Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സാമൂഹിക അകലം തെറ്റിച്ചാൽ തൊപ്പി സിഗ്നൽ നൽകും; ; അമേരിക്കയിൽ താമസമാക്കിയ ഇന്ത്യൻ വിദ്യാർത്ഥിനിയുടെ കണ്ടു പിടുത്തത്തിന് കയ്യടിച്ച് ലോകം

സാമൂഹിക അകലം തെറ്റിച്ചാൽ തൊപ്പി സിഗ്നൽ നൽകും; ; അമേരിക്കയിൽ താമസമാക്കിയ ഇന്ത്യൻ വിദ്യാർത്ഥിനിയുടെ കണ്ടു പിടുത്തത്തിന് കയ്യടിച്ച് ലോകം

സ്വന്തം ലേഖകൻ

കൊറോണ വൈറസിനെ തടയാൻ പൊതു ഇടങ്ങളിൽ സാമൂഹിക അകലം പാലിക്കുക എന്നതാണ് ലോകമെങ്ങും സ്വീകരിച്ചിരിക്കുന്ന ഒരു പ്രധാന കാര്യം. എന്നാൽ പൊതു ഇടങ്ങളിൽ എത്തുമ്പോൾ ഇക്കാര്യം പലരും മറക്കാറുണ്ട്. ഒരു മീറ്റർ അകലം പലപ്പോഴും ഒരു അടി അകലത്തിൽ വരെ എത്തുന്നു. എന്നാൽ ഇതിന് പരിഹാരമായി ഒരു ഉഗ്രൻ കണ്ടുപിടിത്തം നടത്തിയിരിക്കുകയാണ് അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യക്കാരിയായ വിദ്യാർത്ഥിനി. നേഹ ശുക്ല എന്ന കൊച്ചുമിടുക്കി നിർമ്മിച്ച ഒരു തൊപ്പിയാണ് നമ്മളെ എപ്പോഴും സാമൂഹിക അകലം പാലിക്കാൻ ഓർമ്മിപ്പിക്കുന്നത്.

സാമൂഹിക അകലം തെറ്റിച്ചാൽ ഉടൻ നേഹ നിർമ്മിച്ച തൊപ്പി നമുക്ക് കൃത്യമായി സിഗ്‌നൽ തരും. അമേരിക്കൻ വിദ്യാർത്ഥിനികളുടെ സംരംഭകരാകാനുള്ള കഴിവ് വളർത്തിയെടുക്കുന്നതിന് വേണ്ടി നടത്തുന്ന 'ഗേൾസ് വിത്ത് ഇംപാക്ട്' എന്ന പരിപാടിയിൽ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു നേഹയുടെ ഈ തകർപ്പൻ കണ്ടുപിടിത്തം. ഇതിന് അമേരിക്കയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. അൾട്രാസോണിക് സെൻസറുകളും മൈക്രോപ്രൊസസ്സറുകളും ഘടിപ്പിച്ചാണ് നേഹ സാമൂഹിക അകലം ഓർമ്മിപ്പിക്കുന്ന ഈ തൊപ്പി നിർമ്മിച്ചിരിക്കുന്നത്.

അമേരിക്കയിൽ രോഗം പടർന്നു പിടിക്കുകയും നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്യുന്നതിന്റെ പ്രധാനകാരണം കൃത്യമായ സാമൂഹിക അകലം പാലിക്കാത്തതാണ് എന്ന് തിരിച്ചറിഞ്ഞതോടെയാണ് സാമൂഹിക അകലം ഉറപ്പുവരുത്താൻ എന്തെങ്കിലും മാർഗം കണ്ടെത്തണം എന്ന ചിന്ത നേഹയ്ക്ക് ഉണ്ടായത്. എൻജിനീയറിംഗിലും സാങ്കേതികവിദ്യകളിലും എല്ലാം അതീവ താല്പര്യമുള്ള നേഹ ഒടുവിൽ താൻ മനസ്സിൽ കണ്ടതുപോലെ പോലെ തന്നെയുള്ള ഒരു ഉപകരണം നിർമ്മിച്ചെടുക്കുകയും ചെയ്തു. തൊപ്പി വെച്ച് പുറത്തിറങ്ങുന്ന സമയത്ത് മറ്റുള്ളവർ ആറടി അകലത്തിനുള്ളിൽ എത്തിയാൽ അപ്പോൾ തന്നെ ബീപ് ശബ്ദത്തിലൂടെയും വൈബ്രേഷനിലൂടെയും തൊപ്പി സിഗ്‌നൽ തരും. ബാറ്ററി ഉപയോഗിച്ചാണ് ഈ ഉപകരണത്തിന്റെ പ്രവർത്തനം.

രണ്ടുമാസം സമയമെടുത്താണ് ഉപകരണത്തിന്റെ ആദ്യമാതൃക നേഹ നിർമ്മിച്ചത്. കൂടുതൽ സൗകര്യപ്രദമായി ധരിക്കാവുന്ന രീതിയിൽ ഉപകരണത്തിന് രൂപമാറ്റം വരുത്താനാണ് നേഹയുടെ ഇപ്പോഴത്തെ ശ്രമം. അമേരിക്കയിലെ ചില പ്രമുഖ മാധ്യമങ്ങളിൽ നേഹയുടെ ഈ കണ്ടുപിടിത്തം ഇടം നേടിയിരുന്നു. ഇതിനുപുറമേ ടൈംസ് സ്‌ക്വയറിലെ നാസ്ഡാക് സ്‌ക്രീനിലും നേഹയുടെ ചിത്രം പ്രദർശിപ്പിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP