Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഖത്തർ വഴി ദുബായ് യാത്ര; ഇന്നു രാത്രി കോഴിക്കോട്ട് നിന്നും ദുബായിലേക്ക് വിമാനം കയറുന്നത് 13 പേർ: ജോലി സ്ഥലത്തേക്കുള്ള വാതിൽ തുറന്നതോടെ പ്രതീക്ഷയോടെ പ്രവാസി മലയാളികൾ

ഖത്തർ വഴി ദുബായ് യാത്ര; ഇന്നു രാത്രി കോഴിക്കോട്ട് നിന്നും ദുബായിലേക്ക് വിമാനം കയറുന്നത് 13 പേർ: ജോലി സ്ഥലത്തേക്കുള്ള വാതിൽ തുറന്നതോടെ പ്രതീക്ഷയോടെ പ്രവാസി മലയാളികൾ

സ്വന്തം ലേഖകൻ

ദുബായ്: ഖത്തർ വഴിയുള്ള ദുബായ് യാത്രയ്ക്കു വഴി തുറന്നതോടെ ദുബായിലെത്താൻ കാത്തിരുന്ന മലയാളികൾക്ക് പുത്തൻ പ്രതീക്ഷയായി. ദുബായിലെത്താൻ കാത്തിരുന്ന 13 പേർ ഇന്നു രാത്രിയുള്ള വിമാനത്തിൽ കോഴിക്കോട്ടു നിന്ന് ഖത്തറിലെത്തും. അവിടെ ക്വാറന്റീനിനുള്ള ഹോട്ടൽ ബുക്കിങ് നടത്തി, ഖത്തറിലെ ഇഹ്‌തെറാസ് മൊബൈൽ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്ത ശേഷമാണു ദുബായ് യാത്ര.

രണ്ട് ഡോസ് വാക്‌സീനും സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവർക്കാണു യാത്രാനുമതി ലഭിക്കുക. നിർത്തലാക്കിയിരുന്ന ഓൺ അറൈവൽ വീസയും ഖത്തർ പുനഃസ്ഥാപിച്ചിട്ടുണ്ട്. റിട്ടേൺ ടിക്കറ്റും ബുക്ക് ചെയ്യണം എന്നാണ് നിർദേശമെങ്കിലും ദുബായ് ടിക്കറ്റും താമസവീസയും കാണിക്കുന്നവർക്ക് യാത്രാനുമതി ലഭിക്കുന്നുണ്ടെന്ന് ട്രാവൽ ഏജൻസികൾ അറിയിച്ചു. ക്വാറന്റീൻ ഉൾപ്പെടെ ഒരാൾക്ക് ഒന്നേകാൽ ലക്ഷത്തോളം രൂപ ചെലവാകും.

രണ്ട് ഡോസ് വാക്‌സീനും ലഭിച്ച പ്രവാസികൾ കുറവായതിനാൽ 26നു ശേഷമാണു കൂടുതൽ ബുക്കിങ്ങുകൾ ഉള്ളത്. ഏപ്രിൽ 24 മുതൽ ഇന്ത്യക്കാർക്ക് യുഎഇ യാത്രാവിലക്ക് ഏർപ്പെടുത്തിയതോടെ ബഹ്‌റൈൻ, സൗദി എന്നിവിടങ്ങളിലൂടെയായിരുന്നു കൂടുതൽ പ്രവാസികളും എത്തിയിരുന്നത്. അവിടെയും വിലക്ക് വന്നതോടെ അർമേനിയ, താഷ്‌ക്കന്റ് വഴി പോലും വൻതുക മുടക്കി ദുബായിൽ എത്തിയവരുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP