Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202429Thursday

'മക്കളുടെ ജനനത്തീയതി പ്രകാരം എടുത്ത ടിക്കറ്റിന് ബമ്പർ സമ്മാനം; സുഹൃത്തുക്കളും ബന്ധുക്കളും ടിക്കറ്റിന് പണം നൽകി'; അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 33കോടി രൂപ ബംപർ അടിച്ചതിന്റെ ആഹ്ലാദം പങ്കുവച്ച് പ്രവാസി മലയാളി

'മക്കളുടെ ജനനത്തീയതി പ്രകാരം എടുത്ത ടിക്കറ്റിന് ബമ്പർ സമ്മാനം; സുഹൃത്തുക്കളും ബന്ധുക്കളും ടിക്കറ്റിന് പണം നൽകി'; അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 33കോടി രൂപ ബംപർ അടിച്ചതിന്റെ ആഹ്ലാദം പങ്കുവച്ച് പ്രവാസി മലയാളി

മറുനാടൻ മലയാളി ബ്യൂറോ

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 15 ദശലക്ഷം ദിർഹം (33 കോടി രൂപ) സമ്മാന തുകയായി ലഭിച്ചതിന്റെ ആഹ്ലാദം പങ്കുവച്ച് പ്രവാസി മലയാളി. ബിഗ് ടിക്കറ്റിന്റെ 260-ാമസ് സീരീസ് നറുക്കെടുപ്പിലാണ് സമ്മാനം ലഭിച്ചത്. ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്സ്മാനായി ജോലി ചെയ്യുന്ന മലയാളി രാജീവ് അരിക്കാട്ടിന് സമ്മാനം ലഭിച്ചത്. ഭാര്യക്കും എട്ടും അഞ്ചും വയസുള്ള മക്കൾക്കും ഒപ്പം അൽ ഐനിൽ ആണ് രാജീവ് താമസിക്കുന്നത്.

സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉൾപ്പെടെ 20പേർക്കൊപ്പമാണ് ഇദ്ദേഹം സമ്മാനർഹമായ ടിക്കറ്റ് ഓൺലൈനായി വാങ്ങിയത്. ഗ്രാൻഡ് പ്രൈസ് നേടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും സമ്മാനത്തുക കൊണ്ട് എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് രാജീവ് പറയുന്നു.

'037130' ആയിരുന്നു അദ്ദേഹത്തിന്റെ നമ്പർ. എന്നാൽ ഈ നമ്പറിന് ഒരു പ്രത്യേകത കൂടിയുണ്ട്. തന്റെ മക്കളുടെ ജനനത്തീയതി പ്രകാരം എടുത്ത ടിക്കറ്റ് നമ്പറിനാണ് സമ്മാനം ലഭിച്ചത്.

'കഴിഞ്ഞ 10 വർഷത്തിലേറെയായി അൽ ഐനിൽ താമസിക്കുന്നു. മൂന്ന് വർഷമായി ഞാൻ ടിക്കറ്റ് എടുക്കുന്നു. ഇത്തവണ ഭാര്യയും ഞാനും 7,13 എന്നീ നമ്പറുകൾ ഉള്ള ടിക്കറ്റ് തിരഞ്ഞെടുക്കാം എന്നും തിരുമാനിക്കുകയായിരുന്നു. ഞങ്ങളുടെ കുട്ടികളുടെ ജനനത്തീയതി ഇവയാണ്.'- രാജീവ് പറഞ്ഞു. ഇത്തവണ നറുക്കെടുപ്പിൽ ആറ് ടിക്കറ്റുകൾ എടുത്തിരുന്നതായും 40കാരനായ രാജീവ് വ്യക്തമാക്കി.

മൂന്നുവർഷം മുമ്പാണ് രാജീവ് ആദ്യമായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പങ്കെടുക്കുന്നത്. പിന്നീട് തുടർച്ചയായി നറുക്കെടുപ്പിൽ പങ്കെടുക്കുകയാണ്. സുഹൃത്തുക്കളും ബന്ധുക്കളുമടങ്ങുന്ന സംഘമാണ് ടിക്കറ്റിന് പണം നൽകിയത്. എല്ലാവരും ഇപ്പോഴും അതിന്റെ ഞെട്ടലിലാണെന്നും സമ്മാനം ലഭിച്ചത് വിശ്വസിക്കാനാകുന്നില്ലെന്നും രാജീവ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP