Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒമാനിൽ വീണ്ടും സ്വദേശിവത്ക്കരണം; പ്രവാസി മലയാളികൾക്ക് വൻ തിരിച്ചടി

ഒമാനിൽ വീണ്ടും സ്വദേശിവത്ക്കരണം; പ്രവാസി മലയാളികൾക്ക് വൻ തിരിച്ചടി

സ്വന്തം ലേഖകൻ

മസ്‌കത്ത്: ഒമാൻ വീണ്ടും സ്വദേശിവത്ക്കരണം നടപ്പിലാക്കി. കൂടുതൽ മേഖലകളിലേക്ക് സ്വദേശിവത്ക്കരണം വ്യാപിപ്പിച്ചതോടെ പ്രവാസി മലയാളികൾക്ക് വൻ തിരിച്ചടിയായി. 200ൽ പരം തസ്തികകളിൽ വിദേശി തൊഴിലാളികളെ വിലക്കി തൊഴിൽ മന്ത്രി ഡോ. മഹദ് ബിൻ സൈദ് ബഔവിൻ ഉത്തരവിറക്കി. മലയാളികൾ ഉൾപ്പടെയുള്ള പ്രവാസികൾക്ക് തിരിച്ചടിയാകുന്നതാണ് മന്ത്രാലയം തീരുമാനം. നിലവിൽ നൂറിൽ പരം തസ്തികകളിൽ വിദേശികൾക്ക് നിയമന വിലക്ക് നിലനിൽക്കുകയാണ്. അതേസമയം, പുതിയ ഉത്തരവ് എന്നു മുതൽ പ്രാബല്യത്തിൽ വരുമെന്നറിവായിട്ടില്ല.

സ്വദേശിവത്ക്കരണം പ്രഖ്യാപിച്ച പ്രധാന മേഖലകൾ ചുവടെ
അഡ്‌മിനിസ്ട്രേറ്റീവ് ഡയറക്ടർ, പബ്ലിക് റിലേഷൻസ് ഡയറക്ടർ/മാനേജർ, എച്ച്ആർ ഡയറക്ടർ/മാനേജർ, ഡയറക്ടർ ഓഫ് റിലേഷൻസ് ആൻഡ് എക്സറ്റേണൽ കമ്യൂണിക്കേഷൻസ്, ഡയറക്ടർ/മാനേജർ ഓഫ് സിഇഒ ഓഫീസ്, എംപ്ലോയ്മന്റ് ഡയറക്ടർ/മാനേജർ, ഫോളോഅപ്പ് ഡയറക്ടർ/മാനേജർ, സെക്യൂരിറ്റി സൂപ്പർവൈസർ, ഡയറക്ടർ/മാനേജർ ഓഫ് അഡ്‌മിഷൻ ആൻഡ് രജിസ്റ്റ്രേഷൻ, സ്റ്റുഡൻസ് അഫേഴ്സ് ഡയറക്ടർ/മാനേജർ, കരിയർ ഗൈഡൻസ് ഡയറക്ടർ/മാനേജർ, ഇന്ധന സ്റ്റേഷൻ മാനേജർ, ജനറൽ മാനേജർ, എച്ച് ആർ സ്പെഷ്യലിസ്റ്റ്, ലൈബ്രേറിയൻ, എക്സിക്യൂട്ടീവ് കോഓർഡിനേറ്റർ, വർക്ക് കോൺട്രാക്ട് റഗുലേറ്റർ, സ്റ്റോർ സൂപ്പർവൈസർ, വാട്ടർ മീറ്റർ റീഡർ, ട്രാവലേഴ്സ് സർവീസെസ് ഓഫീസർ, ട്രാവൽ ടിക്കറ്റ് ഓഫീസർ, ബസ് ഡ്രൈവർ/ടാക്സി കാർ ഡ്രൈവർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP