Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

24കാരനായ പാക് യുവാവ് ദുബായിലെ ഇന്ത്യൻ ദമ്പതികളെ കുത്തിമലർത്തിയത് കൃത്യമായി ആസൂത്രണം ചെയ്ത മോഷണം പാളിപ്പോയതോടെ; യുവാവ് മോഷണത്തിനായി വീടിനകത്ത് കടന്നത് മണിക്കൂറുകൾ കാത്തിരുന്ന ശേഷം: പിടിക്കപ്പെട്ടത് 1965 ദിർഹമുള്ള പഴ്‌സ് ലഭിച്ചതിന് പിന്നാലെ കൂടുതൽ പണത്തിനായി തിരച്ചിൽ നടത്തവേ: ഹിരൺ ആദിയയേയും വിധി ആദിയയേും കുത്തി മലർത്തിയ യുവാവിന് വധശിക്ഷ ലഭിച്ചേക്കും

24കാരനായ പാക് യുവാവ് ദുബായിലെ ഇന്ത്യൻ ദമ്പതികളെ കുത്തിമലർത്തിയത് കൃത്യമായി ആസൂത്രണം ചെയ്ത മോഷണം പാളിപ്പോയതോടെ; യുവാവ് മോഷണത്തിനായി വീടിനകത്ത് കടന്നത് മണിക്കൂറുകൾ കാത്തിരുന്ന ശേഷം: പിടിക്കപ്പെട്ടത് 1965 ദിർഹമുള്ള പഴ്‌സ് ലഭിച്ചതിന് പിന്നാലെ കൂടുതൽ പണത്തിനായി തിരച്ചിൽ നടത്തവേ: ഹിരൺ ആദിയയേയും വിധി ആദിയയേും കുത്തി മലർത്തിയ യുവാവിന് വധശിക്ഷ ലഭിച്ചേക്കും

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ദുബായിലെ ആഡംബര വില്ലയിലെ മോഷണ ശ്രമത്തിനിടെ ഇന്ത്യൻ ദമ്പതികളായ ഹിരൺ ആദിയയയും വിധി ആദിയയും കൊല്ലപ്പെട്ടത് വീണ്ടും ചർച്ചയാകുന്നു. കൊലപാതകിയായ 24കാരനായ പാക്കിസ്ഥാൻ സ്വദേശിക്ക് വധശിക്ഷ ലഭിക്കുമോ എന്നതാണ് ഇപ്പോൾ എങ്ങും ചർച്ചയാകുന്നത്. കേസിൽ അന്വേഷണം പുരോഗമിക്കവേ യുവാവിനെ കൂടുതൽ കുരുക്കിലേക്ക് നയിക്കുന്ന കണ്ടെത്തലുകളാണ് പൊലീസ് നടത്തിയിരിക്കുന്നത്. അതിനാൽ തന്നെ വധശിക്ഷ ലഭിക്കുമെന്നാണ് സൂചന.

ജൂണിൽ ദുബായിലെ അറേബ്യൻ റാഞ്ചസ് മിറാഡറിലെ വില്ലയിൽ വച്ച് മോഷണ ശ്രമത്തിനിടെയാണ് ക്രൂര കൊലപാതകം അരങ്ങേറിയത്. പത്തിലേറെ തവണ കുത്തിയാണ് യുവാവ് ഇരുവരേയും കൊലപ്പെടുത്തിയത്. കൃത്യമായ പ്ലാനിങ്ങോടെയാണ് പ്രതിയായ പാക്ക് സ്വദേശി ഇവിടെ എത്തിയതെന്നും ഇയാൾ മോഷണത്തിനായി മണിക്കൂറുകൾ കാത്തിരുന്നുവെന്നുമാണ് പുറത്തുവരുന്ന വിവരം. ഹിരണിനെ 10 തവണയും, വിധിയെ 14 തവണയും പ്രതി കത്തി ഉപയോഗിച്ച് കുത്തിയെന്നാണ് പൊലീസ് പറയുന്നത്. ക്രൂരമായ കൊലയ്ക്ക് ശേഷം ഇവരുടെ മകളെയും ആക്രമിച്ചെങ്കിലും പെൺകുട്ടി രക്ഷപ്പെട്ടിരുന്നു.

നാൽപ്പത്തിയെട്ട് വയസ്സുള്ള ഹിരണും 40 വയസ്സുള്ള ഭാര്യ വിധിയും 18, 13 വയസ്സുള്ള രണ്ട് പെൺമക്കളും അടങ്ങുന്ന കുടുംബം വളരെ സന്തോഷത്തോടെയാണ് ദുബായിൽ ജീവിച്ചിരുന്നത്. ധനികരായ ഈ കുടുംബവുമായി പ്രതി നേരത്തെ തന്നെ ബന്ധം സ്ഥാപിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. വീട്ടിലെ ചില അറ്റകുറ്റപ്പണികൾക്കായി എത്തിയിരുന്ന പ്രതി ഈ ബന്ധം ഉപയോഗിച്ച് വീട്ടുകാരുടെ രീതികളും പണമിരിക്കുന്ന സ്ഥലവുമെല്ലാം കൃത്യമായി പഠിച്ചു. മോഷണത്തിനിടെ ഏതെങ്കിലും രീതിയിലുള്ള എതിർപ്പ് ഉണ്ടായാൽ കൈകാര്യം ചെയ്യുന്നതിനായി ഷാർജയിലെ ഒരു സൂപ്പർ മാർക്കറ്റിൽ നിന്നും ഒരു കത്തി വാങ്ങി സൂക്ഷിച്ചിരുന്നു.

മോഷണത്തിനായി കാത്തിരുന്നത് മണിക്കൂറുകൾ
തുടർന്ന് ദുബായിലേക്ക് പോകുന്നതിന് 70 ദിർഹം നൽകി പാക്ക് സ്വദേശിയുടെ കാറിൽ വരികയും ചെയ്തു. വൈകിട്ട് ഏഴു മുതൽ 11 വരെ വില്ലയുടെ ചുറ്റുപാടും കാത്തിരുന്ന ശേഷമാണ് മതിലിന് മുകളിലൂടെ ചാടി വില്ലയുടെ പൂന്തോട്ടത്തിനുള്ളിൽ ഒളിച്ചത്. കുടുംബം ഉറങ്ങുന്നതിന് വേണ്ടി വീണ്ടും രണ്ടുമണിക്കൂർ കാത്തിരുന്നു. വീട്ടിലുള്ളവർ എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം ബാൽക്കണിയിലൂടെ വീടിനുള്ളിലേക്ക് പ്രവേശിച്ചു.

ആദ്യത്തെ പരിശോധനയിൽ 1965 ദിർഹമുള്ള പഴ്‌സ് ലഭിച്ചു. ഇതിൽ കൂടുതൽ പണവും വിലപിടിപ്പുള്ള വസ്തുക്കളും അവിടെയുണ്ടെന്ന് ഉറപ്പിച്ചിരുന്ന പ്രതി ദമ്പതികളുടെ മുകളിലെ മുറിയിലേക്ക് പോയി. ഹിരണിന്റെ തലയ്ക്ക് സമീപമുള്ള ഡ്രോ തുറക്കുകയും ചെയ്തു. ഇതിനിടെ ഹിരൻ ആദിയ ഉണർന്ന് നിലവിളിച്ചതോടെ പ്രതി കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഇരുവരെയും ആക്രമിക്കുകയായിരുന്നു.

ഹിരണിനെ കുത്തിയത് 10 തവണ, വിധിയെ 14 തവണയും
അതിക്രൂരമായ കൊലപാതകമാണ് ഉണ്ടായത് എന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. ഹിരണിനെ 10 തവണയും, വിധിയെ 14 തവണയും പ്രതി കത്തി ഉപയോഗിച്ച് കുത്തിയിരുന്നു. ഇരുവരും സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. നിലവിളി കേട്ടെത്തിയ 18 വയസ്സുള്ള മകളാണ് രക്തത്തിൽ കുളിച്ച നിലയിൽ മാതാപിതാക്കളെ കണ്ടത്. അലാറാം മുഴക്കാനും പൊലീസിനെ അറിയിക്കാനും ശ്രമിച്ചപ്പോൾ പ്രതി കുട്ടിയെ ആക്രമിക്കുകയും ഇവരുടെ കഴുത്തിൽ മുറിവേൽപ്പിക്കുകയും ചെയ്തു. വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു.

24 മണിക്കൂറിൽ അറസ്റ്റ്
കൃത്യം നടത്തി പ്രതി രക്ഷപ്പെട്ടെങ്കിലും 24 മണിക്കൂറിനുള്ളിൽ ദുബായ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. സംഭവത്തിന് ശേഷം വില്ലയിൽ നിന്നും പുറത്തേക്ക് ഓടിയ പ്രതി ദുബായ്അൽഐൻ റോഡിൽ എത്തി. ഇയാളെ ഇങ്ങോട്ട് കൊണ്ടുവന്ന ഡ്രൈവറെ വിളിക്കുകയും ഷാർജയിലേക്ക് രക്ഷപ്പെടുകയുമായിരുന്നു. തുടർന്നുള്ള പൊലീസ് പരിശോധനയിൽ വില്ലയുടെ സമീപത്ത് നിന്നും കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തി. വില്ലയിൽനിന്നും മോഷ്ടിച്ച ആഭരണങ്ങളും പിന്നീട് കണ്ടെത്തിയിരുന്നു. വിരലടയാള വിദഗ്ധരുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിഞ്ഞു. ഷാർജയിലേക്ക് കടന്ന ഇയാളെ അവിടെ വച്ച് പിടികൂടുകയായിരുന്നു.

വധശിക്ഷ ലഭിക്കുമോ?
24 വയസ്സുള്ള പ്രതിക്കെതിരെ കൊലപാതകം, കൊലപാതക ശ്രമം, അതിക്രമിച്ച് കടക്കുക, മോഷണം ഉൾപ്പെടെ നിരവധി വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ദുബായ് പ്രാഥമിക കോടതിയിലാണ് കേസിന്റെ വിചാരണ. വധശിക്ഷ തന്നെ ലഭിക്കാനാണ് സാധ്യതയെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധരുടെ നിരീക്ഷണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP