Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രൊബേഷൻ കാലാവധിയിൽ ജോലി മാറിയാൽ തൊഴിലുടമയ്ക്ക് നഷ്ടപരിഹാരം നൽകണം; ഒരു കമ്പനിയിൽ രണ്ടു വർഷത്തിൽ കൂടുതൽ ജോലി ചെയ്തവർ തൊഴിൽ മാറണമെങ്കിൽ രണ്ട് മാസത്തെ നോട്ടീസ് നൽകണം: ഖത്തറിൽ തൊഴിൽ മാറ്റ നടപടി ക്രമങ്ങൾ പ്രഖ്യാപിച്ചു

പ്രൊബേഷൻ കാലാവധിയിൽ ജോലി മാറിയാൽ തൊഴിലുടമയ്ക്ക് നഷ്ടപരിഹാരം നൽകണം; ഒരു കമ്പനിയിൽ രണ്ടു വർഷത്തിൽ കൂടുതൽ ജോലി ചെയ്തവർ തൊഴിൽ മാറണമെങ്കിൽ രണ്ട് മാസത്തെ നോട്ടീസ് നൽകണം: ഖത്തറിൽ തൊഴിൽ മാറ്റ നടപടി ക്രമങ്ങൾ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ

ദോഹ: ഖത്തറിൽ പ്രൊബേഷൻ കാലാവധിയിൽ ജോലി മാറണമെങ്കിൽ തൊഴിലുടമയ്ക്ക് നഷ്ടപരിഹാരം നൽകണമെന്ന വ്യവസ്ഥയടക്കം തൊഴിൽ മാറ്റ നടപടി ക്രമങ്ങൾ പ്രഖ്യാപിച്ചു. പ്രൊബേഷൻ കാലാവധിയിൽ ജീവനക്കാരന് തൊഴിൽ മാറണമെങ്കിൽ നിലവിലെ തൊഴിലുടമയെ ഒരു മാസം മുമ്പ് അറിയിച്ചിരിക്കണം. മാത്രമല്ല തൊഴിലുടമയ്ക്ക് ചെലവായ റിക്രൂട്ട്മെന്റ് ഫീസിന്റെയും വൺ-വേ വിമാനടിക്കറ്റിന്റെയും ഒരു ഭാഗവും ജീവനക്കാരൻ നൽകുകയും വേണം എന്നതാണ് പുതിയ വ്യവസ്ഥ. മാത്രമല്ല നിലവിലെ തൊഴിലുടമയും പുതിയ തൊഴിലുടമയും തമ്മിൽ ഇക്കാര്യത്തിൽ ധാരണയിലെത്തണം. തൊഴിൽ മാറ്റത്തിന് ഖത്തർ ഭരണനിർവഹണ വികസന തൊഴിൽ സാമൂഹിക കാര്യമന്ത്രാലയത്തിന്റെ ഇ-നോട്ടിഫിക്കേഷൻ സംവിധാനത്തിലൂടെ തൊഴിലുടമയെ നേരത്തെ അറിയിക്കുകയും വേണം.

ഈ നഷ്ടപരിഹാര തുക ജീവനക്കാരന്റെ നിലവിലെ രണ്ട് മാസത്തെ അടിസ്ഥാന ശമ്പളത്തേക്കാൾ കൂടുതൽ ആകാനും പാടില്ല. ജീവനക്കാരന്റെയും തൊഴിലുടമയുടേയും താൽപര്യങ്ങൾ സംരക്ഷിച്ചു കൊണ്ട് വിജ്ഞാപനം, മത്സര രഹിതം, നഷ്ടപരിഹാരം എന്നീ നിയന്ത്രണങ്ങളോടെയാണ് തൊഴിൽ മാറ്റത്തിന് അനുമതി നൽകുന്നത്. കഴിഞ്ഞ ആഴ്ചയിലാണ് തൊഴിലുടമയുടെ എൻഒസി ഇല്ലാതെ തൊഴിൽ മാറ്റത്തിന് അനുമതി നൽകി കൊണ്ടുള്ള പുതിയ തൊഴിൽ നിയമത്തിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഒപ്പുവെച്ചത്.

തൊഴിൽ മാറ്റത്തിന്റെ നടപടി ക്രമങ്ങൾ
ഒരു കമ്പനിയിൽ രണ്ടു വർഷമോ അതിൽ കുറവോ ജോലി ചെയ്തവർ ഒരു മാസത്തെയും രണ്ടു വർഷത്തിൽ കൂടുതൽ ജോലി ചെയ്തവർ 2 മാസത്തേയും നോട്ടീസ് നൽകണം. മന്ത്രാലയത്തിന്റെ ഇ-നോട്ടിഫിക്കേഷൻ സംവിധാനത്തിലൂടെ തൊഴിലുടമയെ അറിയിക്കണം.

ഇ-നോട്ടിഫിക്കേഷൻ വഴി തൊഴിൽ മാറ്റം അറിയിക്കുമ്പോൾ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ തൊഴിലുടമ മാറ്റത്തിനുള്ള അപേക്ഷ പൂരിപ്പിച്ചത്, മുൻ തൊഴിലുടമ ഒപ്പുവെച്ച, തൊഴിൽ മന്ത്രാലയം അംഗീകരിച്ച കരാർ പകർപ്പ് (കരാർ പകർപ്പ് ഇല്ലെങ്കിൽ കമ്പനിയിൽ നിന്നുള്ള ഓഫർ ലെറ്റർ), പുതിയ തൊഴിലുടമയുടെ ഓഫർ ലെറ്റർ അറബിക് ഭാഷയിലുള്ളത് എന്നീ രേഖകൾ ഹാജരാക്കണം.

ന്മ തൊഴിൽ മാറ്റം സ്ഥിരീകരിച്ചു കൊണ്ട് ജീവനക്കാരനും പുതിയ തൊഴിലുടമയ്ക്കും മന്ത്രാലയത്തിൽ നിന്നുള്ള സന്ദേശം ലഭിക്കും. തൊഴിലുടമ ഡിജിറ്റൽ ഓഥന്റിക്കേഷൻ സംവിധാനത്തിലൂടെ തൊഴിൽ കരാറിനുള്ള നടപടികൾ പൂർത്തിയാക്കണം. കരാർ പ്രിന്റെടുത്ത് ജീവനക്കാരനുമായി വ്യവസ്ഥകൾ ചർച്ച ചെയ്ത് ഒപ്പുവെയ്ക്കണം.
ന്മ പുതിയ കരാർ മന്ത്രാലയത്തിന്റെ സംവിധാനത്തിൽ അപ്ലോഡ് ചെയ്യണം. 60 റിയാൽ ഫീസും നൽകണം.
ന്മ തൊഴിൽ മന്ത്രാലയം കരാർ അംഗീകരിച്ച ശേഷം ജീവനക്കാരന് പുതിയ ഖത്തർ ഐഡിക്കായി തൊഴിലുടമ ആഭ്യന്തര മന്ത്രാലയത്തിൽ അപേക്ഷ നൽകണം.
ന്മ നടപടികൾ പൂർത്തിയാക്കുന്നതോടെ ജീവനക്കാരന് പുതിയ കമ്പനിയിൽ പ്രവേശിക്കാം. ജീവനക്കാരന് പുതിയ ഖത്തർ ഐഡി, ഹെൽത് കാർഡ് എന്നിവ പുതിയ തൊഴിലുടമയിൽ നിന്ന് ലഭിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP