Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കെട്ടിടത്തിന്റെ ലിഫ്റ്റിൽ നിന്ന് കളഞ്ഞുകിട്ടിയ രണ്ടു കോടിയിലേറെ രൂപ പൊലീസിനെ ഏൽപ്പിച്ചു; ഇന്ത്യൻ യുവാവിനെ ആദരിച്ച് ദുബായ് പൊലീസ്

കെട്ടിടത്തിന്റെ ലിഫ്റ്റിൽ നിന്ന് കളഞ്ഞുകിട്ടിയ രണ്ടു കോടിയിലേറെ രൂപ പൊലീസിനെ ഏൽപ്പിച്ചു; ഇന്ത്യൻ യുവാവിനെ ആദരിച്ച് ദുബായ് പൊലീസ്

സ്വന്തം ലേഖകൻ

ദുബായ്: കെട്ടിടത്തിന്റെ ലിഫ്റ്റിൽ നിന്ന് കളഞ്ഞുകിട്ടിയ രണ്ടു കോടിയിലേറെ രൂപ (10 ലക്ഷം ദിർഹം) പൊലീസിൽ ഏൽപ്പിച്ച ഇന്ത്യൻ യുവാവിന് ദുബായ് പൊലീസിന്റെ ആദരം. അൽ ബർഷയിൽ താമസിക്കുന്ന താരിഖ് മഹ്മൂദ് ഖാലിദ് മഹ്മൂദിനാണ് താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് തുക ലഭിച്ചത്. ഉടൻ തന്നെ ഇയാൾ ഈ പണം പൊലീസിനെ ഏൽപ്പിക്കുക ആയിരുന്നു.യുവാവിനെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആദരിച്ചു.

താരിഖിന് ലിഫ്റ്റിൽ നിന്നും പണം കളഞ്ഞു കിട്ടുകയായിരുന്നു. ഉടൻ തന്നെ ഇദ്ദേഹം സ്റ്റേഷനിലെത്തി തുക കൈമാറിയതായി അൽ ബർഷ പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രി. അബ്ദുൽ റഹീം ബിൻ ഷാഫി പറഞ്ഞു. താരിഖിന്റെ സത്യസന്ധത സമൂഹത്തിന്റെ മഹത്തായ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു. ബ്രി. ബിൻ ഷാഫി താരിഖിന് പ്രശംസാപത്രം നൽകി ആദരിച്ചു. സമൂഹവും പൊലീസും തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഇതുപോലെ, നഷ്ടപ്പെട്ട പണമോ വിലപിടിപ്പുള്ള വസ്തുക്കളോ കൈമാറുന്ന സത്യസന്ധരായ വ്യക്തികളെ ദുബായ് പൊലീസ് ആദരിക്കാറുണ്ട്. ഈ വർഷം ഇതുപോലെ ഒട്ടേറെ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഫിലിപ്പീൻസിൽ നിന്നുള്ള അഞ്ചു വയസുകാരൻ നൈജൽ നേർസ് ഖിസൈസിൽ നിന്ന് കണ്ടെത്തിയ 4,000 ദിർഹം അടുത്തിടെ പൊലീസിന് കൈമാറിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP