Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോവിഡ് സമയത്തെ വായ്പകൾ കൈക്കലാക്കി 80 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; അമേരിക്കയിൽ ഇന്ത്യക്കാരനെതിരെ കേസ്; ചുമത്തിയിരിക്കുന്നത് 20 വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ: ഇന്ത്യയിലേക്ക് കടന്ന ഇയാൾക്കു വേണ്ടി തിരച്ചിൽ

കോവിഡ് സമയത്തെ വായ്പകൾ കൈക്കലാക്കി 80 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; അമേരിക്കയിൽ ഇന്ത്യക്കാരനെതിരെ കേസ്; ചുമത്തിയിരിക്കുന്നത് 20 വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ: ഇന്ത്യയിലേക്ക് കടന്ന ഇയാൾക്കു വേണ്ടി തിരച്ചിൽ

സ്വന്തം ലേഖകൻ

ന്യൂയോർക്ക്: കോവിഡ് സമയത്തെ വായ്പകൾ കൈക്കലാക്കി അമേരിക്കയിൽ 80 ലക്ഷം ഡോളറിന്റെ തട്ടിപ്പു നടത്തിയ ഇന്ത്യക്കാരനെതിരെ കേസ്. വ്യാജരേഖകൾ ചമച്ച് കോവിഡ് സമയത്ത് അനുവദിച്ച നിരവധി വായ്പകളാണ് ഇയാൾ പല പേരുകളിലായി തരപ്പെടുത്തിയത്. വൻ തട്ടിപ്പു നടത്തിയ ഇന്ത്യക്കാരനായ അഭിഷേക് കൃഷ്ണന് (40) എതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

20 വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. നോർത്ത് കാരലൈനയിൽ താമസിച്ചിരുന്ന ഇയാൾ തട്ടിപ്പു നടത്തിയ ശേഷം ഇന്ത്യയിലേക്ക് കടന്നതായാണ് റിപ്പോർട്ട്. സാമ്പത്തിക തിരിമറിക്കു പുറമേ ആൾമാറാട്ടം നടത്തിയതിനും കേസുണ്ട്. കോവിഡ് സമയത്ത് അനുവദിച്ച പ്രത്യേക വായ്പകൾക്കായി വ്യാജരേഖകൾ ഉപയോഗിച്ച് ഇയാൾ 17 അപേക്ഷകളാണ് നൽകിയത്. വ്യാജ കമ്പനികളുടെ പേരുകളുപയോഗിച്ചും വ്യാജ നികുതി ബില്ലുകൾ ഉപയോഗിച്ചും ആണ് വായ്പ എടുത്തത്.

മറ്റു പലരുടെയും വ്യക്തിവിവരങ്ങൾ അവരുടെ അനുമതിയില്ലാതെ ഇതിനായി ഉപയോഗിച്ചു. കിട്ടിയ വായ്പ തുകകൾ കൈമാറ്റം ചെയ്യുകയും ചെയ്തു. നോർത്ത് കാരലൈനിലെ കിഴക്കൻ ജില്ലയിൽ സർക്കാർ സ്ഥലം കൈയേറിയതിനും ഇൻഷുറൻസ് തുക തട്ടിയെടുത്തതിനും ഇയാൾക്കെതിരെ നിലവിൽ കേസുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP