Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുംബൈയിലും ഡെൽഹിയിലും ഇറങ്ങി കഷ്ടപ്പെടാതെ ഇനി മലയാളി യാത്രക്കാർക്ക് നാട്ടിലെത്താം; ലണ്ടനിൽ നിന്നുള്ള വിമാനത്തിൽ പോകുന്നവർ ഇടയ്ക്കിറങ്ങേണ്ടെന്ന് ഹൈക്കോടതി; യു കെ മലയാളികൾ നേടിയ ഒരു നിയമപോരാട്ടത്തിന്റെ കഥയിങ്ങനെ

മുംബൈയിലും ഡെൽഹിയിലും ഇറങ്ങി കഷ്ടപ്പെടാതെ ഇനി മലയാളി യാത്രക്കാർക്ക് നാട്ടിലെത്താം; ലണ്ടനിൽ നിന്നുള്ള വിമാനത്തിൽ പോകുന്നവർ ഇടയ്ക്കിറങ്ങേണ്ടെന്ന് ഹൈക്കോടതി; യു കെ  മലയാളികൾ നേടിയ ഒരു നിയമപോരാട്ടത്തിന്റെ കഥയിങ്ങനെ

സ്വന്തം ലേഖകൻ

ണ്ടനിൽ നിന്നും മുംബൈ വഴി കൊച്ചിയിലേക്ക് ജൂലായ് 19 ന് ഉള്ള വിമാനത്തിൽ നാട്ടിലേക്ക് യാത്രചെയ്യുന്നവർ മുംബൈയിൽ ഇറങ്ങേണ്ടതില്ലെന്ന് കേരള ഹൈക്കോടതി വിധിച്ചു. ലണ്ടനിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രക്കാരെ പ്രതിനിധിച്ച് കോടതിയിലെത്തിയ അഡ്വക്കേറ്റ് അനിത മത്തായി മുതിരേന്തി തന്റെ കക്ഷികൾ കൊച്ചിയിലേക്കുള്ള യാത്രക്കിടെ മുംബൈ വിമാനത്താവളത്തിൽ ഇറങ്ങേണ്ടി വരില്ലെന്ന് ഹൈക്കോടതിയിൽ നിന്നും സ്ഥിരീകരണം വാങ്ങിയിട്ടുണ്ട്.വന്ദേ ഭാരത് മിഷൻ വിമാനങ്ങളിൽ വരുന്ന യാത്രക്കാരിൽ ഏറെയും പേർ വൃദ്ധരും, രോഗബാധിതരും കുട്ടികളും, ഗർഭിണികളുമൊക്കെയാണെന്നും അഭിഭാഷക കോടതിയെ ബോധിപ്പിച്ചു.

കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ചെത്തിയ കൗൺസൽ, ഇന്ത്യയിലേക്ക് മടങ്ങുന്നവരേയും കൊണ്ടെത്തുന്ന വന്ദേ ഭാരത് മിഷൻ വിമാനങ്ങളിൽ യാത്രചെയ്യുന്നവർ ചിലപ്പോൾ ഇടയ്ക്കിറങ്ങി മറ്റൊരു വിമാനത്തിൽ കയറേണ്ടതായി വരുമെന്ന് കോടതിയെ ബോധിപ്പിച്ചു. യാത്രാ മാർഗ്ഗത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇത്.

ഇത്തരം വിമാനങ്ങളിൽ മുംബൈയിൽ നിന്നും അഭ്യന്തര യാത്രക്കാരും കേറിയേക്കാമെന്നും കൗൺസൽ കോടതിയെ ധരിപ്പിച്ചു. യാത്രക്കാർക്ക് ഇടക്ക് ഇറങ്ങി മറ്റൊരു വിമാനത്തിൽ കയറേണ്ടതായി വരില്ല എന്ന കാര്യത്തിൽ ഉറപ്പ് നൽകാനാകില്ലെന്നും കൗൺസൽ കോടതിയിൽ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള വിമാന സർവ്വീസുകളും ഇങ്ങനെയൊക്കെയാണെന്നും ഇക്കാര്യത്തിൽ ഒരു വിവേചനവും ഉണ്ടായിട്ടില്ലെന്നും ചൂണ്ടിക്കാണിച്ച കൗൺസൽ, ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കാൻ എയർ ഇന്ത്യക്ക് പൂർണ്ണമായ അധികാരമുണ്ടെന്നും അറിയിച്ചു.

അതിന് മറുപടിയായി എയർ ഇന്ത്യ കോടതിയെ അറിയിച്ചത്, തങ്ങൾ വന്ദേ ഭാരത് മിഷന് ആവശ്യമായ സൗകര്യങ്ങളും ജീവനക്കാരേയും നൽകുന്നു എന്ന് മാത്രമേയുള്ളു എന്നും ബാക്കി കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത് വ്യോമയന മന്ത്രാലയമാണെന്നും ആയിരുന്നു. ലണ്ടനിൽ നിന്നും കൊച്ചിയിലേക്കെത്തുന്ന വിമാനത്തിലെ യാത്രക്കാർക്ക് മുംബൈയിൽ ഇറങ്ങി കയറേണ്ടി വരുമോ എന്ന കാര്യ വ്യക്തമാക്കേണ്ടത് എയർ ഇന്ത്യയാണ് എന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ കൗൺസൽ ഇതിന് മറുപടി നൽകിയത്.

ഈ സമയത്താണ് വാദികൾക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് അനിത മത്തായി, കോടതി കഴിഞ്ഞ ഹിയറിംഗിൽ പറഞ്ഞതിൽ നിന്നും വ്യത്യസ്തമായ നിലപാടാണ് കേന്ദ്ര സർക്കാരിന്റേതെന്ന് ചൂണ്ടിക്കാണിച്ചു. സി ജി സിയോടെ പ്രസ്താവന എഴുതി നൽകാൻ കോടതി ആവശ്യപ്പെട്ടു. എഴുതി നൽകിയ സ്റ്റേറ്റ്മെന്റിൽവന്ദേ ഭാരത് മിഷൻ വിമാനങ്ങളിൽ അഭ്യന്തര യാത്രക്കാരെ അനുവദിക്കില്ല എന്ന് സി ജി സി എഴുതി നൽകുകയായിരുന്നു. മാത്രമല്ല വിമാന സർവ്വീസിന്റെ ഷെഡ്യുൾ തയ്യാറാക്കുന്നത് എയർ ഇന്ത്യയാണ് എന്നും പറഞ്ഞു.

അതിനെ തുടർന്ന് ഇന്നലെയാണ് എയർ ഇന്ത്യയുടെകൗൺസൽ, ജൂലായ് 19ന് ഉള്ള ലണ്ടൻ- കൊച്ചി വിമാനത്തിലെ യാത്രക്കാർക്ക് എവിടെയും ഇറങ്ങി മറ്റ് വിമാനങ്ങളിൽ കയറേണ്ടതായി വരില്ല എന്ന് കോടതിയിൽ ബോധിപ്പിച്ചത്. ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് യാത്രചെയ്യുന്ന ധാരാളം പേർക്ക് ഈ ഉത്തരവ് ആശ്വാസകരമായിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP