്കറി ഇറക്കുമതിക്ക് ഏർപ്പെടുത്തിയ നിരോധനവും തുടരുന്നതിനാൽ പ്രവാസി മലയാളികളിൽ നിപാ ഭീതി ഇപ്പോഴും തുടരുകയാണ്.

മലയാളക്കര നിപാ മുക്തമായെങ്കിലും പ്രവാസി മലയാളി മനസ് നിപാ വിമുക്തമാകാത്തതിനാലാണ് പള്ളികളിൽ പ്രത്യേക പ്രാർത്ഥനാ ചടങ്ങുകൾ നടത്തിയതെന്നും പ്രവാസികൾ പറയുന്നു. മറ്റെല്ലാം ഗൾഫ് രാജ്യങ്ങളിലും കേരളത്തിൽ നിന്നുള്ള പഴം-പച്ചക്കറി ഇറക്കുമതിക്കാണ് നിരധനമെങ്കിൽ കുവൈറ്റിൽ ഇന്ത്യയിൽ നിന്നു തന്നെ ഇറക്കുമതിക്കായിരുന്നു വിലക്ക്. അത് ഇന്നലെ പിൻവലിക്കുകയും നിരോധനം കേരളത്തിന് മാത്രമായി ചുരുക്കുകയും ചെയ്തു.

നിപായ്‌ക്കെതിരെ കേരളം കൈവരിച്ച ഐതിഹാസിക പോരാട്ട വിജയത്തെ കുറിച്ച് ഗൾഫിൽ ഖലീജ് ടൈംസിൽ പ്രാധാന്യത്തോടെ വന്നതൊഴിച്ചാൽ സംസ്ഥാനം കൈവരിച്ച നേട്ടത്തെ കുറിച്ച് ഗൾഫ് രാജ്യങ്ങളിൽ കാര്യമായ പ്രചാരണം സംഘടിപ്പിക്കാത്തചിനാലാണ് പഴം-പച്ചക്കറി നിരോധനവും സംസ്ഥാനത്തേക്കുള്ള യാത്രാ നിയന്ത്രണങ്ങളും തുടരുന്നതെന്ന അഭിപ്രായമുള്ള മലയാളി പ്രവാസികളും ഏറെയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP