Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സമ്മാനങ്ങൾ നൽകിയും നോമ്പുതുറയ്ക്ക് കൊട്ടാരത്തിലേക്ക് അതിഥിയായി ക്ഷണിച്ചും സ്‌നേഹം പങ്കുവെയ്ക്കുന്ന അപൂർവ്വ വ്യക്തിത്വം; കൊട്ടാരത്തിലെ ജീവനക്കാരോടൊല്ലം അടുപ്പവും സ്‌നേഹവും കാണിച്ചിരുന്ന ഭരണാധികാരി: കുവൈറ്റ് ആമീറിന്റെ ഓർമ്മകൾ പങ്കുവെച്ച് എൽസി

സമ്മാനങ്ങൾ നൽകിയും നോമ്പുതുറയ്ക്ക് കൊട്ടാരത്തിലേക്ക് അതിഥിയായി ക്ഷണിച്ചും സ്‌നേഹം പങ്കുവെയ്ക്കുന്ന അപൂർവ്വ വ്യക്തിത്വം; കൊട്ടാരത്തിലെ ജീവനക്കാരോടൊല്ലം അടുപ്പവും സ്‌നേഹവും കാണിച്ചിരുന്ന ഭരണാധികാരി: കുവൈറ്റ് ആമീറിന്റെ ഓർമ്മകൾ പങ്കുവെച്ച് എൽസി

സ്വന്തം ലേഖകൻ

ദുബായ്: പരിചയപ്പെടുന്നവരിൽ സ്‌നേഹം നിറയ്ക്കുന്ന വ്യക്തിത്വമാണ് അന്തരിച്ച കുവൈറ്റ് ആമീറിന്റേതെന്ന് മലയാളിയായ എൽസി. ഒരു രാജ്യത്തിന്റെ ഭരണാധികാരി എങ്കിലും എളിമയാൽ നിറഞ്ഞ മനുഷ്യനായിരുന്നു അദ്ദേഹമെന്നാണ് എൽസി ഓർക്കുന്നത്. 1972ൽ നാഷണൽ ലബോറട്ടറീസിൽ ജോലിക്കാരിയായ എൽസിയാണ് കൊട്ടാരത്തിലെത്തി അമീറിന്റെയും കുടുംബാംഗങ്ങളുടെയുമെല്ലാം രക്തസാമ്പിളുകൾ എടുത്തിരുന്നത്. അന്നുമുതൽ ആമീറുമായി നല്ല സ്‌നേഹബന്ധമാണ് എൽസിക്കും കുടുംബത്തിനും ഉള്ളത്.

കഴിഞ്ഞ ഡിസംബറിൽ കണ്ടപ്പോൾ അമീർ സമ്മാനിച്ചത് മഞ്ഞുകാലത്ത് ഉപയോഗിക്കാനുള്ള കോട്ടാണ്. മൂന്നു വർഷം മുമ്പുള്ള നോമ്പുതുറയ്ക്ക് സകുടുംബം അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ അതിഥികളായതിന്റെ സന്തോഷവും എൽസി എന്ന സാറാമ്മ ബേബിയും ഭർത്താവ് ബേബിക്കുട്ടി വർഗീസും പങ്കുവയ്ക്കുന്നു. മക്കളായ ഡോളി, ലൂയിസ് എന്നിവർക്കും കൊച്ചുമക്കൾക്കുമൊപ്പമാണ് അന്ന് അമീറിന്റെ കൊട്ടാരത്തിൽ പോയത്. എല്ലാവരെയും കെട്ടിപ്പിടിച്ച് സ്‌നേഹം പങ്കുവച്ച അദ്ദേഹം കൊച്ചുമക്കളെ ഏറെ വാൽസല്യത്തോടെ ചേർത്തുനിർത്തിയ കാര്യം ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ബേബിക്കുട്ടിയും ഓർത്തു.

ഒരിക്കൽ ഫോൺ അടിച്ചപ്പോൾ സ്വിച്ച് ഓഫ് ചെയ്യാൻ ശ്രമിച്ച എൽസിയോട് ഫോൺ എടുക്കാൻ പറഞ്ഞതും എൾസി ഓർമിക്കുന്നു. 'ഫോൺ എടുത്തോളൂ. എൽസിയെപ്പോലുള്ളവർ അത് സ്വിച്ച് ഓഫ് ചെയ്യരുത്. അത്യാവശ്യക്കാരാവും വിളിക്കുക'-കുവൈത്ത് അമീർ ഷെയ്ഖ് സബാഹിന്റെ വാക്കുകൾ ഇപ്പോഴും എൽസിയുടെ കാതുകളിൽ മുഴങ്ങുന്നു. 48 വർഷമായി അമീറിന്റെയും കുടുംബത്തിന്റെയും ഒപ്പം പ്രവർത്തിക്കുന്ന എൽസിക്ക് അദ്ദേഹത്തിന്റെ എളിമയെക്കുറിച്ച് പറയാൻ നൂറു നാവ്. രക്തപരിശോധനയ്ക്കായി കൊട്ടാരത്തിൽ അമീറിന്റെ സാമ്പിൾ എടുക്കാൻ തയ്യാറെടുക്കുന്നതിനിടെ എൽസിയുടെ ഫോൺ ബെല്ലടിച്ചു. പെട്ടെന്ന് ഫോൺ സ്വിച്ച് ഓഫ് ചെയ്യാൻ ശ്രമിക്കുമ്പോഴാണ് അമീർ അത് തടഞ്ഞു ഫോണെടുത്ത് സംസാരിക്കാൻ പറഞ്ഞത്. ഇതുപോലെ ധാരാളം ചെറിയ സംഭവങ്ങളിലൂടെ അമീറിലെ മനുഷ്യത്വത്തെക്കുറിച്ച് എൽസി പറഞ്ഞു കൊണ്ടിരുന്നു.

പന്തളം കുളനട സ്വദേശിയാണ് 68കാരിയായ എൽസി. നാഷണൽ ലബോറട്ടറീസിൽ ജോലിക്കായാണ് 1972ൽ കുവൈത്തിലെത്തിയത്. അന്ന് മുതൽ കൊട്ടാരത്തിലെത്തി അമീറിന്റെയും കുടുംബാംഗങ്ങളുടെയുമെല്ലാം രക്തസാമ്പിളുകൾ എടുത്തിരുന്നത് എൽസിയാണ്. മാസത്തിൽ ചിലപ്പോൾ രണ്ടുപ്രാവശ്യം വരെ പോകേണ്ടി വരുമായിരുന്നു. ആദ്യ കാലങ്ങളിൽ എൽസിക്കൊപ്പം ഉയർന്ന ഉദ്യോഗസ്ഥനും ഉണ്ടാകുമായിരുന്നു. അമീർ കുവൈത്ത് വിദേശകാര്യമന്ത്രിയായിരുന്നപ്പോൾ ലാബിലും എത്തുമായിരുന്നെന്ന് എൽസി പറഞ്ഞു. സാധാരണക്കാരനെപ്പോലെ പെരുമാറിയിരുന്ന അമീർ കൊട്ടാരത്തിലെ ജീവനക്കാരോടെല്ലാം കാണിച്ചിരുന്ന അടുപ്പവും സ്‌നേഹവും മറക്കാനാവില്ലെന്നും എൽസി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP