Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദുബായ് വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളികളിൽ 19 പേർ ഇന്നലെ രാത്രി പുറത്തിറങ്ങി; ഇനി പുറത്തിറങ്ങാനുള്ളത് മൂന്ന് പേർ; സന്ദർശക ടൂറിസ്റ്റ് വിസയിൽ ദുബായിലെത്തുന്നവർ മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് നിർബന്ധമായും കരുതണമെന്ന്അധികൃതർ: യാത്രാ നിയമങ്ങൾ പാലിക്കാതെ എത്തുന്നവരെ കാത്തിരിക്കുന്നത് വൻ കുരുക്ക്

ദുബായ് വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളികളിൽ 19 പേർ ഇന്നലെ രാത്രി പുറത്തിറങ്ങി; ഇനി പുറത്തിറങ്ങാനുള്ളത് മൂന്ന് പേർ; സന്ദർശക ടൂറിസ്റ്റ് വിസയിൽ ദുബായിലെത്തുന്നവർ മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് നിർബന്ധമായും കരുതണമെന്ന്അധികൃതർ: യാത്രാ നിയമങ്ങൾ പാലിക്കാതെ എത്തുന്നവരെ കാത്തിരിക്കുന്നത് വൻ കുരുക്ക്

സ്വന്തം ലേഖകൻ

ദുബായ്: യാത്രാ നിയമങ്ങൾ പാലിക്കാതെ ദുബായ് വിമാനത്താവളത്തിൽ എത്തി കുടുങ്ങിയ മലയാളികളിൽ 19 പേർ ഇന്നലെ രാത്രി പുറത്തിറങ്ങി. ഇനി മൂന്ന് പേരാണ് വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുന്നത്. ഇവർക്ക് രാത്രി വൈകി എങ്കിലും പുറത്ത് കടക്കാനായേക്കുമെന്നാണ് റിപ്പോർട്ട്. ഇവരുടെ പ്രശ്‌നപരിഹാരത്തിനായുള്ള ചർച്ചകൾ നടന്ന കൊണ്ടിരിക്കുകയാണ്. ഇതുപോലെ കുടുങ്ങിയ പാക്കിസ്ഥാനികളും മറ്റും ഇന്നലെ രാത്രി നാട്ടിലേയ്ക്ക് തിരിച്ചുപോയിരുന്നു.

കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് നിയമങ്ങൾ കൂടുതൽ കർശനമാക്കിയിരിക്കുകയാണ്. അതിനാൽ തന്നെ ദുബായിലേക്ക് സന്ദർശകടൂറിസ്റ്റ് വീസയിൽ വരുന്നവർ മടക്കയാത്രക്കുള്ള ടിക്കറ്റും കരുതണമെന്ന് അധികൃതർ. ഒപ്പം ഇൻഷുറൻസ്, ബന്ധുക്കളുടേയോ താമസിക്കുന്ന ഹോട്ടലിന്റേയോ വിവരങ്ങൾ എന്നിവയും ദുബായ് ഇമിഗ്രേഷനിൽ കൈമാറണം. ഇത്തരം, യാത്രാനിയമങ്ങൾ പാലിക്കാതെ ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ 3ലെത്തിയവരാണ് ഇന്നലെ മണിക്കൂറുകളോളം കുടുങ്ങിയ മലയാളിൾ.

കോവിഡിന്റെ പശ്ചാത്തലത്തിൽ നേരത്തേയുള്ള നിയമങ്ങൾ കൂടുതൽ കർശനമായി നടപ്പാക്കുകയാണ് ദുബായ് വിമാനത്താവള അധികൃതർ. സന്ദർശക, വിനോദസഞ്ചാര വീസയിൽ ദുബായിലെത്തുന്നവർ യാത്ര പുറപ്പെടും മുൻപ് നിബന്ധനകളെല്ലാം ഉറപ്പാക്കണമെന്നാണ് നിർദ്ദേശം. 96 മണിക്കൂറിനുള്ളിൽ ലഭിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്, വീസാ കാലാവധി കഴിയുമ്പോൾ ദുബായിൽ നിന്ന് മടങ്ങിപ്പോകുന്നു എന്ന് ഉറപ്പുവരുത്തുന്ന മടക്കയാത്ര ടിക്കറ്റ്, ആരോഗ്യഇൻഷുറൻസ് എന്നിവ നിർബന്ധമായും കയ്യിലുണ്ടായിരിക്കണം. ക്വാറന്റീനിൽ കഴിയുന്നത് എവിടെയായിരിക്കും എന്ന കാര്യത്തിൽ വ്യക്തത വേണം.

ഒപ്പം, ഒറ്റയ്ക്കാണ് താമസിക്കുന്നതെങ്കിൽ ക്വാറന്റീൻ അടക്കമുള്ള ചെലവിനുള്ള പണവും കരുതണം. സൗദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങളിലേയ്ക്ക് ഇന്ത്യയിൽ നിന്ന് നേരിട്ട് പോകാനാകാത്തതിനാൽ ഒട്ടേറെ മലയാളികൾ ദുബായിൽ 14 ദിവസം ക്വാറന്റീനിൽ കഴിഞ്ഞ ശേഷമാണ് ഇരുരാജ്യങ്ങളിലേക്ക് പോയിരുന്നത്. ഇങ്ങനെ ദുബായിലെത്തിയവരിൽ പലരും വിമാന സർവീസിലെ കുറവും ടിക്കറ്റ് നിരക്കിലെ വർധനയും കാരണം വീസ കാലാവധി കഴിഞ്ഞും ദുബായിൽ തങ്ങുന്നതായി അധികൃതരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് നിയമം കർശനമായി നടപ്പാക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP