Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മെഡിക്കൽ പ്രൊഫഷണലുകൾ ഒഴികെ ഇന്ത്യയിൽ ഏതു ഡിഗ്രി എടുത്താലും ഇനി ബ്രിട്ടനിൽ ഡിഗ്രിക്ക് തുല്യം; ബ്രിട്ടനിൽ പഠിച്ചൽ ഇന്ത്യയിലും യോഗ്യതക്ക് തുല്യത; ഇൻഡോ-ബ്രിട്ടീഷ് വ്യാപാര ചർച്ചയുടെ ഭാഗമായി ഒപ്പിട്ടത് സുപ്രധാനമായ കരാറിൽ

മെഡിക്കൽ പ്രൊഫഷണലുകൾ ഒഴികെ ഇന്ത്യയിൽ ഏതു ഡിഗ്രി എടുത്താലും ഇനി ബ്രിട്ടനിൽ ഡിഗ്രിക്ക് തുല്യം; ബ്രിട്ടനിൽ പഠിച്ചൽ ഇന്ത്യയിലും യോഗ്യതക്ക് തുല്യത; ഇൻഡോ-ബ്രിട്ടീഷ് വ്യാപാര ചർച്ചയുടെ ഭാഗമായി ഒപ്പിട്ടത് സുപ്രധാനമായ കരാറിൽ

മറുനാടൻ മലയാളി ബ്യൂറോ

ബ്രെക്സിറ്റിനു ശേഷം പുതിയ ബിസിനസ്സ് പങ്കാളികളെ തേടുന്ന ബ്രിട്ടൻ ഏറ്റവും അധികം പരിഗണന നൽകുന്നത് ഇന്ത്യയ്ക്കാണെന്ന് നേരത്തേയും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വിപുലമായ ഇന്ത്യൻ വിപണിയും അതുപോലെ, വിദ്യാസമ്പന്നരും സാങ്കേതിക വിദഗ്ദ്ധരും അടങ്ങിയ ഇന്ത്യയുടെ മാനവ വിഭവശേഷിയും ബ്രിട്ടന്റെ പുരോഗതിക്കായി ഉപയോഗപ്പെടുത്താമെന്നാണ് ബ്രിട്ടീഷ് അധികൃതർ കരുതുന്നത്. ബ്രിട്ടനുമായുള്ള അടുത്ത ബന്ധം തങ്ങൾക്കും പ്രയോജനം ചെയ്യുമെന്ന് ഇന്ത്യയും കരുതുന്നു.

ഇരു രാജ്യങ്ങളുടേയും ഉന്നമനം ലക്ഷ്യമാക്കിയുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ ചർച്ചകൾ നടക്കുന്നതിനിടയിൽ, ഇന്ത്യാക്കാർക്കുള്ള വിസ ചട്ടങ്ങളിലെ ഇളവുകൾ ഉൾപ്പടെ ഇന്ത്യക്ക് അനുകൂലമായ പല തീരുമാനങ്ങളും ബ്രിട്ടൻ എടുത്തിരുന്നു. അതേ ചർച്ചയുടെ ഭാഗമായി മറ്റൊരു സുപ്രധാന തീരുമാനം കൂടി ബ്രിട്ടൻ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇരു രാജ്യങ്ങളിലെയും വിദ്യാഭ്യാസ യോഗ്യതകൾക്ക് തുല്യ പരിഗണന നൽകുവാനുള്ള തീരുമാനമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

സ്വതന്ത്ര വ്യാപാര കരാറിനുള്ള അഞ്ചാം വട്ട ചർച്ചയിലാണ് മാരിടൈം എഡ്യുക്കേഷൻ ഉൾപ്പടെ എല്ലാ മേഖലകളിലേയും വിദ്യാഭ്യാസ യോഗ്യതകൾക്ക് പരസ്പരം അംഗീകാരം നൽകാൻ തീരുമാനമായത്. ഇത് ബ്രിട്ടനും ഇന്ത്യയ്ക്കും ഇടയിൽ ഹ്രസ്വകാല സന്ദർശനങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്തേക്കും. ഇനി മുതൽ ഇന്ത്യൻ സീനിയർ സെക്കൻഡറി സ്‌കൂൾ/ പ്രീ യൂണിവേഴ്സിറ്റി സർട്ടീക്കറ്റുകൾ യു കെയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനത്തിനു ചേരാനുള്ള യോഗ്യതയാകും.

ബാച്ചിലേഴ്സ് ഡിഗ്രി, മാസ്റ്റേഴ്സ് ഡിഗ്രി, ഡോക്ടറൽ ഡിഗ്രി എന്നിവയ്ക്കും സമാനമായ പരിഗണന ലഭിക്കും. എന്നാൽ മെഡിസിൻ, എഞ്ചിനീയറിങ്, ആർക്കിടെക്ച്ചർ, ഫാർമസി എന്നീ വിഭാഗങ്ങളിലുള്ള പ്രൊഫഷണൽ ഡിഗ്രികൾക്ക് ഇപ്പോൾ ഈ പരിഗണന ലഭിക്കില്ല. നിലവിലുള്ള എം ഒ യു വിൽ അവയെ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ, അടുത്ത റൗണ്ട് ചർച്ചകളിൽ ഇന്ത്യ ഈ കോഴ്സുകൾക്ക് വേണ്ടിയും ആവശ്യം ഉയർത്തുമെന്നറിയുന്നു.

ഇന്നുമുതൽ യുകെ യിലെ അംഗീകൃത ഡിഗ്രി ഇന്ത്യയിലും അംഗീകരിക്കപ്പെടും എന്നു വരുന്നതോടെ യു കെ വിദ്യാഭ്യാസ മേഖലയിൽ ഒരു പുത്തനുണർവുണ്ടാകും. കൂടുതൽ വിദേശ വിദ്യാർത്ഥികൾ എത്തുമെന്നാണ് കരുതപ്പെടുന്നത്. ബ്രിട്ടനിലെ എ ലെവൽ, അണ്ടർഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രികൾക്ക് ഇനി മുതൽ ഇന്ത്യയിലും അംഗീകാരം ഉണ്ടായിരിക്കും.

നിലവിൽ യു കെയിലെ വിദേശ വിദ്യാർത്ഥികളിൽവലിയൊരു ശതമാനം ഇന്ത്യൻ വിദ്യാർത്ഥികളാണ്. ബ്രിട്ടീഷ് കോഴ്സുകൾക്ക് ഇന്ത്യയിൽ അംഗീകാരമാകുന്നതോടെ ഇനിയും കൂടുതൽ വിദ്യാർത്ഥികൾ യു കെയിൽ പഠനത്തിനായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല, പഠനാവശ്യങ്ങൾക്കായി ഇന്ത്യയിലേക്കുള്ള യാത്ര ബ്രിട്ടീഷ് പൗരന്മാർക്ക് കൂടുതൽ സുഗമമാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP