Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യയടക്കം 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദി അറേബ്യയിൽ പ്രവേശിക്കുന്നതിന് താത്കാലിക വിലക്ക്; ആരോഗ്യ പ്രവർത്തകരും നയതന്ത്ര ഉദ്യോഗസ്ഥരും അടക്കം എല്ലാവർക്കും വിലക്ക് ബാധകം: ബുധനാഴ്ച രാത്രി ഒൻപത് മണി മുതൽ പ്രാബല്യത്തിൽ

ഇന്ത്യയടക്കം 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദി അറേബ്യയിൽ പ്രവേശിക്കുന്നതിന് താത്കാലിക വിലക്ക്; ആരോഗ്യ പ്രവർത്തകരും നയതന്ത്ര ഉദ്യോഗസ്ഥരും അടക്കം എല്ലാവർക്കും വിലക്ക് ബാധകം: ബുധനാഴ്ച രാത്രി ഒൻപത് മണി മുതൽ പ്രാബല്യത്തിൽ

സ്വന്തം ലേഖകൻ

റിയാദ്: ഇന്ത്യ അടക്കം 20 രാജ്യങ്ങളിൽ നിന്നുള്ള വിദേശികൾക്ക് സൗദി അറേബ്യയിൽ പ്രവേശിക്കുന്നതിന് താത്കാലിക വിലക്ക് ഏർപ്പെടുത്തി. ബുധനാഴ്ച രാത്രി ഒൻപത് മണി മുതൽ വിലക്ക് പ്രാബല്യത്തിൽ വരും. ആരോഗ്യ പ്രവർത്തകരും നയതന്ത്ര ഉദ്യോഗസ്ഥരും അടക്കം എല്ലാവർക്കും വിലക്ക് ബാധകമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇന്ത്യ, യുഎഇ, അമേരിക്ക, ജർമനി, പോർച്ചുഗൽ, അർജന്റീന, ഇന്തോനേഷ്യ, അയർലൻഡ്, ഇറ്റലി, പാക്കിസ്ഥാൻ, ബ്രസീൽ, ലെബനോൻ, ഈജിപ്ത്, ജപ്പാൻ എന്നീ രാജ്യങ്ങൾക്കാണ് വിലക്കുള്ളത്.

ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത് . എന്നാൽ ഈ രാജ്യങ്ങളിൽനിന്നുള്ള സൗദി പൗരന്മാർക്ക് സൗദിയിലേക്ക് പ്രവേശനം നൽകും. കോവിഡ് വൈറസ് പടരാതിരിക്കാനുള്ള രാജ്യത്തിന്റെ മുൻകരുതൽ നടപടികളുടെ ഭാഗമായാണ് പ്രവേശന വിലക്ക്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP