Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ നറുക്കെടുപ്പ്; വീണ്ടും കോടിപതിയായി മലയാളി: തിരുവനന്തപുരം സ്വദേശിക്ക് ലഭിച്ചത് ഏഴരക്കോടിയിലേറെ രൂപയുടെ സമ്മാനം: ഇന്ത്യക്കാരുടെ ഭാഗ്യനാടായി ഗൾഫ് രാജ്യങ്ങൾ

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ നറുക്കെടുപ്പ്; വീണ്ടും കോടിപതിയായി മലയാളി: തിരുവനന്തപുരം സ്വദേശിക്ക് ലഭിച്ചത് ഏഴരക്കോടിയിലേറെ രൂപയുടെ സമ്മാനം: ഇന്ത്യക്കാരുടെ ഭാഗ്യനാടായി ഗൾഫ് രാജ്യങ്ങൾ

സ്വന്തം ലേഖകൻ

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ നറുക്കെടുപ്പിൽ മലയാളിക്ക് വീണ്ടും കോടികളുടെ ഭാഗ്യം. അബുദാബിയിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം വഴുതക്കാട് സ്വദേശി റിയാസ് കമാലുദ്ദീനാണ് (50) കഴിഞ്ഞ ദിവസം കോടിപതിയായത്. റിയാസ് എടുത്ത ടിക്കറ്റിന് ഏഴരക്കോടിയിലേറെ രൂപയുടെ (10 ലക്ഷം ഡോളർ) സമ്മാനം ലഭിക്കുക ആയിരുന്നു. മെയ്‌ 27ന്് ഓൺലൈനിലൂടെ എടുത്ത 330-ാം നമ്പർ ടിക്കറ്റാണ് മില്ല്യനയർ സീരീസ് 391 ലെ ഭാഗ്യം കൊണ്ടുവന്നത്. സമ്മാനത്തുക ഒൻപതു പേരും ചേർന്ന് തുല്യമായി പങ്കിടും.

റിയാസ് തന്റെ സുഹൃത്തുക്കളും ബന്ധുക്കളുമടക്കം ഒൻപത് പേർ ചേർന്നെടുത്ത ടിക്കറ്റിനാണ് ഭാഗ്യം ലഭിച്ചത്. 30 വർഷമായി യുഎഇയിലുള്ള റിയാസ് കഴിഞ്ഞ 13 വർഷമായി അബുദാബിയിലെ ഏവിയേഷൻ കമ്പനിയിൽ ജോലി ചെയ്യുന്നു. നേരത്തെ തനിച്ച് ഭാഗ്യ പരീക്ഷണം നടത്താറുണ്ടായിരുന്നെങ്കിലും കഴിഞ്ഞ നാലു വർഷമായി സുഹൃത്തുക്കളെയും ബന്ധുക്കളെയും കൂട്ടിയാണ് ഭാഗ്യ പരീക്ഷണം. ദുബായ് ഡ്യൂട്ടി ഫ്രീ, അബുദാബി ബിഗ് ടിക്കറ്റ് എടുത്തു വരുന്നു. ഇതാദ്യമായാണ് സമ്മാനം ലഭിച്ചത്.

1999-ൽ മില്ലേനിയം മില്യനയർ പ്രമോഷൻ ആരംഭിച്ചതിന് ശേഷം 10 ലക്ഷം ഡോളർ നേടിയ 191-ാമത്തെ ഇന്ത്യക്കാരനാണ് റിയാസ്. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ ടിക്കറ്റ് വാങ്ങുന്നവരിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരാണ്. ദുബായ് ഡ്യൂട്ടി ഫ്രീയുടെ എക്സിക്യൂട്ടീവ് വൈസ് ചെയർമാനും സിഇഒയുമായ കോം മക്ലോഗ്ലിൻ ആണ് നറുക്കെടുത്തത്.

അബുദാബിയിൽ എൻജിനീയറായ ജിപ് സീനയാണ് റിയാസിന്റെ ഭാര്യ. മൂത്തമകൾ അഫ്‌റ റിയാസ് ജോർജിയയിൽ മെഡിക്കൽ വിദ്യാർത്ഥിനിയാണ്. രണ്ടാമത്തെ മകൾ ഫർഹ റിയാസ് അബുദാബി സൺറൈസ് ഇംഗ്ലീഷ് സ്‌കൂളിൽ പ്ലസ് ടു വിദ്യാർത്ഥിനിയും. മക്കളുടെ വിദ്യാഭ്യാസത്തിനാണ് ജീവിതത്തിൽ ഏറ്റവുമധികം പ്രാധാന്യം നൽകുന്നതെന്നും അതിനായും സമ്മാനത്തുക ചെലവഴിക്കുമെന്ന് റിയാസ് മനോരമ ഓൺലൈനിനോട് പറഞ്ഞു.

ഇതോടനുബന്ധിച്ച് ഇന്നു നടന്ന മറ്റു നറുക്കെടുപ്പുകളിൽ ദുബായിൽ താമസിക്കുന്ന അൾജീരിയൻ പൗരനായ മുഹമ്മദ് അസ്‌കൗരിക്ക് ബെന്റ്ലി ഫ്‌ളൈയിങ് സ്പർ വി8 കാർ നേടി. പാക്കിസ്ഥാൻകാരനായ എഹ്സാൻ നസീറിന് ബിഎംഡബ്ല്യു എഫ് 900 എക്സ്ആർ മോട്ടോർബൈക്കും ദുബായ് ആസ്ഥാനമായുള്ള ഫലസ്തീൻ പൗരനായ മഹ്മൂദ് അൽ ഖെദ്രയ്ക്ക് ബിഎംഡബ്ല്യു എഫ് 850 ജിഎസ് മോട്ടോർബൈക്കും സമ്മാനം ലഭിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP