Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്നലെ യുകെ മലയാളികളെ തേടിയെത്തിയ മാഞ്ചസ്റ്ററിലെ കുട്ടി പീഡകന്റെ വീഡിയോ പുതിയ സംഭവമല്ല; യുകെയിലെത്തി രണ്ടു മാസത്തിനുള്ളിൽ ഒളിക്യാമറയിൽ കുടുങ്ങിയ മലയാളി യുവാവ് ശിക്ഷ കഴിഞ്ഞതോടെ മലയാളി സമൂഹത്തിൽ സജീവം; ഒന്നര വർഷം മുൻപുണ്ടായ സംഭവം സോഷ്യൽ മീഡിയ ഏറ്റെടുക്കാൻ കാരണം അജ്ഞാതം

ഇന്നലെ യുകെ മലയാളികളെ തേടിയെത്തിയ മാഞ്ചസ്റ്ററിലെ കുട്ടി പീഡകന്റെ വീഡിയോ പുതിയ സംഭവമല്ല; യുകെയിലെത്തി രണ്ടു മാസത്തിനുള്ളിൽ ഒളിക്യാമറയിൽ കുടുങ്ങിയ മലയാളി യുവാവ് ശിക്ഷ കഴിഞ്ഞതോടെ മലയാളി സമൂഹത്തിൽ സജീവം; ഒന്നര വർഷം മുൻപുണ്ടായ സംഭവം സോഷ്യൽ മീഡിയ ഏറ്റെടുക്കാൻ കാരണം അജ്ഞാതം

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ഇന്നലെ യുകെ മലയാളികളുടെ വാട്സാപ്പിലും ഫേസ്‌ബുക് പേജുകളിലും 14 വയസായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച 'ബീവി'യെന്ന മലയാളി യുവാവിനെ ഒളിക്യാമറയിൽ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളാണ് വൈറലായി മാറിയത്. എന്നാൽ കഴിഞ്ഞ വർഷം ഉണ്ടായ സംഭവം എന്തുകൊണ്ടോ അന്ന് മാധ്യമ ശ്രദ്ധയിൽ പോലും എത്തിയിരുന്നില്ല, അക്കാരണത്താൽ പൊതുസമൂഹത്തിന്റെ ശ്രദ്ധയിലും സംഭവം അറിയാതെ പോകുക ആയിരുന്നു. എന്നാൽ ശിക്ഷ കഴിഞ്ഞു പുതിയ ജീവിതത്തിലേക്ക് കടന്ന മലയാളി യുവാവ് ഇപ്പോൾ പൊതുസമൂഹത്തിൽ സജീവ സാന്നിധ്യമാണ്. കഴിഞ്ഞ ആഴ്ചകളിൽ നടന്ന പിറന്നാൾ പരിപാടികളിലും ഇയാൾ സാന്നിധ്യമായതോടെ അടുത്ത് പരിചയമുള്ള ആരോ ഇയാളെക്കുറിച്ചുള്ള വീഡിയോ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചതായാണ് മാഞ്ചസ്റ്ററിൽ നിന്നും ലഭ്യമാകുന്ന വിവരം.

അതിനിടെ യുകെയിൽ എത്തി രണ്ടു മാസത്തിനകം ഇയാളെ കുട്ടി പീഡകരെ വലവീശുന്ന ഒളിക്യാമറ സംഘത്തിന് മുന്നിൽ കുടുങ്ങി എന്നാണ് ദൃശ്യമാകുന്ന വീഡിയോയിൽ വെളിപ്പെടുത്തുന്നത്. ഓൺലൈൻ സെക്സ് ചാറ്റ് ഗ്രൂപ്പുകളിലും നിന്നും മറ്റുമാണ് ഇത്തരക്കാരെ ഒളികാമറ സംഘം കണ്ടെത്തുന്നത്. കഴിഞ്ഞ വർഷം മൂന്നു മലയാളി യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾക്ക് ഇതിന്റെ പേരിൽ ശിക്ഷ നടപടികൾ നേരിടേണ്ടി വന്നിരുന്നു. ഒരാളെ പിടികൂടിയതിൽ നിന്നും ലഭ്യമായ വിവരത്തെ തുടർന്ന് ഹേമേൽ ഹെംസ്റ്റഡിൽ അന്ന് താമസിച്ചിരുന്ന അനേകം മലയാളി വിദ്യാർത്ഥികൾ ഒളിക്യാമറ സംഘത്തിന്റെ നിരീക്ഷണത്തിലും ആയിരുന്നു. എന്നാൽ അന്ന് വാർത്തകൾ കയ്യോടെ പുറത്തു വന്നതിനാൽ നിരീക്ഷണ ലിസ്റ്റിൽ ഉൾപ്പെട്ടവരെല്ലാം പൊടുന്നനെ മര്യാദക്കാരായി മാറിയതോടെ കൂടുതൽ അറസ്റ്റുകൾ സംഭവിക്കുന്നതിൽ നിന്നും വിദ്യാർത്ഥികൾ രക്ഷപ്പെടുക ആയിരുന്നു.

ഇപ്പോൾ പുറത്തു വന്ന ദൃശ്യത്തിലെ ബിവിയെന്ന മലയാളി യുവാവ് മാഞ്ചസ്റ്റർ എൻഎച്ച്എസിൽ ടെക്നീഷ്യൻ ആയി ജോലി ചെയ്യുക ആയിരുന്നു എന്നാണ് വ്യക്തമാകുന്നത്. ഇയാൾ ഗൾഫിൽ നിന്നുമാണ് ഭാര്യക്കൊപ്പം ജീവിതം തേടി യുകെയിൽ എത്തുന്നത്. അയാൾക്കൊരു കുട്ടിയുമുണ്ട്. മാഞ്ചസ്റ്ററിലെ ആഷ്ടൺ എന്ന സ്ഥലത്താണ് ഇയാൾ യുകെയിൽ എത്തിയപ്പോൾ താമസിച്ചിരുന്നതും. ഇവിടെ നിന്നുമാണ് ഇയാൾ രണ്ടു മണിക്കൂറിലേറെ യാത്ര ദൂരെയുള്ള ന്യുകാസിലിൽ പെൺകുട്ടിയെ തേടി എത്തിയത്. ഇക്കഴിഞ്ഞ സെപ്റ്റംബർ എട്ടിന് കോടതി ഇയാളെ നല്ല നടപ്പിന് ശിക്ഷിച്ചിരുന്നു. അഞ്ചു ദിവസത്തേക്ക് കൂടെ കഴിയാൻ ഉള്ള ഒരുക്കങ്ങൾ നടത്തി അത് ഒളികാമറ സംഘത്തിൽ പെൺകുട്ടിയായി അഭിനയിച്ച സ്ത്രീയോട് വെളിപ്പെടുത്തിയാണ് ഇയാൾ ന്യുകാസിലിൽ എത്തിയതെന്ന് കോടതിയിൽ വെളിപ്പെടുത്തിയിരുന്നു. ചെറുപ്പക്കാർ കൂടുതൽ സജീവമായ സ്‌കൗട്ട് എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ നിന്നുമാണ് ഇയാൾ കുടുങ്ങിയത്.

ചൈൽഡ് ഓൺലൈൻ സേഫ്റ്റി ടീം വളണ്ടിയർ ''പെഗ്ഗി'' എന്ന അപരനാമമുള്ള യുവതിയുമായാണ് ബീവി ഇടപാട് ഉറപ്പിച്ചത്. സംഭാഷണത്തിനിടയിൽ ഇയാളെ പിന്തിരിപ്പിക്കാൻ പെഗ്ഗി തനിക്ക് 14 വയസു മാത്രമേ പ്രായമുള്ളൂ എന്നും വെളിപ്പെടുത്തിയിരുന്നു. എന്നാൽ ബീവി പിന്മാറാൻ ഒരുക്കമല്ലെന്നു കണ്ടെത്തിയതോടെയാണ് ഒളികാമറ പകർത്തൽ സംഘം ഇയാളെ കുടുക്കാൻ തീരുമാനിച്ചത്. ഇത്തരം സംഘങ്ങൾ മനഃപൂർവം പ്രായം കുറച്ചു പറയുമ്പോൾ വെളിവുകെട്ട കാമഭ്രാന്തന്മാർ ആ തന്ത്രം മനസിലാക്കാതെ ആർത്തി പൂണ്ടു പാഞ്ഞടുക്കുകയാണ് പതിവ്. എന്നാൽ മുൻകൂട്ടി ഉറപ്പിച്ച സ്ഥലത്ത് എത്തുമ്പോൾ അറസ്റ്റിനുള്ള എല്ലാ കരുതലോടെയും നിലയുറപ്പിച്ച കുട്ടി പീഡകർക്ക് എതിരെ പ്രവർത്തിക്കുന്ന സംഘത്തിന് മുന്നിൽ ചെന്ന് ചാടുകയാകും പതിവ്. ഈ രീതിയിൽ തന്നെയാണ് ബീവിയും കുടുങ്ങിയത്.

മാഞ്ചസ്റ്റർ മിൻസ് ഹാൾ സ്ട്രീറ്റ് ക്രൗൺ കോടതിയിൽ എത്തിയ കേസിൽ ബിവി അസ്വാഭാവിക സംഭാഷണം ആരംഭിച്ചതോടെയാണ് കുട്ടി പീഡക വിരുദ്ധ നിരീക്ഷക സംഘത്തിന്റെ ശ്രദ്ധയിൽ ഇയാളുടെ പ്രൊഫൈൽ പതിയുന്നതെന്നു പ്രോസിക്യൂട്ടർ ജാമി ബാക്സ്റ്റർ വ്യക്തമാക്കിയിരുന്നു. പെൺകുട്ടി ആയി അഭിനയിച്ച യുവതിയോട് ശരിക്കും ഒരാളെ കാണാൻ ആഗ്രഹിക്കുന്നുണ്ടോ എന്നിയാൾ ആരാഞ്ഞിരുന്നു. തുടർന്ന് വാട്സാപ്പ് വഴി നമ്പർ കൈമാറിയായി സംഭാഷണം. തുടർന്ന് ഇയാൾ സ്വന്തം ചിത്രങ്ങളും കൈമാറിയിരുന്നു. എന്നാൽ ഈ ചിത്രങ്ങളിൽ അശ്ലീലം ഇല്ലാതിരുന്നതിനാലാണ് ഇയാൾ കോടതിയിൽ നിന്നും കടുത്ത ശിക്ഷ ഏറ്റുവാങ്ങാതിരുന്നതെന്നു കരുതുന്നു. അടുത്തിടെ നോർത്താംപ്ടണിൽ തമിഴ് വംശജനായ ഒരാൾക്ക് 11 വർഷമാണ് കോടതി തടവ് ശിക്ഷ നൽകിയത്.

ഒരു ഘട്ടത്തിൽ അസ്വാഭാവിക സാഹചര്യത്തിൽ താൻ ഒരു യുവാവിനെ ഇതുവരെ കണ്ടിട്ടില്ലെന്നും പെൺകുട്ടി ആയി അഭിനയിച്ച യുവതി വെളിപ്പെടുത്തുന്നുണ്ട്. ആ ഘട്ടത്തിലും താൽപര്യത്തോടെയാണ് ബിവി സംഭാഷണം തുടർന്നത്. അഞ്ചു ദിവസം ഒരുമിച്ചു കഴിയാനുള്ള സൗകര്യം ഒരുക്കാമെന്നും പാചകം പഠിപ്പിക്കാമെന്നും ഒക്കെ സ്വാഭാവിക രീതിയിൽ പറഞ്ഞ ബീവി പിന്നീട് വെളിപ്പെടുത്തിയത് നന്നായി ചുണ്ടിൽ എങ്ങനെ ചുംബിക്കാം എന്ന സ്‌കിൽ പഠിപ്പിച്ചു തരാമെന്നാണ്.

കഴുത്തിലും നെഞ്ചിലുമൊക്കെ ചുംബനം നൽകുന്ന സുഖവും ഇയാൾ കാൽപനിക ചേർത്ത് യുവതിയുമായി പങ്കുവച്ചിരുന്നു. കൂട്ടത്തിൽ ബ്രാ ധരിക്കാറുണ്ടോയെന്നും അതിന്റെ സൈസും ചോദിച്ച ബീവി ഉപയോഗിക്കുന്ന ബ്രായുടെ ഒരു ചിത്രം കൂടി അയച്ചു തരുവാനും ആവശ്യപ്പെടുന്നുണ്ട്. ഇവിടെ കൊണ്ടും നിർത്താതിരുന്ന ബീവി 2021 നവംബർ 20നു കൂടുതൽ ആവേശത്തോടെ സംസാരിച്ച കാര്യവും പ്രോസെക്യൂട്ടർ കോടതിയിൽ ബോധിപ്പിച്ചിട്ടുണ്ട്.

രാത്രി എട്ടു മണിയാകുന്നതിനു തൊട്ടു മുൻപാണ് താൻ ന്യുകാസിലിൽ എത്തുക എന്ന് പറഞ്ഞ ബീവി, തുടർന്ന് അവളുടെ ചുണ്ടുകളെയും ബ്രായേയും അതിനുള്ളിൽ ഉള്ളതുമൊക്കെ വല്ലാതെ ഇഷ്ടപെടുന്നു എന്നാണ് മെസേജിലൂടെ വ്യക്തമാക്കിയത്. മാത്രമല്ല തുടർന്ന് സ്തനങ്ങളിലും സ്തന ഞെട്ടിലുമൊക്കെ ചുംബിക്കുന്നതും പെൺകുട്ടിയെ അടിവസ്ത്രം മാത്രം ധരിച്ചു കാണാനുമാണ് ഇഷ്ടമെന്നും തുടർന്നുള്ള മെസേജുകളിൽ ഇയാൾ വ്യക്തമാക്കുന്നുണ്ട്.

ഇതെല്ലം പറഞ്ഞ ശേഷം സന്ദേശങ്ങൾ വേഗം മായ്ച്ചു കളയുവാനാണ് ഇയാൾ ഉപദേശിക്കുന്നത്. തുടർന്ന് പെൺകുട്ടിയുമായി സംഭാഷണം തുടരുന്നത് അവസാനിപ്പിക്കുക ആണെന്നും ഇയാൾ പറയുന്നുണ്ട്. എന്നാൽ നിരീക്ഷക സംഘം ഇതിനിടയിൽ തന്നെ ഇയാൾക്കുള്ള കുരുക്ക് മുറുക്കിയിരുന്നു. നവംബർ 22നു ന്യുകാസിലിൽ എത്തിയ ഇയാളെ ക്രൗൺ പ്ലാസ ഹോട്ടലിനു മുന്നിൽ വച്ചാണ് അറസ്റ്റ് ചെയ്യുന്നത്.

എന്നാൽ ബീവിക്ക് വേണ്ടി കോടതിയിൽ എത്തിയ അഭിഭാഷകൻ ജോലി ഒന്നും ഇല്ലാതിരുന്ന തന്റെ കക്ഷി വെറും ഭാവനയിൽ ലൈംഗികത ആസ്വദിക്കുക മാത്രമാണ് ചെയ്തതെന്ന് കോടതിയിൽ വാദിച്ചു. കോടതി ഈ വാദം സ്വീകരിക്കുകയും പെൺകുട്ടിയെ കണ്ടുമുട്ടിയില്ല എന്ന വാദത്തോട് പ്രോസിക്യൂട്ടർക്കു എതിർപ്പ് ഉയർത്താൻ കഴിയാതെ പോയതുകൊണ്ടും കമ്മ്യുണിറ്റി സേവനം നിർദ്ദേശിക്കുക ആയിരുന്നു. മാത്രമല്ല ബീവിക്ക് മുന്നോട്ട് പോകാൻ പാകത്തിൽ പെൺകുട്ടിയുടെ ഭാഗത്തു നിന്നും ഊർജ്ജം ലഭിച്ചതും കോടതി നിരീക്ഷണ വിധേയമാക്കി. ഇതും ശിക്ഷ കുറവ് കിട്ടാൻ കാരണമായി.

മികച്ച വിദ്യാഭ്യസം ഉള്ള ആൾ എന്ന നിലയിൽ യുകെയിൽ എത്തിയ ശേഷം ഇവിടുത്തെ സാമൂഹ്യ സാഹചര്യവുമായി ഇണങ്ങി ചേരാൻ ശ്രമിക്കുക ആയിരുന്നു വേണ്ടത്. കാൽപനിക ലൈംഗികതയുടെ പുറകെ പോയതും നേരിട്ടുള്ള കണ്ടുമുട്ടൽ സാധിക്കാതെ പോയതും കോടതി അംഗീകരിക്കുക ആയിരുന്നു. എന്നാൽ കുട്ടി പീഡകരുടെ കാര്യത്തിൽ മുൻപ് പലപ്പോഴും കോടതികൾ മെസേജ് അയച്ചത് മാത്രം കണക്കിലെടുത്തു ശിക്ഷിച്ച സംഭവങ്ങളും ഏറെയാണ്.

രണ്ടു വർഷത്തേക്ക് ഇയാൾ കുട്ടികളുമായി അടുപ്പത്തിൽ സംഭാഷണത്തിൽ ഏർപ്പെടുന്നത് കമ്യുണിറ്റി ഓർഡറിന്റെ പരിധിയിൽ പെടുത്തിയ കോടതി ലൈംഗിക പുനരധിവാസ കോഴ്‌സിൽ ചേരാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ശമ്പളമില്ലാത്ത ജോലിക്കു കോടതി ഇയാൾക്ക് നിർദ്ദേശം നൽകിയിട്ടില്ല. 25 പൗണ്ട് എന്ന കുറഞ്ഞ പിഴ ശിക്ഷ വിധിച്ച കോടതി അഞ്ചു വർഷത്തേക്ക് ഇയാളുടെ പേര് ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററിൽ സൂക്ഷിക്കുവാനും നിർദ്ദേശം നൽകിയാണ് കേസ് അവസാനിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP