Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

അകാലത്തിൽ പൊലിഞ്ഞ മകന്റെ ഓർമ്മയ്ക്കായി മകൻ ഏറെ ഇഷ്ടപ്പെട്ട സാമൂഹിക സേവനത്തിന്റെ പാതയിൽ സഞ്ചരിച്ച് പിതാവ്; കോവിഡ് പ്രതിസന്ധിയിൽ നാട്ടിലേക്ക് മടങ്ങാൻ സാമ്പത്തിക ശേഷിയില്ലാത്ത 61 പേർക്ക് വിമാന ടിക്കറ്റ് എടുത്ത് നൽകി കൃഷ്ണ കുമാർ: 12 ലക്ഷത്തോളം രൂപ ചിലവഴിച്ച് വിമാന ടിക്കറ്റ് എടുത്ത് നൽകിയത് മകൻ രോഹിതിന്റെ ഓർമ്മയ്ക്ക്

അകാലത്തിൽ പൊലിഞ്ഞ മകന്റെ ഓർമ്മയ്ക്കായി മകൻ ഏറെ ഇഷ്ടപ്പെട്ട സാമൂഹിക സേവനത്തിന്റെ പാതയിൽ സഞ്ചരിച്ച് പിതാവ്; കോവിഡ് പ്രതിസന്ധിയിൽ നാട്ടിലേക്ക് മടങ്ങാൻ സാമ്പത്തിക ശേഷിയില്ലാത്ത 61 പേർക്ക് വിമാന ടിക്കറ്റ് എടുത്ത് നൽകി കൃഷ്ണ കുമാർ: 12 ലക്ഷത്തോളം രൂപ ചിലവഴിച്ച് വിമാന ടിക്കറ്റ് എടുത്ത് നൽകിയത് മകൻ രോഹിതിന്റെ ഓർമ്മയ്ക്ക്

സ്വന്തം ലേഖകൻ

ദുബായ്: അകാലത്തിൽ പൊലിഞ്ഞ മകന്റെ ഓർമ്മയ്ക്കായി മകൻ ഏറെ ഇഷ്ടപ്പെട്ട സാമൂഹിക സേവനത്തിന്റെ പാതയിൽ സഞ്ചരിച്ച് പിതാവ്. ദുബായിൽ മരിച്ച മകൻ രോഹിത്തിന്റെ (19) ഓർമ്മയ്ക്കായാണ് തൊടുപുഴ സ്വദേശിയായ ടി.എൻ. കൃഷ്ണകുമാർ ജീവിതം സാമൂഹിക സേവനത്തിന്റെ പാതയിലേക്ക് വഴി തിരിച്ചു വിട്ടത്. ആ പൊള്ളുന്ന അറിവ് അദ്ദേഹത്തെ എത്തിച്ചതാകട്ടെ സാമൂഹിക സേവനത്തിന്റെ പാതയിലും.

സാമ്പത്തിക ശേഷിയില്ലാത്തതുമൂലം നാട്ടിൽപ്പോകാനാകാതെ യുഎഇയിൽ കുടുങ്ങിയ 61 പേർക്കാണ് കൃഷ്ണകുമാർ ടിക്കറ്റെടുത്തു നൽകിയത്. ഏതാണ്ട് പതിനൊന്നര ലക്ഷം രൂപ ഇതിനായി ചെലവഴിച്ചു. അക്കാഫ് വൊളന്റിയർ ഗ്രൂപ്പിന്റെ ചാർട്ടേഡ് വിമാനങ്ങളിൽ യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഇവർ 61 പേർക്ക് ഒരുക്കി നൽകിയത്. കഴിഞ്ഞ ക്രിസ്മസ് നാളിലാണ് കൃഷ്ണകുമാറിന്റെയും ഗീതുവിന്റെ ഇളയമകനായ രോഹിത് (19)ദുബായിൽ വീടിന് സമീപം കാർ മരത്തിലേക്ക് പാഞ്ഞുകയറി മരിച്ചത്. യുകെയിൽ യൂണിവഴ്‌സിറ്റി ഓഫ് മാഞ്ചസ്റ്ററിൽ മൂന്നാം വർഷ മെഡിസിൻ വിദ്യാർത്ഥിയായിരുന്ന രോഹിത് അവധിക്കെത്തിയതായിരുന്നു. വീടിന് വിളിപ്പാടകലെ മരണം തട്ടിയെടുത്തു.

Stories you may Like

ഷെയ്ഖ് ഹംദാൻ അവാർഡ് ജേതാവ് കൂടിയായ രോഹിത് ദുബായ് ഡിപിഎസിന്റെ അഭിമാനവുമായിരുന്നു. ഷെയ്ഖ് ഹംദാൻ അവാർഡ് ആദ്യമായി സ്‌കൂളിന് നേടിക്കൊടുത്ത
രോഹിത്തിന്റെ ചിത്രം ഇപ്പോഴും അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. മറ്റുള്ളവരെ സഹായിക്കാൻ എന്നും തൽപരനായിരുന്ന രോഹിത് പഠനത്തിന്റെ ഭാഗമായി നടത്തിയ സാമൂഹിക സേവനമാകട്ടെ ചെന്നൈയിലെ സിത്ത് ലിങ്കി വനത്തിലെ ആദിവാസികൾക്കിടയിലായിരുന്നു. ഡോ. റോജി ജേക്കബും പത്‌നിയും ആദിവാസികൾക്കായി നടത്തുന്ന ക്ഷേമപ്രവർത്തനങ്ങളിൽ ആഴ്ചകളോളം ആഹ്ലാദപൂർവം രോഹിത് പങ്കാളിയായി. അതെക്കുറിച്ച് ഏറെ അഭിമാനത്തോടും സന്തോഷത്തോടും രോഹിത് പറഞ്ഞിരുന്നത് കൃഷ്ണകുമാർ ഇപ്പോഴും കണ്ണീരോടെ ഓർക്കുന്നു.

മുപ്പതു വർഷമായി ദുബായിലുള്ള തൊടുപുഴ സ്വദേശിയായ കൃഷ്ണകുമാർ ഒരു സ്വകാര്യ കമ്പനിയുടെ മാർക്കറ്റിങ് ആൻഡ് സെയിൽസ് വിഭാഗം തലവനാണ്. മകൻ പോയ വേദനയിൽ നിന്ന് മോചിതനാകാൻ കൂട്ടുകാർ അദ്ദേഹത്തെ നിർബന്ധപൂർവം ഒരോരോ കർമപദ്ധതികളിലേക്കും കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. പോൾ.ടി.ജോസഫ് അടക്കമുള്ള സുഹൃത്തുക്കൾ അദ്ദേഹത്തെ ഇതിനായി പ്രോത്സാഹിപ്പിച്ചു. അങ്ങനെയാണ് കൃഷ്ണകുമാർ കൂടി അംഗമായ അക്കാഫ് വൊളന്റിയർ ഗ്രൂപ്പിന്റെ ചാർട്ടേഡ് വിമാന പദ്ധതിയിൽ സഹകരിക്കുന്നത്.

പണമില്ലാതെ ആളുകൾ നാട്ടിലേക്ക് മടങ്ങാനാകാതെ വിഷമിക്കുന്നതു കണ്ടപ്പോൾ അവർക്കായി ടിക്കറ്റ് സമ്മാനിക്കുകയായിരുന്നു. ഇനിയും മകന്റെ ഓർമയ്ക്കായി ഡിപിഎസ് സ്‌കൂളിലെ സമർഥരായ വിദ്യാർത്ഥികൾക്കായി സ്‌കോളർഷിപ്പ് ഉൾപ്പടെയുള്ള പദ്ധതികൾ കൃഷ്ണകുമാർ ആലോചിക്കുന്നു. മൂത്ത മകൻ രാഹുൽ യൂണിവഴ്‌സിറ്റി ഓഫ് യോർക്കിൽ പബ്ലിക് ഹെൽത്തിൽ പിജി വിദ്യാർത്ഥിയാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP