Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണം ഊർജിതമാക്കാൻ പുതിയ പദ്ധതിയുമായി യുഎഇ; സ്വദേശിവൽക്കരണവുമായി സഹകരിക്കുന്ന സ്വകാര്യ മേഖലയ്ക്ക് സാമ്പത്തിക സഹായവും വാഗ്ദാനം: മലയാളികൾക്ക് തിരിച്ചടി

സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണം ഊർജിതമാക്കാൻ പുതിയ പദ്ധതിയുമായി യുഎഇ; സ്വദേശിവൽക്കരണവുമായി സഹകരിക്കുന്ന സ്വകാര്യ മേഖലയ്ക്ക് സാമ്പത്തിക സഹായവും വാഗ്ദാനം: മലയാളികൾക്ക് തിരിച്ചടി

സ്വന്തം ലേഖകൻ

അബുദാബി: സ്വകാര്യ മേഖലയിലും സ്വദേശിവൽക്കരണം ഊർജിതമാക്കാൻ പുതിയ പദ്ധതിയുമായി യുഎഇ. വർഷത്തിൽ 2% സ്വദേശിവൽക്കരണം നടപ്പാക്കി 2026 ഓടെ 10% ആക്കി ഉയർത്തുകയാണു ലക്ഷ്യം. ആദ്യഘട്ടത്തിൽ 50 പേരിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനത്തിലെ വിദഗ്ധ ജോലികളിൽ 2% സ്വദേശിവൽക്കരിക്കാനാണു മന്ത്രിസഭാ തീരുമാനം. സ്വദേശിവൽക്കരണവുമായി സഹകരിക്കുന്ന സ്വകാര്യ മേഖലയ്ക്ക് സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 2% നിന്ന് 10% ആക്കി ഉയർത്തുന്നതിനുള്ള മറ്റൊരു ദേശീയ പദ്ധതി കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു.

സൗദി അറേബ്യ, കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങൾക്കുപുറമെ യുഎഇയും സ്വദേശിവൽക്കരണം ശക്തമാക്കുമ്പോൾ ഇവിടങ്ങളിൽ ജോലി ചെയ്യുന്ന ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാരെ പ്രത്യേകിച്ചു മലയാളികളെയാകും കാര്യമായി ബാധിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP