Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലഹരി മരുന്നു കേസിൽ ഖത്തർ ജയിലിൽ കഴിയുന്ന ഇന്ത്യൻ ദമ്പതികളുടെ കേസിൽ 29ന് വിധി പറയും; മധുവിധു ആഘോഷിക്കാൻ ഖത്തറിലെത്തി അടുത്ത ബന്ധുവിന്റെ ചതിയിൽ ജയിലിലായ ദമ്പതികളുടെ മോചനം കാത്ത് മുംബൈയിലുള്ള ബന്ധുക്കൾ

ലഹരി മരുന്നു കേസിൽ ഖത്തർ ജയിലിൽ കഴിയുന്ന ഇന്ത്യൻ ദമ്പതികളുടെ കേസിൽ 29ന് വിധി പറയും; മധുവിധു ആഘോഷിക്കാൻ ഖത്തറിലെത്തി അടുത്ത ബന്ധുവിന്റെ ചതിയിൽ ജയിലിലായ ദമ്പതികളുടെ മോചനം കാത്ത് മുംബൈയിലുള്ള ബന്ധുക്കൾ

സ്വന്തം ലേഖകൻ

ദോഹ: ലഹരി മരുന്നുകടത്തു കേസിൽ ഖത്തർ സെൻട്രൽ ജയിലിൽ കഴിയുന്ന v സ്വദേശികളായ ദമ്പതികളുടെ കേസിൽ അപ്പീൽ കോടതി ഈ മാസം 29ന് വീണ്ടും വിധി പ്രഖ്യാപിക്കും. മുംബൈ സ്വദേശികളായ ദമ്പതികൾ നൽകിയ ഹർജിയിൽ സുപ്രീം കോടതിയുടെ നിർദേശപ്രകാരമാണ് അപ്പീൽ കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്. അടുത്ത ബന്ധുവിന്റെ ചതിയാണ് ദമ്പതികളെ മയക്കു മരുന്നു കേസിൽ കുടുക്കിയതെന്നാണ് റിപ്പോർട്ട്.

ഇന്നത്തെ വാദം കേൾക്കലിന് ശേഷമാണ് 29ന് വിധി പ്രഖ്യാപിക്കുമെന്ന് കോടതി വ്യക്തമാക്കിയത്. ദമ്പതികളേയും അവരുടെ പെൺകുഞ്ഞിനെയും കോടതിയിൽ ഹാജരാക്കിയിരുന്നു.
സ്വദേശി അഭിഭാഷകനായ അബ്ദുല്ല ഇസ അൽ അൻസാരിയാണ് ദമ്പതികൾക്കായി കോടതിയിൽ കേസ് വാദിക്കുന്നത്. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദമ്പതിികളെ കുറ്റക്കാരെന്ന് കണ്ടെത്തിയത്. അപ്പീൽ കോടതി വിധി പ്രഖ്യാപിച്ച കേസ് സുപ്രീം കോടതി പുനരവലോകനം ചെയ്യാൻ ഉത്തരവിടുന്നത് അപൂർവങ്ങളിൽ അപൂർവമാണ്. അപ്പീൽകോടതിയുടെ വിധിപ്രഖ്യാപനത്തിൽ പ്രതീക്ഷയുണ്ടെന്നും ദമ്പതികളുടെ ദോഹയിലെ ലീഗൽ കൺസൾട്ടന്റായ നിസാർ കോച്ചേരി പ്രതികരിച്ചു.

അടുത്ത ബന്ധുവിന്റെ ചതിയാണ് ദമ്പതികളെ കുടുക്കിയതെന്ന് വ്യക്തമാക്കി ഇരുവരുടെയും കുടുംബങ്ങൾ ഇന്ത്യയിൽ നൽകിയ കേസിന്റെയും നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി)യുടെ നേതൃത്വത്തിലുള്ള കേസിലെ പുരോഗതികളും സംബന്ധിച്ച രേഖകൾ സഹിതമാണ് ദമ്പതികൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഗർഭിണിയായിരിക്കെ ഒനിബയെ ബന്ധു നിർബന്ധിച്ച് മധുവിധുവിനായി ദോഹയിലെത്തിക്കുകയായിരുന്നു.

2019 ജൂലൈയിലാണ് മധുവിധു ആഘോഷിക്കാനായി ദോഹയിലെത്തിയപ്പോഴാണ് ദമ്പതികളായ മുഹമ്മദ് ഷെറീഖും ഒനിബയും ലഹരിമരുന്നു കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നത്. ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വന്നിറങ്ങവേ ഇവരുടെ ബാഗിൽ നിന്നും 4 കിലോ ഹാഷിഷ് കണ്ടെത്തുകയായിരുന്നു.

സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടർന്ന് കീഴ്ക്കോടതി ഇരുവർക്കും 10 വർഷം വീതം തടവും 3 ലക്ഷം റിയാൽ വീതം പിഴയും വിധിച്ചത്. ജയിലിൽ വെച്ച് ഒനിബ പെൺകുഞ്ഞിനെ പ്രസവിച്ചിരുന്നു. കുഞ്ഞും അമ്മയ്ക്കൊപ്പം ജയിലിൽ തന്നെയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP