Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇംഗ്ലണ്ടിലെ പലിശ നിരക്ക് തീരുമാനിക്കുന്നത് ഇനി ഈ ഇന്ത്യാക്കാരി; ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്സിലെ പ്രൊഫസർ സ്വാതി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇന്ററസ്റ്റ് ഫികിസ്ംഗ് കമ്മിറ്റിയിലേക്ക്

ഇംഗ്ലണ്ടിലെ പലിശ നിരക്ക് തീരുമാനിക്കുന്നത് ഇനി ഈ ഇന്ത്യാക്കാരി; ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്സിലെ പ്രൊഫസർ സ്വാതി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇന്ററസ്റ്റ് ഫികിസ്ംഗ് കമ്മിറ്റിയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഇന്ററസ്റ്റ് റേറ്റ് സെറ്റിങ് കമ്മിറ്റിയിലെ എക്സ്ടേണൽ അംഗമായി പ്രമുഖ വിദ്യാഭ്യാസ വിചക്ഷണയായ ഡോ. സ്വാതി ഡിങ്ര നിയമിക്കപ്പെട്ടു. ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യൻ വംശജയാണ് സ്വാതി. ഇന്റർനാഷണൽ ഇക്കണോമിക്സിലും അപ്ലൈഡ് മൈക്രോ ഇക്കണോമിക്സിലും സ്പെഷലൈസേഷൻ ഉള്ള ദീപ ഇപ്പോൾ ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്സിൽ അസ്സോസിയേറ്റ് പ്രൊഫസറായി പ്രവർത്തിക്കുകയാണ്.

യൂണിവേഴ്സിറ്റി ഓഫ് ഡൽഹിയിൽ പഠിച്ച് ഡൽഹി സ്‌കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നും മാസ്റ്റർ ബിരുദം നേടിയ ഡോ. സ്വാതി ഓഗസ്റ്റ് 9 ന് ആയിരിക്കും മോണിറ്ററി പോളിസി കമ്മിറ്റിയിൽ ചേരുക. മൂന്നു വർഷത്തെക്കാണ് നിയമനം. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ കീഴിലുള്ള, എന്നാൽ സ്വതന്ത്രമായ മോണിറ്ററി പോളിസി കമ്മിറ്റിയാണ് യു കെയുടെ ധന നയം തീരുമാനിക്കുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവർണർ, മൂന്ന് ഡെപ്യുട്ടി ഗവർണർമാർ, ധന നയം രൂപീകരിക്കുന്നതിന് ഉത്തരവാദിത്തമുള്ള ബാങ്കിന്റെ ഒരു പ്രതിനിധി പിന്നെ ചാൻസലർ നിയമിക്കുന്ന നാല് എക്സ്ടേണൽ മെംബർമാർ എന്നിവർ അടങ്ങുന്നതാണ് ഈ കമ്മിറ്റി.

വിഷയത്തിലെ തന്റെ വൈദഗ്ദ്യം കമ്മിറ്റിക്ക് വേണ്ടി ഡോ. സ്വാതി പ്രയോജനപ്പെടുത്തുമെന്ന് അവരുടെ പേർ നിർദ്ദേശിച്ചുകൊണ്ട് ചാൻസലർ ഋഷി സുനാക് പറഞ്ഞു. വരും വർഷങ്ങളിലെ നയപരമായ തീരുമാനങ്ങളിൽ അവരുടെ വൈദഗ്ദ്യത്തിന്റെ കൈയൊപ്പ് ഉണ്ടാകുമെന്നും ഋഷി കൂട്ടിച്ചേർത്തു. 2016 ഓഗസ്റ്റ് മുതൽ മോണിറ്ററി പോളിസി കമ്മിറ്റിയിൽ അംഗമായിരുന്ന മൈക്കൽ സൗണ്ടേഴ്സിനു പകരമായിട്ടാണ് സ്വാതിയെ നിയമിച്ചിരിക്കുന്നത്.

ആഗോള തലത്തിൽ തന്നെ മഹാമാരിയും യുദ്ധവുമൊക്കെ നിരവധി പ്രതിസന്ധികൾ തീർക്കുന്ന കാലഘട്ടത്തിൽ, ബ്രിട്ടനിലെ ജീവിതചെലവ് കുതിച്ചുയരുന്ന കാലഘട്ടത്തിൽ ഈ കമ്മിറ്റിയുടെ പ്രവർത്തനത്തിന് അതിയായ പ്രാധാന്യമുണ്ടെന്ന് ഡോ. സ്വാതി പറഞ്ഞു. ബാങ്കിന്റെ വിപുലമായ അനുഭവസമ്പത്തിൽ നിന്നും മേഖലാ സന്ദർശനങ്ങളിൽ നിന്നും ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിയുമെന്നതിലും സന്തോഷമുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണറും ഈ നിയമനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.

ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്സിലെ അസ്സോസിയേറ്റ് പ്രൊഫസർ എന്നതിനോടൊപ്പം അവർ കൗൺസിൽ ഓഫ് റോയൽ ഇക്കണോമിക് സൊസൈറ്റിയിലെ തെരഞ്ഞെടുക്കപ്പെട്ട ഒരംഗം കൂടിയാണ്. അതുപോലെ റീവ്യു ഓഫ്ര് ഇക്കണോമിക് സ്റ്റഡീസ് എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്റോറിയൽ ബോർഡ് അംഗവും ജേർണൽ ഓഫ് ഇന്റർനാഷണൽ ഇക്കണോമിക്സിന്റെ അസ്സോസിയേറ്റ് എഡിറ്ററും കൂടി ആണവർ.

അതിനു പുറമെ സെന്റർ ഫോർ ഇക്കണോമിക് പെർഫോർമൻസിൽസ് ട്രേഡ് പ്രോഗ്രാമിനെ കുറിച്ചുള്ള പഠനത്തിൽ റിസർച്ച് അസ്സോസിയേറ്റും സെന്റർ ഫോർ ഇക്കണോമിക് പോളിസി റിസർച്ചിൽ റിസർച്ച് ഫെല്ലോയും ആണവർ. യൂണിവേഴ്സിറ്റി ഓഫ് വിസ്‌കോസിനിൽ നിന്നും എം എസ്സും പി എച്ച് ഡിയും പൂർത്തിയാക്കിയ ഇവർ യു കെ ട്രേഡ് മോഡലിങ് റീവ്യു എക്സ്പേർട്ട് പാനലിലും അതുപോലെ എൽ എസ് ഇ യുടെ എക്കണോമിക് ഡിപ്ലൊമസി കമ്മീഷനിലും അംഗമായിരുന്നു. നിലവിൽ റോയൽ മിന്റ് മ്യുസിയത്തിന്റെ ഡയറക്ടറും ഇക്കണോമിക് 2030 ഇൻക്വയറിയുടെ സ്റ്റിയറിങ് കമ്മിറ്റി അംഗവുമാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP