Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202330Monday

തമിഴ് നാട്ടിൽ ജനിച്ച് ഉപരി പഠനത്തിനായി അമേരിക്കയ്ക്ക് പോയി; ബ്രിട്ടനിലേക്ക് ജീവിതം മാറ്റിയ വെങ്കിക്ക് ബ്രിട്ടീഷ് സർക്കാരിന്റെ പരമോന്നത പുരസ്‌കാരം; രാജ്ഞി തെരഞ്ഞെടുത്ത അവസാന പുരസ്‌കാരവും രാജാവ് നൽകുന്ന ആദ്യ പുരസ്‌കാരവും; വെങ്കി രാമകൃഷ്ണനെ ആദരിക്കുമ്പോൾ

തമിഴ് നാട്ടിൽ ജനിച്ച് ഉപരി പഠനത്തിനായി അമേരിക്കയ്ക്ക് പോയി; ബ്രിട്ടനിലേക്ക് ജീവിതം മാറ്റിയ വെങ്കിക്ക് ബ്രിട്ടീഷ് സർക്കാരിന്റെ പരമോന്നത പുരസ്‌കാരം; രാജ്ഞി തെരഞ്ഞെടുത്ത അവസാന പുരസ്‌കാരവും രാജാവ് നൽകുന്ന ആദ്യ പുരസ്‌കാരവും; വെങ്കി രാമകൃഷ്ണനെ ആദരിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ശാസ്ത്രത്തിന് നൽകിയ അമൂല്യങ്ങളായ സംഭാവനകളെ മാനിച്ചുകൊണ്ട് ഇന്ത്യൻ വംശജനും നോബൽ പുരസ്‌കാര ജേതാവുമായ വെങ്കി രാമകൃഷ്ണനെ ഓർഡർ ഓഫ് മെരിറ്റ് പുരസ്‌കാരം നൽകി ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ ആദരിക്കും. സെപ്റ്റംബറിൽ മരണമടയുന്നതിനു മുൻപായി, ബ്രിട്ടനിലെ ഈ പരമോന്നത സിവിൽ ബഹുമതി നൽകുന്നതിനായി എലിസബത്ത് രാജ്ഞി അവസാനമായി തയ്യാറാക്കിയ പട്ടികയിൽ വെങ്കി രാമകൃഷ്ണനും ഇടംപിടിച്ചു എന്നത് തികച്ചും ഇന്ത്യാക്കാർക്ക് അഭിമാനകരമായ കാര്യമാണ്. മാത്രമല്ല, ചാൾസ് മൂന്നാമൻ, രാജാവായ ശേഷം ആദ്യമായി നൽകുന്ന പുരസ്‌കാരം കൂടിയാണിത്.

കഴിഞ്ഞ സെപ്റ്റംബറിൽ തന്നെ പുർസ്‌കാരത്തിന് അർഹരായവരെ രാജ്ഞി തിരഞ്ഞെടുത്തിരുന്നു എന്ന് ബക്കിങ്ഹാം പാലസ് വൃത്തങ്ങൾ അറിയിച്ചു. തമിഴ്‌നാട്ടിലെ ചിദംബരത്തിൽ ജനിച്ച പ്രൊഫസർ വെങ്കി അമേരിക്കയിലായിരുന്നു ബയോളജി പഠനം നടത്തിയത്. അതിനു ശേഷം അദ്ദേഹം ബ്രിട്ടനിൽ എത്തുകയായിരുന്നു. പ്രമുഖ റിസർച്ച് ഹബ്ബ് ആയ, കേംബ്രിഡ്ജ് സർവകലാശാലയിലെഎം ആർ സി ലബോറട്ടറി ഓഫ് മോളിക്കുലാർ ബയോളജിയിൽ ഗ്രൂപ്പ് ലീഡർ ആയിയാണ് അദ്ദേഹം ബ്രിട്ടനിൽ എത്തുന്നത്.

റൈബോസോമിന്റെ ഘടനയുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക് അദ്ദേഹത്തിന് 2009-ൽ രസതന്ത്രത്തിൽ നോബേൽ സമ്മാനം ലഭിച്ചു. തുടർന്ന് 2012-ൽ എലിസബത്ത് രാജ്ഞി അദ്ദേഹത്തിന് നൈറ്റ്ഹുഡ് നൽകി ആദരിക്കുകയും ചെയ്തിരുന്നു. 2015 നവംബർ മുതൽ 2020 നവംബർ വരെ അദ്ദേഹം റോയൽ സൊസൈറ്റിയുടെ പ്രസിഡണ്ടും ആയിരുന്നു.. ഇന്ത്യാക്കാരെ ഒരിക്കലും തങ്ങൾക്ക് സമാനമായി കണക്കാക്കാതിരുന്ന, ഇന്ത്യയിൽ ബ്രിട്ടീഷ് കോളനിവത്ക്കരണത്തിന് പ്രധാന പങ്ക് വഹിച്ച റോബർട്ട് ക്ലൈവ്, വാറൻ ഹേസ്റ്റിങ്സ് എന്നിവർ റോയൽ സൊസൈറ്റി അംഗങ്ങളായിരുന്നു എന്നത് ഒരു വിരോധാഭാസമായി കാണുന്നുവെന്ന്, തന്റെ യാത്രയയപ്പ് പ്രസംഗത്തിൽ വെങ്കി പറഞ്ഞിരുന്നു.

ഇന്ത്യാക്കാരെ തങ്ങൾക്ക് തുല്യരായി ഒരിക്കലും കണക്കാക്കാതിരുന്ന അവർ ഒരു ദിവസം ഒരു ഇന്ത്യാക്കാരൻ റോയൽ സൊസൈറ്റിയിൽ അംഗമാകുമെന്നോ, അതിന്റെ പ്രസിഡണ്ടാകുമെന്നോ സ്വപ്നത്തിൽ പോലും കരുതിയിരുന്നിരിക്കെല്ലെന്നും അന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയിലെ ഒരു വിദേശാംഗം കൂടിയാണ് അദ്ദേഹം .

അടുത്തകാലത്തായി, വലിയ ജീവികളിലെ റൈബോസോമിന്റെ പ്രവർത്തനം പഠിക്കുവാൻ അദ്ദേഹം ഇലക്ട്രോൺ മൈക്രോസ്‌കോപ്പി ഉപയോഗിക്കുവാൻ ആരംഭിച്ചിരുനു. ഇത് റൈബോസോമിന്റെ പ്രവർത്തനങ്ങളെ കുറിച്ചും, ആന്റിബയോട്ടിക്കുകൾ അവയെ എങ്ങനെ തടയുന്നു എന്നതിനെ കുറിച്ചും കൂടുതൽ വിവരങ്ങൾ മനുഷ്യരാശിക്ക് പകർന്നു നൽകിൂയിരുന്നു. അതിനു മുൻപായി അദ്ദേഹം ഹിസ്റ്റോണിന്റെയും ക്രൊമാറ്റിന്റെയും ഘടനയെ കുറിച്ചുള്ള പഠനവും നടത്തിയിരുന്നു. ഇത് കോശങ്ങളിൽ ഡി എൻ എ എങ്ങനെ ക്രമീകരിക്കപ്പെടുന്നു എന്ന് മനസ്സിലാക്കുവാൻ സഹായകമായി.

1902 ൽ എഡ്വേർഡ് ഏഴാമനാണ്, സൈന്യം, ശാസ്ത്രം, കല, സാഹിത്യം, സംസ്‌കാരം എന്നീ മേഖലകളിൽ സുപ്രധന സംഭാവനകൾ നൽകുന്ന വ്യക്തികളെ ആദരിക്കാനായി ഓർഡർ ഓഫ് മെറിറ്റ് പുരസ്‌കാരം ആരംഭിച്ചത്. ഏതൊരു സമയത്തും പരമാവധി 24 പേർക്ക് മാത്രമായിരിക്കും ഇത് നൽകുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP