Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

യമനി സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്ന സംഭവം; നാലു മലയാളികൾക്ക് വധശിക്ഷ വിധിച്ച് ഖത്തർ ക്രിമിനൽ കോടതി; 27 മലയാളികൾ പ്രതികളായ കേസിൽ ചിലർക്ക് അഞ്ച് മാസം മുതൽ ആറ് മാസം വരെ തടവ്: കൊലപാതക ശേഷം നാട്ടിലേക്ക് രക്ഷപ്പെട്ട 2, 3, 4 പ്രതികളെ പിടികൂടാൻ ഇന്റർപോളിന്റെ സഹായം തേടും

യമനി സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്ന സംഭവം; നാലു മലയാളികൾക്ക് വധശിക്ഷ വിധിച്ച് ഖത്തർ ക്രിമിനൽ കോടതി; 27 മലയാളികൾ പ്രതികളായ കേസിൽ ചിലർക്ക് അഞ്ച് മാസം മുതൽ ആറ് മാസം വരെ തടവ്: കൊലപാതക ശേഷം നാട്ടിലേക്ക് രക്ഷപ്പെട്ട  2, 3, 4 പ്രതികളെ പിടികൂടാൻ ഇന്റർപോളിന്റെ സഹായം തേടും

സ്വന്തം ലേഖകൻ

ദോഹ: മലയാളികൾ പ്രതികളായ ഖത്തറിലെ പ്രമാദമായ യമനി കൊലപാതക കേസിലെ ഒന്നു മുതൽ നാലു വരെ പ്രതികൾക്ക് വധ ശിക്ഷ വിധിച്ചു. 27 മലയാളികൾ പ്രതികളായ കേസിലാണ് നാലു മലയാളികൾക്ക് ഖത്തർ ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചത്. മട്ടന്നൂർ സ്വദേശികളാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാലു പേരും. പാലോട്ടുപള്ളിയിലുള്ള ഒന്നാം പ്രതി കെ. അഷ്ബീർ, രണ്ടാം പ്രതി ഉനൈസ്, മൂന്നാം പ്രതി റഷീദ് കുനിയിൽ, നാലാം പ്രതി ടി. ശമ്മാസ് എന്നിവർക്കാണ് വധശിക്ഷ വിധിച്ചത്. പാലോട്ടുപള്ളിയിലെ മുസ്ലിംലീഗിന്റെ സജീവ പ്രവർത്തകരാണിവർ.

നിരപരാധികളെന്നു ബോധ്യമായ ഏതാനും പേരെ കോടതി വെറുതെവിട്ടു. യമനി വ്യാപാരിയെ കഴുത്തിൽ കയറു മുറുക്കി കൊലപ്പെടുത്തിയ കേസിലെ 27 പ്രതികളും മലയാളികളാണ്. പ്രതികളിൽ മൂന്നു പേർ പൊലീസ് പിടിയിലാകാതെ രക്ഷപ്പെടുകയായിരുന്നു. 2, 3, 4 പ്രതികളാണ് പൊലീസ് പിടിക്കും മുമ്പേ കേരളത്തിലേക്ക് രക്ഷപ്പെട്ടത്. ഇവരെ കേരളത്തിൽ നിന്നും ഖത്തറിലെത്തിക്കാൻ ഇന്റർ പോളിന്റെ സഹായം തേടും.

കേസിൽ നാലു പേർക്ക് വധശിക്ഷ വിധിച്ചപ്പോൾ പ്രതികളിൽ ചിലർക്ക് അഞ്ചു വർഷവും മറ്റ് ചിലർക്ക് ആറു മാസവും തടവും ഏതാനും പേരെ വെറുതെവിടുകയും ചെയ്തുകൊണ്ടാണ് വിധിപ്രഖ്യാപനം. വിധി ആശ്വാസകരമാണെന്ന് ദോഹയിലെ അഭിഭാഷകനായ നിസാർ കോച്ചേരി വ്യക്തമാക്കി. വിധി പ്രഖ്യാപനത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

പ്രതി ചേർക്കപ്പെട്ടവരിൽ 12 പേർക്ക് ഇന്ത്യൻ എംബസി, നോർക്ക നിയമ സഹായ സെൽ എന്നിവയുമായി ചേർന്ന് നിസാർ കോച്ചേരിയാണ് സൗജന്യ നിയമസഹായം നൽകിയത്. കൊലപാതക വിവരം മറച്ചുവയ്ക്കൽ, കളവ് മുതൽ കൈവശം വയ്ക്കൽ, നാട്ടിലേക്ക് പണം അയയ്ക്കാൻ ഐഡി കാർഡ് നൽകി സഹായിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് 12 പേർക്കെതിരെ ചുമത്തിയിരുന്നത്.

രണ്ട് വർഷം മുൻപാണ് മലയാളി സംഘം യമനി സ്വദേശിയായ സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വർണവും പണവും അപഹരിച്ച് കൊലപ്പെടുത്തിയത്. ദോഹയിൽ ജൂവലറികൾ നടത്തിയിരുന്ന യമൻ സ്വദേശി സലാഹൽ ഖാസിമിനെ 2019 ജൂണിൽ പെരുന്നാൾ തലേന്നാണ് കഴുത്തിൽ കയർകുരുക്കി കൊലപ്പെടുത്തിയത്. മലയാളികൾ നടത്തിയിരുന്ന മുർറയിലെ ഫ്ളാറ്റിലാണ് സംഭവം. തുടർന്ന് ഉനീസും റാഷിദും ഷമ്മാസും നാട്ടിലേക്ക് കടന്നു. അഷ്ഫീർ പിടിയിലായി. യമൻ സ്വദേശിയുടെ ജീവനക്കാരനായിരുന്ന അഷ്ഫീറിന്റെ നേതൃത്വത്തിലായിരുന്നു കൊലപാതകം നടത്തിയത്.

കൊലപാതകത്തിന് സഹായിക്കുകയും കവർച്ച മുതലായി കിട്ടിയ പണം നാട്ടിലേക്കയക്കുകയും ചെയ്ത പ്രതികളിൽ പലരെയും അഞ്ചുവർഷം, രണ്ടുവർഷം, ആറുമാസം കഠിന തടവിനും ശിക്ഷിച്ചു. തെളിവിന്റെ അഭാവത്തിൽ ചിലരെ വെറുതെ വിട്ടു. പ്രതികൾ ഇന്ത്യയിലേക്ക് കടക്കാൻ വിമാനത്താവളത്തിലെത്തിയ വാഹനം കസ്റ്റഡിയിലെടുത്തിരുന്നു. നാലാം പ്രതി ഷമ്മാസ് ലീഗ് മണ്ഡലം പ്രസിഡന്റ് ഇ പി ഷംസുദ്ദീന്റെ മകനാണ്. കൃത്യത്തിനുശേഷം കേരളത്തിലെത്തിയ 2, 3, 4 പ്രതികളെ ഖത്തറിലെത്തിക്കാൻ ഇന്റർപോളിന്റെ സഹായം തേടും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP