Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ദുബായിലുള്ള വരന് വളരാട്ടിൽ നിന്നും വധു; നിക്കാഹ് നടന്നത് സൂം ആപ്പ് വഴിയും; കോവിഡ് കാലത്തെ മാറുന്ന ആചാരങ്ങൾ ഇങ്ങനെ

ദുബായിലുള്ള വരന് വളരാട്ടിൽ നിന്നും വധു; നിക്കാഹ് നടന്നത് സൂം ആപ്പ് വഴിയും; കോവിഡ് കാലത്തെ മാറുന്ന ആചാരങ്ങൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: കോവിഡ് കാലത്ത് വ്യത്യസ്തമായ ഒരു നിക്കാഹ്. ദുബായിലുള്ള വരന്റെയും മലപ്പുറത്തുകാരി വധുവിന്റെയും നിക്കാഹിന് കാർമികത്വം വഹിച്ചത് സൂം ആപ്പും. പാണ്ടിക്കാട് വളരാട്ടിലെ പീച്ചമണ്ണിൽ അസീസിന്റെ വീടാണ് വ്യത്യസ്തമായ വിവാഹത്തിന് വേദിയായത്. അസീസിന്റെ മകൾ തസ്നീം ജഹാന്റെ നിക്കാഹായിരുന്നു വെള്ളിയാഴ്ച. കൊടശ്ശേരിയിലെ കുന്നുമ്മൽ ശിബിലിയാണ് വരൻ. വരൻ അങ്ങ് ദുബായിയിലാണ്.

വിവാഹം തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് മഹാമാരിയെ തുടർന്ന് ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ ശിബിലിക്ക് നാട്ടിലെത്താൻ സാധിച്ചില്ല. എന്നാൽ, തീരുമാനിച്ച പ്രകാരം നിക്കാഹ് നടത്താൻ സാങ്കേതിക വിദ്യയെ ആശ്രയിക്കാൻ ഇരുവീട്ടുകാരും തീരുമാനിച്ചു. ഇതിന് മതപുരോഹിതരും സമ്മതം മൂളിയതോടെ കാര്യങ്ങൾ എളുപ്പമായി.

സൂം ആപ്പ് വഴി അസീസ് ശിബിലിക്ക് മതാചാരപ്രകാരമുള്ള ചടങ്ങുകളോടെ മകൾ തസ്നീം ജഹാനെ നിക്കാഹ് കഴിച്ചുകൊടുത്തു. നിക്കാഹ് ചൊല്ലിക്കൊടുക്കാൻ എത്തിയ ഉസ്താദും അടുത്തബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. കോവിഡ് പശ്ചാത്തലത്തിൽ ശിബിലിക്ക് നാട്ടിലെത്താൻ സാധിക്കാതെ വന്നതോടെയാണ് പുതിയരീതിയിലുള്ള വിവാഹത്തിന് വളരാട് വേദിയൊരുക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP