Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202125Sunday

35 വർഷമായി ഒരിക്കൽ പോലും അടക്കാതെ എന്നും കാലത്ത് തുറന്നു പ്രവർത്തിച്ച കോർണർ ഷോപ്പ് ഉടമ; കള്ളനെ ബേസ്ബോൾ കൊണ്ട് ഓടിച്ച് രാജ്യത്തിന്റെ ഹീറോ ആയി; ബോറിസ് ജോൺസൺ പോലും ഹീറോയെന്ന് വിശേഷിപ്പിച്ച ഇന്ത്യൻ വംശജനായ ഹരീന്ദ്രഭട്ടിന് ആദരാഞ്ജലി അർപ്പിച്ച് ബ്രിട്ടൻ

35 വർഷമായി ഒരിക്കൽ പോലും അടക്കാതെ എന്നും കാലത്ത് തുറന്നു പ്രവർത്തിച്ച കോർണർ ഷോപ്പ് ഉടമ; കള്ളനെ ബേസ്ബോൾ കൊണ്ട് ഓടിച്ച് രാജ്യത്തിന്റെ ഹീറോ ആയി; ബോറിസ് ജോൺസൺ പോലും ഹീറോയെന്ന് വിശേഷിപ്പിച്ച ഇന്ത്യൻ വംശജനായ ഹരീന്ദ്രഭട്ടിന് ആദരാഞ്ജലി അർപ്പിച്ച് ബ്രിട്ടൻ

മറുനാടൻ മലയാളി ബ്യൂറോ

ലോകത്തെ ഭീതിയിലാഴ്‌ത്തിയ കോവിഡിനെ പോലും വകവയ്ക്കാതെ കടതുറന്നിരുന്ന് ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ നല്കിയിരുന്ന വ്യക്തിയാണ് ഹരീന്ദ്ര ഭട്ട്. കഴിഞ്ഞ 35 വർഷമായി ഒരു ദിവസം പോലും കട അടച്ചിട്ടിട്ടില്ല. എന്നും അതിരാവിലെ 4.30 ന് തുടങ്ങുന്ന ദിവസത്തിൽ ഒരിക്കൽ പോലും ചിരിക്കുന്ന മുഖവുമായല്ലാതെ ഉപഭോക്താക്കൾ ഹരീന്ദ്ര ഭട്ടിനെ കണ്ടിട്ടില്ല. എന്നാൽ, കോവിഡിൽ നിന്നും സംരക്ഷണം തീർത്ത് ബ്രിട്ടനെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുപോകാൻ വാക്സിൻ എത്തിയപ്പോൾ, അന്നുവരെ ധൈര്യമായി എതിരിട്ട വൈറസിന്റെ പിടിയലകപ്പെട്ട് 61 കാരനായ ഹരീന്ദ്രഭട്ട് ലോകത്തോട് വിടപറഞ്ഞു.

അതുമാത്രമല്ല, ദുഃഖകരമായ കാര്യം. 1980 കളിൽ നോർത്ത് ലണ്ടൻ സ്റ്റേഷനു പുറത്ത് ഈ ന്യുസ്പേപ്പർ കിയോസ്‌ക് ആരംഭിച്ച ഹരീന്ദ്ര ഭട്ടിന്റെ പിതാവ് ലളിത് (84) ആറുദിവസം മുൻപ് കോവിഡിനു കീഴടങ്ങി മരണം വരിച്ചു. തീർച്ചയായും താങ്ങാനാകാത്ത ദുഃഖമാണ് ആ കുടുംബത്തിനു വന്നുചേർന്നിരിക്കുന്നത്. എന്നാൽ, ഇന്നും ഭട്ടിനെ ഒരു വീരനായകനായി തന്നെയാണ് പ്രദേശവാസികൾ കാണുന്നത്. അതിരാവിലെ നാലരക്ക് ആരംഭിക്കുന്ന ദിവസം മുഴുവൻ ഭട്ടിന് താമശകളും സന്തോഷവും പൊട്ടിചിരികളും ആയിരിക്കും. അതിരാവിലേയുള്ള ഭട്ടിന്റെ സന്തോഷം പങ്കിടലിൽ ഒരു നല്ല ദിവസം ആരംഭിക്കുന്നതിനുള്ള പ്രചോദനം ലഭിച്ചിരുന്നവർ ഏറെയുണ്ട്.

ഭട്ടിന്റെ മരണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചവരിൽ പ്രശസ്ത കൊമേഡിയൻ ക്ലൈവ് ആൻഡേർസൺ, റേഡിയോ 4 ടുഡേ അവതാരകൻ നിക്ക് റോബിൻസൺ എന്നിവരും ഉൾപ്പെടുന്നു. ഭട്ടിന്റെ കടയിൽ മുൻകാലങ്ങളിലെ ഒരു സ്ഥിരം സന്ദർശകനായിരുന്നു ബോറിസ് ജോൺസൺ. ബോറിസ് ജോൺസൺ ഹൈബറി ആൻഡ് ഐലിങ്ടൻ സ്റ്റേഷൻസമീപം താമസിച്ചിരുന്ന സമയത്തായിരുന്നു ഇത്. ഏതാനും വർഷങ്ങൾക്ക് മുൻപ്, മദ്യപിച്ചെത്തിയ ഒരു കള്ളനെ ബേസ്ബോൾ ബാറ്റുകൊണ്ട് നേരിട്ടതിന് ഭട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ ഭട്ടിന് പിന്തുണയുമായി ഒരു ഭരണകക്ഷി എം പി രംഗത്തെത്തിയിരുന്നു.

ആ സമയത്താണ് ബോറിസ് ജോൺസൺ ഭട്ടിന്റെ കടയിൽ താൻ നിത്യ സന്ദർശകനായിരുന്നു എന്ന കാര്യം വെളിപ്പെറ്റുത്തിയത്. പൊലീസിന്റെ നടപടിയെ ജോൺസനും എതിർത്തു. പ്രദേശവാസികളുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന ഒരു മാന്യവ്യക്തിയാൺ!' ഭട്ട് എന്നാൺ! അന്ന് ബോറിസ് പറഞ്ഞത്. പ്രദേശത്തെ ഏതെങ്കിലും ഒരു ഇടതുചിന്താഗതിക്കാരൻ കടയിലെത്തിയാൽ അയാൾക്ക് നൽകാനായി ഗാർഡിയൻ പത്രം ഭട്ടിന്റെ കൈയിലുണ്ടാകും. ആരെങ്കിലും ബാക്കി വാങ്ങാൻ മറന്നുപോയാൽ തിരികെ വിളിച്ച് അത് നൽകും. ഇതായിരുന്നു അന്ന് ബോറിസ് ജോൺസൺ ഭട്ടിനെ പറ്റി പറഞ്ഞത്.

ഏതായാലും പൊലീസ് ആ കേസ് ഉപേക്ഷിച്ചു. എന്നാലും അത് ഭട്ടിന് പുതിയൊരു പേര് നേടിക്കൊടുത്തു, ബേസ്ബോൾ ഭട്ട്. തീർത്തും സ്വതന്ത്രനായ ഒരു ന്യുസ് ഏജന്റ്, ജനങ്ങളെ ഏറെ ചിരിപ്പിച്ചും എന്നാൽ ദുഷ്ടന്മാരെ ധൈര്യപൂർവ്വം കൈകാര്യം ചെയ്തും ജീവിച്ച ഒരു ഹീറോ, എന്നായിരുന്നു ഭട്ടിന്റേ മരണവാർത്ത അറിഞ്ഞപ്പോൾ ബോറിസ് ജോൺസൺ പ്രതികരിച്ചത്. ഫിനാൻസ്ഷ്യൽ ടൈംസും പ്രൈവറ്റ് ഐയും വാങ്ങാൻ എത്തിയിരുന്ന ബോറിസ് ജോൺസൺ അവിടെ പത്തുമിനിറ്റ് ചെലവഴിക്കുമായിരുന്നു എന്നും പറഞ്ഞു. ഭട്ടിന്റെ കടയിൽ പോയാൽ ആ ദിവസം ജോലിക്ക് കയറാൻ വൈകുമായിരുന്നു എന്ന് പറഞ്ഞവർ ഏറെയാണ് ആ പ്രദേശത്ത്.

നല്ല അറിവുള്ള മനുഷ്യനായിരുന്നു അദ്ദേഹം, പ്രശസ്ത കൊമേഡിയനായ ക്ലൈവ് ആൻഡേഴ്സൻ പറഞ്ഞു. ലോകത്ത് നടക്കുന്ന ഏറ്റവും പുതിയ സംഭവവികാസങ്ങൾ വരെ അദ്ദേഹത്തിന് അറിയാമായിരുന്നു. സരസ സംഭാഷണങ്ങളിലൂടെ അറിവ് എല്ലാവർക്കുമായി പങ്കുവയ്ക്കാറുമുണ്ടായിരുന്നു. ഒരിക്കൽ ഷോപ്പിനു വെളിയിൽ ആരോ പാർക്ക് ചെയ്ത ഒരു സൈക്കിൾ മോഷ്ടിക്കാൻ ശ്രമിച്ച ഒരു കള്ളനെ ഭട്ടും താനും ചേർന്ന് ഓടിച്ച കഥയും അദ്ദേഹം പറഞ്ഞു.

ബോറിസ് ജോൺസനാണ് ഹരീന്ദ്ര ഭട്ടിനെ ആദ്യമായി ബേസ്ബോൾ ഭട്ട് എന്ന് വിളിച്ചതെന്ന് ബി ബി സിയിലെ അവതാരകൻ നിക്ക് റോബിൻസൺ പറഞ്ഞു. ശരിക്കും ഒരു ഹീറോ ആയിരുന്നു ഭട്ട്.. അദ്ദേഹത്തിന്റെ വിയോഗം ഒരു തീരാനഷ്ടം തന്നെയാണെന്നും റോബിൻസൺ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP