Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗൾഫിൽ കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് 173 മലയാളികൾ; സൗദിയിൽ ഇന്നലെ മരിച്ചത് ഒരു സ്ത്രീ അടക്കം ഏഴുപേർ; ഏറ്റവും കൂടുതൽ മരണങ്ങൾ യുഎഇ, സൗദി, കുവൈറ്റ് എന്നിവിടങ്ങളിൽ; ആശങ്കയോടെ പ്രവാസലോകം

ഗൾഫിൽ കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് 173 മലയാളികൾ; സൗദിയിൽ ഇന്നലെ മരിച്ചത് ഒരു സ്ത്രീ അടക്കം ഏഴുപേർ; ഏറ്റവും കൂടുതൽ മരണങ്ങൾ യുഎഇ, സൗദി, കുവൈറ്റ് എന്നിവിടങ്ങളിൽ; ആശങ്കയോടെ പ്രവാസലോകം

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: ​ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 173ആയി. യുഎഇ, സൗദി, കുവൈറ്റ് എന്നിവിടങ്ങളിലാണ് കൂടുതൽ മലയാളികൾ മരിച്ചത്​. യുഎഇയിൽ 93ഉം സൗദിയിൽ 42 ഉം കുവൈത്തിൽ 32ഉം ഒമാനിൽ 3ഉം ഖത്തറിൽ 2ഉം മലയാളികളാണ് ഇത് വരെ മരിച്ചത്. ബഹ്റൈനിൽ ഒരു മലയാളി കോവിഡ് ബാധിച്ച് മരിച്ചു. ഗൾഫിൽ മലയാളികൾക്കിടയിൽ കോവിഡ് മരണ നിരക്ക് കൂടുന്നത് പ്രവാസികളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിൽ കേരള൦ മുന്നിൽ നിൽക്കുമ്പോൾ ഗൾഫ് രാജ്യങ്ങളിൽ കോവിഡ് ബാധ മൂലം മരിക്കുന്ന മലയാളികളുടെ എണ്ണം വർധിക്കുകയാണ്. കഴിഞ്ഞ ദിവസം ഒമ്പത് മലയാളികളാണ് ​ഗൾഫിൽ കോവി‍ഡ് ബാധിച്ച് മരിച്ചത്. സൗദി അറേബ്യയിൽ ഏഴും കുവൈറ്റ്, ബഹ്റൈൻ എന്നിവിടങ്ങളിൽ ഓരോ മലയാളികളുമാണ് കഴിഞ്ഞ ദിവസം മരിച്ചത്.

തിരൂർ ബിപി അങ്ങാടി മൂർക്കത്തിൽ സുന്ദരം(63) കുവൈറ്റിലും കോഴിക്കോട് പാറക്കടവ് താനക്കോട്ടൂർ സ്വദേശി ചെറ്റക്കണ്ടിയിൽ മുഹമ്മദ് റഫീഖ് (40) ബഹ്റൈനിലും കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഏഴ്​​ മ​ല​യാ​ളി​ക​ളാണ് സൗ​ദി അ​റേ​ബ്യ​യി​ൽ മ​രി​ച്ചു. ജി​ദ്ദ, മ​ക്ക, ദ​മ്മാം, ജു​ബൈ​ൽ, റി​യാ​ദ്, ദ​വാ​ദ്​​മി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ സ്​​ത്രീ​യ​ട​ക്കം ആ​റ്​ പ്ര​വാ​സി​ക​ൾ മ​രി​ച്ച​ത്.

മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി ചീ​ക്കോ​ട് വെ​ട്ടു​പാ​റ സ്വ​ദേ​ശി കോ​ട്ടു​മ്മ​ൽ അ​ലി​രാ​യി​ൻ (50) ആ​ണ് മ​ക്ക​യി​ൽ മ​രി​ച്ച​ത്. മ​ക്ക​യി​ൽ മ​സ്ജി​ദു​ൽ ഹ​റാ​മി​ന​ടു​ത്ത് ഹോ​ട്ട​ലി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. പി​താ​വ്: മൂ​സ​ക്കു​ട്ടി. മാ​താ​വ്: ആ​യി​ഷ. ഭാ​ര്യ: നു​സ്‌​റ​ത്ത്. മ​ക്ക​ൾ: അ​ജ്മ​ൽ ഫാ​ഹി​ഖ്, അം​ജ​ദ്, ന​ബീ​ല ഷെ​റി​ൻ, നി​ഹാ​ന ഷെ​റി​ൻ. കൊ​ല്ലം പാ​താ​രം ഇ​ര​വി​ച്ചി​റ പ​ടി​ഞ്ഞാ​റ് സ്വ​ദേ​ശി മു​ക​ള​യ്യ​ത്ത് പു​ത്ത​ൻ വീ​ട്ടി​ൽ നാ​ണു ആ​ചാ​രി​യു​ടെ മ​ക​ൻ രാ​ജു (56) ആ​ണ് ജു​ബൈ​ലി​ൽ മ​രി​ച്ച​ത്. ജു​ബൈ​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ജു​ബൈ​ലി​ലെ സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ജീവനക്കാരനായിരുന്നു. മാ​താ​വ്: ല​ക്ഷ്മി​ക്കു​ട്ടി. ഭാ​ര്യ: കൃ​ഷ്‌​ണ​മ്മ.

മ​ല​പ്പു​റം മ​ഞ്ചേ​രി മ​ഞ്ഞ​പ്പ​റ്റ സ്വ​ദേ​ശി ഡൊ​മി​നി​കാണ്​ (38) ദ​വാ​ദ്​​മി​യി​ൽ മ​രി​ച്ച​ത്. ദ​വാ​ദ്മി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സൗ​ദി അ​രാം​കോ​യു​ടെ അ​ൽ​യ​മാ​മ പ്രൊ​ജ​ക്ടി​ൽ ജീ​വ​ന​ക്കാ​ര​നാ​ണ്. പി​താ​വ്: ജോ​ൺ. മാ​താ​വ്: മേ​രി​ക്കു​ട്ടി. ഭാ​ര്യ റൂ​ബി ഇ​സ്രാ​യേ​ലി​ൽ ന​ഴ്​​സാ​ണ്. മ​ക്ക​ൾ: ആ​ൽ​വി​ന, അ​യ​ന. പ​ത്ത​നം​തി​ട്ട തി​രു​വ​ല്ല സ്വ​ദേ​ശി​നി സി​മി സു​രേ​ഷ് ആ​ന​ന്ദ് (48) ആ​ണ് ജി​ദ്ദ​യി​ൽ മ​രി​ച്ച​ത്. മ​ഹ്ജ​ർ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് ആ​ശു​പ​ത്രിയി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. അ​ൽ​ഹ​നൂ​ഫ് കോ​ൺ​ട്രാ​ക്ടി​ങ് ക​മ്പ​നി​ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു. ഭ​ർ​ത്താ​വും ര​ണ്ട് മ​ക്ക​ളും നാ​ട്ടി​ലാ​ണ്.
ഏ​റ​ണാ​കു​ളം അ​ങ്ക​മാ​ലി ക​റു​കു​റ്റി സ്വ​ദേ​ശി ത​റ​യി​ൽ സാ​ബു ടി. ​മാ​ത്യു (52) ആ​ണ് റി​യാ​ദി​ൽ തിങ്ക​ളാ​ഴ്​​ച പു​ല​ർ​ച്ചെ മ​രി​ച്ച​ത്. റി​യാ​ദി​ൽ 10 വ​ർ​ഷ​മാ​യി പ്ര​വാ​സി​യാ​യ ഇ​ദ്ദേ​ഹം സ​നാ​ഇ​യ​യി​ൽ വാ​ഹ​ന വ​ർക്ക്‌ ഷോ​പ്പ് ന​ട​ത്തു​ക​യാ​യി​രു​ന്നു. റി​യാ​ദി​ലെ സ്വ​കാ​ര്യ ക്ലി​നി​ക്കി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. ഭാ​ര്യ: ബി​നി സാ​ബു. മ​ക്ക​ൾ: സാ​ന്ദ്ര സാ​ബു, സ​ല​ൻ സാ​ബു.

മ​ല​പ്പു​റം പാ​ണ്ടി​ക്കാ​ട് ഒ​റവമ്പുറം സ്വ​ദേ​ശി മീ​ൻ​പി​ടി ഹൗ​സി​ൽ മു​ഹ​മ്മ​ദ് ശ​രീ​ഫ് (50) ആ​ണ് ദ​മ്മാ​മി​ൽ മ​രി​ച്ച​ത്. ദ​മ്മാം സെ​ൻ​ട്ര​ൽ ആ​ശു​പ​ത്രിയി​ൽ ക​ഴി​യ​വേ ആ​യി​രു​ന്നു മ​ര​ണം. കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളോ​ടെ ആ​ദ്യം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ങ്കി​ലും രോ​ഗം ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന്​ സെ​ൻ​ട്ര​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ചു. 15 വ​ർ​ഷ​മാ​യി ദ​മ്മാ​മി​ൽ ക​ൺ​സ്ട്ര​ക്ഷ​ൻ സൂപ്പർ​വൈ​സ​റാ​യിരു​ന്നു. ഭാ​ര്യ​യും ര​ണ്ട് പെ​ണ്മ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബം നാ​ട്ടി​ലാ​ണ്.

കോ​ഴി​ക്കോ​ട് താ​മ​ര​ശ്ശേ​രി സ്വ​ദേ​ശി കോ​ര​ങ്ങാ​ട് സു​ബ്ര​ഹ്മണ്യ​ൻ (54) ആ​ണ് റി​യാ​ദി​ലെ ഫാ​മി​ലി കെ​യ​ർ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. പ്ര​മേ​ഹ രോ​ഗി​യാ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തെ ഒ​രാ​ഴ്ച മു​മ്പാ​ണ് ന്യൂ​മോ​ണി​യ മൂ​ലം ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. റി​യാ​ദി​ലെ അ​ബ്‌​സാ​ൽ പോ​ൾ ക​മ്പ​നി​യി​ൽ സൂ​പ​ർ​വൈ​സ​റാ​യി​രു​ന്നു. ശൈ​ല​ജ​യാ​ണ് ഭാ​ര്യ. മ​ക​ൻ ഷാ​ൻ. അ​ച്ഛ​ൻ ഗോ​പാ​ല​ൻ താ​ഴ​ത്ത്, അ​മ്മ ക​ല്യാ​ണി. ഇ​തോ​ടെ സൗ​ദി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ക്കു​ന്ന മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം 42 ആ​യി.

അതിനിടെ, കോ​വി​ഡ്​ ഭേ​ദ​മാ​യ​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​ത്​ ആ​ശ്വാ​സമാ​യി. 282 പേ​ർ​ക്ക്​ കൂ​ടി​യാ​ണ്​ തി​ങ്ക​ളാ​ഴ്​​ച രോ​ഗ​മു​ക്​​തി ല​ഭി​ച്ച​ത്. ഇ​തോ​ടെ അ​സു​ഖം സു​ഖ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 2682 ആ​യി ഉ​യ​ർ​ന്നു. 786 പേ​ർ​ക്കാ​ണ്​ പു​തു​താ​യി കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 488 പേ​ർ പ്ര​വാ​സി​ക​ളാ​ണ്. ഇ​തോ​ടെ ​രാ​ജ്യ​ത്തെ മൊ​ത്തം രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 12,223 ആ​യി. അ​മ്പ​തു​ പേ​രാ​ണ്​ ഇ​തു​വ​രെ മ​ര​ണ​പ്പെ​ട്ട​ത്.

9491പേ​രാ​ണ്​ നി​ല​വി​ൽ അ​സു​ഖ ബാ​ധി​ത​രാ​യി​ട്ടു​ള്ള​ത്. പു​തി​യ രോ​ഗി​ക​ളി​ൽ 608 പേ​രും മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ നി​ന്നു​ള്ള​വ​രാ​ണ്. ഇ​തോ​ടെ മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം 9256 ആ​യി. മ​സ്​​ക​ത്തി​ൽ ബോ​ഷ​ർ വി​ലാ​യ​ത്തി​ലാ​ണ്​ കൂ​ടു​ത​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം. 200 പു​തി​യ രോ​ഗി​ക​ളാ​ണ്​ ഇ​വി​ടെ​യു​ള്ള​ത്. മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ മൊ​ത്തം 1400 പേ​ർ​ക്ക്​ അ​സു​ഖം സു​ഖ​പ്പെ​ട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP