Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആ ഫോൺ വിളി ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ സൗഭാഗ്യം; ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് യുഎഇ പ്രസിഡന്റാകുമ്പോൾ അരുണിനും കുടുംബത്തിനും ആഹ്ലാദനിമിഷം

ആ ഫോൺ വിളി ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ സൗഭാഗ്യം; ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് യുഎഇ പ്രസിഡന്റാകുമ്പോൾ അരുണിനും കുടുംബത്തിനും ആഹ്ലാദനിമിഷം

സ്വന്തം ലേഖകൻ

ദുബായ്: നമ്മൾ ചെയ്യുന്ന ജോലിക്ക് മറ്റൊരാളിൽ നിന്നും പ്രശംസ ലഭിക്കുന്നത് വലിയ സന്തോഷമുള്ള കാര്യമാണ്. അതും ഒരു രാജ്യത്തെ ഭരണാധികാരിയിൽ നിന്നായാലോ. അത് ജീവിതത്തിലെ ഏറ്റവും സൗഭാഗ്യം നിറഞ്ഞ നിമിഷമായി മാറുക തന്നെ ചെയ്യും. അതുകൊണ്ട് തന്നെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യുഎഇ പ്രസിഡന്റായപ്പോൾ കോട്ടയം സ്വദേശി അരുണിനും കുടുംബത്തിനും അത് ആഹ്ലാദനിമിഷമായി മാറിയിരിക്കുകയാണ്.

കാരണം മറ്റൊന്നുമല്ല, രണ്ടു വർഷം മുൻപ് ഇതേ മാസമാണ് അരുണിനെത്തേടി ഷെയ്ഖ് മുഹമ്മദിന്റെ ഫോൺവിളിയെത്തിയത്. അതുകൊണ്ട് തന്നെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സ്ഥാനാരോഹണത്തിൽ ഈ കുടുംബവും ആഹ്ലാദത്തിലാണ്. അബുദാബി ഷഹാമയിലെ അൽ റഹ്ബ ആശുപത്രിയിൽ നഴ്‌സായ കോട്ടയം മീനടം പുല്ലിക്കോട്ട് അരുൺ ഈപ്പന് കോവിഡ് കാലത്തെ തിരക്കേറിയ ജോലിക്കിടയിൽ ലഭിച്ച സന്തോഷ മുഹൂർത്തങ്ങളായിരുന്നു അത്. 'എന്തൊക്കെയുണ്ട് സുഹൃത്തേ വിശേഷം. കുടുംബം എന്തു പറയുന്നു. താങ്കളെപ്പോലുള്ളവരെ ഒപ്പം ലഭിച്ചത് ഞങ്ങൾ ഭാഗ്യമായി കരുതുന്നു''' എന്നായിരുന്നു ഷെയ്ഖ് മുഹമ്മദിന്റെ വാക്കുകൾ.

തുടർന്ന് ജോലിയുടെ രീതികളെക്കുറിച്ചും രോഗികൾക്കു പകർന്നു നൽകുന്ന ആത്മവിശ്വാസത്തെക്കുറിച്ചും വിശദീകരിച്ച അരുൺ ഇതുപോലൊരു ജോലിക്ക് അവസരം നൽകിയ ഈ രാജ്യത്തോടും ദൈവത്തോടും നന്ദി പറയുന്നതായും പറഞ്ഞു. വളരെ വികാരവായ്‌പോടെയാണ് ഷെയ്ഖ് മുഹമ്മദ് അത് ശ്രവിച്ചതെന്നും അരുൺ ഓർ്കകുന്നു

ഷെയ്ഖ് മുഹമ്മദിന്റെ അന്നത്തെ ഫോൺവിളി ആയുസ്സിലെ മഹാഭാഗ്യമാണെന്നും റൂളർ ഓഫ് സിംപ്ലിസിറ്റി ആയ അദ്ദേഹത്തിന് നല്ല ഭരണം നടത്താനുള്ള ആരോഗ്യവും ദീർഘായുസ്സും ദൈവം നൽകട്ടേയെന്നും അരുൺ പറഞ്ഞു. ഭാര്യ ജാനിസിനും മക്കളായ മാർക്ക്, മരിയ എന്നിവർക്കും ഷെയ്ഖ് മുഹമ്മദിനെക്കുറിച്ച് പറയാൻ നൂറുനാവാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP