Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സൗദിയിൽ ഈ മാസം 20 മുതൽ ഒമ്പത് വ്യാപാര മേഖലയിൽക്കൂടി സ്വദേശിവൽക്കരണം; ചില്ലറ- മൊത്ത വ്യാപാര മേഖലയിൽ കൂടി സ്വദേശി വത്ക്കരണം നിലവിൽ വരുന്നതോടെ മലയാളികൾ അടക്കം അനേകായിരം ഇന്ത്യക്കാർക്ക് തൊഴിൽ നഷ്ടമാകും

സൗദിയിൽ ഈ മാസം 20 മുതൽ ഒമ്പത് വ്യാപാര മേഖലയിൽക്കൂടി സ്വദേശിവൽക്കരണം; ചില്ലറ- മൊത്ത വ്യാപാര മേഖലയിൽ കൂടി സ്വദേശി വത്ക്കരണം നിലവിൽ വരുന്നതോടെ മലയാളികൾ അടക്കം അനേകായിരം ഇന്ത്യക്കാർക്ക് തൊഴിൽ നഷ്ടമാകും

സ്വന്തം ലേഖകൻ

റിയാദ്: മലയാളികളുടെ വൈറ്റത്തടിച്ചു കൊണ്ട് സൗദി അറേബ്യയിൽ വീണ്ടും സ്വദേശിവത്ക്കരണം. ഒമ്പത് വ്യാപാര മേഖലകളിലാണ് ഈ മാസം ഒമ്പതിന് സ്വദേശിവത്ക്കരണം നടപ്പിലാക്കാനൊരുങ്ങുന്നത്. ഇന്ത്യക്കാരടക്കം മലയാളികൾ കുത്തകയാക്കി വെച്ചിരുന്ന മേഖലകളിലാണ് പുതുതായി സ്വദേശി വത്ക്കരണം നടക്കുന്നത്. അതൊടെ അനേകായിരം മലയാളികൾക്ക് തൊഴിൽ നഷ്ടമാകും.

ഇന്ത്യക്കാരുടെ കുത്തകയായ ചില്ലറ- മൊത്ത വ്യാപാര മേഖലയിൽ 70 ശതമാനം സൗദിവൽകരണമാണ് നിലവിൽവരിക. ഇതിനുള്ള നടപടി പൂർത്തിയാക്കിയതായി സാമൂഹിക വികസന, മാനവ ശേഷി മന്ത്രാലയം അറിയിച്ചു. തൊഴിൽ വിപണിയിൽ സ്വദേശികളുടെ പങ്കാളിത്തം ഉയർത്തുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയുമാണു ലക്ഷ്യം. ചായ, കാപ്പി, തേൻ, പഞ്ചസാര, സുഗന്ധവ്യഞ്ജനങ്ങൾ, പാനീയങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ വിൽക്കുന്ന സ്ഥാപനങ്ങളിലും ധാന്യങ്ങൾ, വിത്തുകൾ, പൂക്കൾ, ചെടികൾ, കാർഷിക വസ്തുക്കൾ, പുസ്തകങ്ങൾ, സ്റ്റേഷനറി, സോപ്പ്, കരകൗശല വസ്തുക്കൾ, പുരാവസ്തുക്കൾ, കളിപ്പാട്ടം, മാംസം, മത്സ്യം, മുട്ട, പാൽ, സസ്യ എണ്ണ, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ തുടങ്ങിയവ വിൽക്കുന്ന സ്ഥാപനങ്ങളിലുമാണു പുതുതായി സൗദിവൽക്കരണം ഏർപ്പെടുത്തുക്കുക.

2011ലാണ് സൗദിയിൽ തങ്ങളുടെ നാട്ടുകാർക്ക് ജോലി നൽകുക എന്ന ലക്ഷ്യത്തേടെ സ്വദേശി വത്ക്കരണ നടപടി തുടങ്ങിയത്. ലക്ഷക്കണക്കിന് ആളുകളാണു ജോലി നഷ്ടപ്പെട്ട് സൗദി അറേബ്യ വിട്ടത്. ഇന്ത്യക്ക് പുറത്ത് ഏറ്റവുമധികം ഇന്ത്യക്കാർ ജോലി ചെയ്യുന്ന രാജ്യം സൗദി അറേബ്യയാണ്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഏഴു ലക്ഷത്തോളം ഇന്ത്യക്കാർ സൗദി അറേബ്യ വിട്ടെന്നാണു കണക്ക്. ഇപ്പോൾ 26 ലക്ഷത്തോളം ഇന്ത്യക്കാരാണു സൗദിയിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP