Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് 19 ചികിത്സയിലായിരുന്ന മലയാളി ബഹ്‌റൈനിൽ മരിച്ചു; മരിച്ചത് കണ്ണൂർ എടക്കാട് കുന്നത്തുപള്ളി അബ്ദുൽ റഹീം; കോവിഡ് മൂലം ബഹ്‌റൈനിൽ മരണം 147 ആയി

കോവിഡ് 19 ചികിത്സയിലായിരുന്ന മലയാളി ബഹ്‌റൈനിൽ മരിച്ചു; മരിച്ചത് കണ്ണൂർ എടക്കാട് കുന്നത്തുപള്ളി അബ്ദുൽ റഹീം; കോവിഡ് മൂലം ബഹ്‌റൈനിൽ മരണം 147 ആയി

സ്വന്തം ലേഖകൻ

മനാമ: കോവിഡ് 19 ചികിത്സയിലായിരുന്ന മലയാളി ബഹ്‌റൈനിൽ മരിച്ചു. കണ്ണൂർ എടക്കാട് കുന്നത്തുപള്ളി അബ്ദുൽ റഹീം (55) ആണ് മരിച്ചത്. ഭാര്യ: ഫൗസിയ. മക്കൾ: റഫ്‌സി, ഷഹ്സാ, റിസ്വാൻ.

ഐസൊലേഷൻ വാർഡിൽ ചികിത്സയിലായിരുന്നു. ഇതോടെ കോവിഡ് മൂലം ബഹ്‌റൈനിൽ മരണമടഞ്ഞവരുടെ എണ്ണം 147 ആയി. നിലവിൽ 2832 പേർ ചികിത്സയിലുണ്ട്. 43 പേരൊഴികെ ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെയായി 38,211 പേർ രോഗമുക്തരായി വിട്ടയക്കപ്പെട്ടിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP