Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202325Monday

യുഎസിൽ മലയാളി വിദ്യാർത്ഥി വെടിയേറ്റു മരിച്ചു; ജോലി സ്ഥലത്ത് നിന്നും മടങ്ങവെ തലയിൽ നിറയൊഴിച്ച് അജ്ഞാതൻ: മസ്തിഷ്‌ക മരണം സംഭവിച്ച ജൂഡിന്റെഅവയവങ്ങൾ ദാനം ചെയ്ത് കുടുംബം

യുഎസിൽ മലയാളി വിദ്യാർത്ഥി വെടിയേറ്റു മരിച്ചു; ജോലി സ്ഥലത്ത് നിന്നും മടങ്ങവെ തലയിൽ നിറയൊഴിച്ച് അജ്ഞാതൻ: മസ്തിഷ്‌ക മരണം സംഭവിച്ച ജൂഡിന്റെഅവയവങ്ങൾ ദാനം ചെയ്ത് കുടുംബം

സ്വന്തം ലേഖകൻ

കൊട്ടാരക്കര: അമേരിക്കയിൽ മലയാളി വിദ്യാർത്ഥി വെടിയേറ്റു മരിച്ചു. കൊല്ലം ആയൂർ മലപ്പേരൂർ സ്വദേശി അഴകത്ത് വീട്ടിൽ റോയ് ചാക്കോ-ആശ ദമ്പതികളുടെ മകൻ ജൂഡ് (21) ആണു ദാരുണമായി മരിച്ചത്. മസ്തിഷ്‌ക മരണം സംഭവിച്ച ജൂഡിന്റെ അവയവങ്ങൾ കുടുംബം ദാനം ചെയ്തു. തലയ്ക്ക് വെടിയേറ്റതാണ് മരണ കാരണമായത്.

ഫിലാഡൽഫിയയിൽ ബിബിഎ വിദ്യാർത്ഥിയായിരുന്ന ജൂഡ് പഠനത്തോടൊപ്പം ജോലിയും ചെയ്തിരുന്നു. ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോൾ അജ്ഞാതൻ തലയിൽ നിറയൊഴിക്കുകയായിരുന്നെന്നാണു നാട്ടിൽ ലഭിച്ച വിവരം. അക്രമി സംഭവ സ്ഥലത്ത് നിന്നു കടന്നുകളഞ്ഞു. അതുവഴി പോയ വിദ്യാർത്ഥികളാണ് ജൂഡിനെ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നു. ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. മരണം ഉറപ്പായ ഘട്ടത്തിൽ ജൂഡിന്റെ അവയവങ്ങൾ ദാനം നടത്താൻ കുടുംബം തീരുമാനിക്കുക ആയിരുന്നു.

ഇന്ത്യൻ സമയം ഇന്നലെ വൈകിട്ടാണ് അജ്ഞാതനായ യുവാവ് ജൂഡിന് നേരെ നിറയൊഴിച്ചത്. കവർച്ച ശ്രമത്തിനിടെയാണ് വെടിയേറ്റതെന്നാണു സംശയം. ജൂഡിന്റെ പഴ്‌സ് കണ്ടെത്താനായിട്ടില്ല. ജൂഡ് ജനിച്ചതും വളർന്നതും അമേരിക്കയിലാണ്. ദശാബ്ദങ്ങൾക്കു മുൻപേ അമേരിക്കയിലേക്ക് കുടിയേറിയ കുടുംബമാണ്. റോയി ചാക്കോ ബിസിനസ് നടത്തുന്നു. കൊട്ടാരക്കര കിഴക്കേത്തെരു സ്വദേശിയായ ആശ ഫിലഡൽഫിയയിൽ ജല ഗുണനിലവാര പരിശോധന വിഭാഗത്തിൽ ഉദ്യോഗസ്ഥയാണ്. ജൂഡിന്റെ സംസ്‌കാരം പിന്നീട് ഫിലഡൽഫിയയിൽ നടക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP