Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിവാഹിതരാണോ? പ്രവാസികൾ എമിറേറ്റ്‌സ് ഐഡി കാർഡുകൾ മാറ്റുകയോ പുതുക്കുകയോ ചെയ്യണമെന്ന് യുഎഇ ഫെഡറൽ അഥോറിറ്റി

വിവാഹിതരാണോ? പ്രവാസികൾ എമിറേറ്റ്‌സ് ഐഡി കാർഡുകൾ മാറ്റുകയോ പുതുക്കുകയോ ചെയ്യണമെന്ന് യുഎഇ ഫെഡറൽ അഥോറിറ്റി

സ്വന്തം ലേഖകൻ

അബുദാബി: വിവാഹിതരാകുമ്പോൾ യുഎഇയിലെ പ്രവാസികൾ എമിറേറ്റ്‌സ് ഐഡി കാർഡുകൾ മാറ്റുകയോ പുതുക്കുകയോ ചെയ്യണമെന്ന് ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്‌സ് സെക്യൂരിറ്റി അധികൃതർ അറിയിച്ചു. ഭാര്യയുടെ കുടുംബപ്പേര് വിവാഹശേഷം മാറ്റുന്നവർക്കാണ് ഇതുബാധകം.

ബന്ധപ്പെട്ട വ്യക്തി ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയുടെ ഉപഭോക്തൃ സേവന കേന്ദ്രം സന്ദർശിക്കുകയും ഐഡി കാർഡിലെയും പോപ്പുലേഷൻ രജിസ്റ്റർ പ്രോഗ്രാമിലെയും ഡാറ്റ അപ്ഡേറ്റ് ചെയ്യുന്നതിന് ആവശ്യമായ രേഖകൾ ഹാജരാക്കുകയും ചെയ്യണമെന്ന് അഥോറിറ്റി അറിയിച്ചു.

എമിറാത്തികളുടെയും ഗൾഫ് പൗരന്മാരുടെയും കാര്യത്തിൽ, മകനോ മകളോ 15 വയസ്സ് തികഞ്ഞ തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ജനസംഖ്യാ രജിസ്റ്റർ പ്രോഗ്രാമിലെയും ഐഡി കാർഡിലെയും ഡാറ്റ അപ്ഡേറ്റ് ചെയ്യണം. ഇതിനായി ഒരു ഐസിപി ഉപഭോക്തൃ സേവന കേന്ദ്രം സന്ദർശിക്കുകയും മകന്റെ വിരലടയാളം എടുക്കാനും ആവശ്യമായ എല്ലാ ഡാറ്റയും അപ്ഡേറ്റ് ചെയ്യാനും വേണ്ടി അപേക്ഷിക്കുകയും വേണം.

യുഎഇ നിവാസികൾ തങ്ങളുടെ മക്കൾ 15 വയസ്സ് തികഞ്ഞ തീയതി മുതൽ നിശ്ചിത സമയത്തിനുള്ളിൽ തങ്ങളെ സമീപിക്കേണ്ട ആവശ്യമില്ലെന്ന് ഐസിപി ചൂണ്ടിക്കാട്ടി. റസിഡൻസി പുതുക്കുമ്പോൾ അപ്ഡേറ്റ് ചെയ്യുന്നതാണ് ഇതിന് കാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP