Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ടാം വയസ്സിൽ കാറപകടത്തിൽ തളർന്ന ഡേവി ഇപ്പോഴും കിടക്കയിലും വീൽച്ചെയറിലും; എന്നിട്ടും സിനിമാക്കാരനും മാത്തമാറ്റീഷ്യനും ചിത്രകാരനുമായി തിളങ്ങി ലോകത്തിന് അദ്ഭുതമായി; അസാധാരണമായ ഒരു ലണ്ടൻ മലയാളിയുടെ കഥയുമായി ബി ബി സി

രണ്ടാം വയസ്സിൽ കാറപകടത്തിൽ തളർന്ന ഡേവി ഇപ്പോഴും കിടക്കയിലും വീൽച്ചെയറിലും; എന്നിട്ടും സിനിമാക്കാരനും മാത്തമാറ്റീഷ്യനും ചിത്രകാരനുമായി തിളങ്ങി ലോകത്തിന് അദ്ഭുതമായി; അസാധാരണമായ ഒരു ലണ്ടൻ മലയാളിയുടെ കഥയുമായി ബി ബി സി

മറുനാടൻ മലയാളി ബ്യൂറോ

സാദ്ധ്യം, സാദ്ധ്യം ഈ രണ്ട് വാക്കുകൾക്കിടയിലുള്ളത് ഒരു മനുഷ്യന്റെ നിശ്ചയദാർഢ്യമാണെന്നാണ് മുൻ അമേരിക്കൻ ബേസ്ബോൾ താരമായ ടൊമ്മി ലസോർഡ പറഞ്ഞിരിക്കുന്നത്. അത് സത്യമണെന്ന് തെളിയിക്കുകയണ് യു. കെ മലയാളിയായ ഡേവി ജോസ്. ഡേവിക്ക് കേവലം രണ്ടു വയസ്സുള്ളപ്പോഴാണ് ഒരു കാറപകടത്തിൽ നട്ടെല്ലിന് ഗുരുതരമായ പരിക്കേറ്റത്. എന്നാൽ ഇത് ഡേവിയേ തീരെ തളർത്തിയില്ല. തന്റെ നിശ്ചയദാർഢ്യം മാത്രമായിരുന്നു ഡേവിക്ക് കൈമുതൽ.

കമ്പ്യുട്ടർ പ്രോഗ്രാമിംഗിലും ചിത്രരചനയിലും ശ്രദ്ധകേന്ദ്രീകരിച്ച ഡേവി ജോസ്താമസിയാതെ ഒരു ചിത്രകാരൻ, മാത്തമാറ്റിഷ്യൻ, സാങ്കേതിക വിദഗ്ദൻ, ഷോർട്ട് ഫിലിം മേക്കർ എന്ന നിലയിലൊക്കെ തന്റെ സ്ഥാനം ഉറപ്പിച്ചു. ഇതിനിടയിലും ഫിനാൻസ് മേഖലയിൽ പൂർണ്ണസമയ ജോലിക്കാരനുമാണ് ഡേവിസ്. കേംബ്രിഡ്ജ് സർവ്വകലാശാലയിലെ ട്രിനിറ്റി കോളേജിലായിരുന്നു ഡേവി ഗണിത ശാസ്ത്രവുംകമ്പ്യുട്ടർ സയൻസും പഠിച്ചത്. അപ്പോഴും ചിത്രകലയായിരുന്നു ഡേവിയുടെ മനസ്സിൽ മുൻനിരയിൽ സ്ഥാനം പിടിച്ചത്.

ലിയോനാർഡോ ഡാവിഞ്ചിയുടെ അനാട്ടോമിക്കൽ ചിത്രങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് വരച്ച ചിത്രങ്ങളുടെ ഒരു പ്രദർശനം 2019-ൽ ഡേവി സംഘടിപ്പിക്കുകയുണ്ടായി. നാഷണൽ സ്പൈനൽ ഇഞ്ചുറീസ് സെന്ററിൽ നടത്തിയ ഈ പ്രദർശനത്തിന് ലിവിങ് വിത്ത് സ്പൈന കോർഡ് ഇഞ്ചുറി എന്നായിരുന്നു പേര് നൽകിയത്. 18 ചിത്രങ്ങളായിരുന്നു ഇതിൽ പ്രദർശിപ്പിച്ചിരുന്നത്. ശരീരത്തിന്റെ അതിശയകരമായ വിധത്തിലുള്ള ചിത്രീകരണത്തിലൂടെ നട്ടെല്ലിനേറ്റ ക്ഷതവുമായി ജീവിക്കുന്നതിന്റെ വിവിധ വശങ്ങൾ ഈ ചിത്രങ്ങളിൽ പ്രതിഫലിച്ചിരുന്നു.

പ്രദർശനം നേരിട്ട് കാണാൻ സാധിക്കാതിരുന്നവർക്ക് അത് 3- ഡി വി ആർ ആയി കാണുവാൻ വിർച്വൽ റിയാലിറ്റിയിൽ ഇത് ചിത്രീകരിക്കുകയും ചെയ്തിരുന്നു. ഇൻഫിനിറ്റ് ആർട്ട് മ്യുസിയം സ്ട്രീം വി ആർ സ്റ്റോറിൽ ഇത് ലഭ്യവുമാണ്. ഇതുമായി ബന്ധപ്പെട്ട ഷോർട്ട് ഫിലിം 2019-ൽ കൊറിയയിൽ നടന്ന വി ആർ ഫിലിം കോമ്പറ്റീഷനിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഫൈനലിൽ ഡേവിയുടെ ചിത്രത്തോട് മത്സരിക്കാൻ എത്തിയത് ഡിസ്നിയിൽ നിന്നുള്ള ഓസ്‌കാർ അക്കാഡമി അവാർഡ് വിന്നറുടെ ഒരു ചിത്രമായിരുന്നു എന്നത് ശ്രദ്ധേയമാണ്.

ലിയോനാർഡോ ഡാവിഞ്ചിയുടെ അഞ്ഞൂറാം പിറന്നാൽ ആഘോഷങ്ങളുടെഭാഗമായി ഡേവിയുടെ ചിത്രങ്ങളുടെ ഒരു പ്രദർശനം ബ്രിട്ടീഷ് ലൈബ്രറിയിൽ ഡേവിയുടെ സഹോദരനും ബ്രിട്ടനിലെ അറിയപ്പെടുന്ന ഗണിതാദ്ധ്യാപകനും, ഗ്രന്ഥ രചയിതാവും ബി ബി സി പ്രസന്ററുമായ ബോബി സീഗൾ സംഘടിപ്പിച്ചിരുന്നു. റോയൽ അക്കാഡമി സമ്മർ എക്സിബിഷന്റെ ഭാഗമായി ഡേവി ജോസിന്റെ ചിത്രങ്ങൾ ഈ വരുന്ന ഒക്ടോബർ 17 ശനിയാഴ്‌ച്ച വൈകിട്ട് 8.15 ന് ബി ബി സി ടുവിൽ വരികയാണ്.

കിർസ്റ്റി വാർക്ക്, ബ്രെൻഡ എമ്മാനസ് എന്നിവരായിരിക്കും ഈ വർഷത്തെ റോയ അക്കാഡമി സമ്മർ എക്സിബിഷൻ അവതരിപ്പിക്കുക. സമാനതകളില്ലാത്ത ഈ എക്സിബിഷന്റെ 252 ആം വാർഷികം കൂടിയാണിത്. സാധാരണയായി വേനല്ക്കാലത്ത് നടക്കേണ്ട ഈ പ്രദർശനം കോവിഡ് പ്രതിസന്ധിമൂലം നീട്ടിവയ്ക്കുകയായിരുന്നു. കോവിഡ് ലോക്ക്ഡൗണിന് മുൻപും, ലോക്ക്ഡൗൺ കാലത്തുമായി ചിത്രീകരിച്ച ഈ ഡോക്യൂമെന്ററിയിൽ ഈ വർഷത്തെ കോ-ഓർഡിനേറ്റർമാരായ ജെയ്ൻ, ലൂയിസ് വിൽസൺ, ബ്രിയാൻ എനൊ, കോർനെലിയ പാർക്കർ എന്നിവർക്കൊപ്പം പുതിയ താരോദയമായ ജോയ് ലാബിഞ്ഞൊയും പ്രത്യക്ഷപ്പെടുന്നുണ്ട്.

ഈ വർഷത്തെ പ്രദർശനത്തിൽ ഉൾപ്പെടുത്താനുള്ള ചിത്രങ്ങൾ സമർപ്പിച്ച മൂന്ന് സാധാരണക്കരുടെ യാത്രയിലൂടെയാണ് ഈ ഡോക്യൂമെന്ററി കടന്നുപോകുന്നത്. ഡേവിസിന്റെ പിതാവ് ആലപ്പുഴ സ്വദേശിയും മാതാവ് കൊല്ലം ജില്ലയിലെ കക്കോട്ടുംമൂല സ്വദേശിയുമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP