Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രണ്ട് ദിവസം മുൻപ് കാർഗോ വഴി അയച്ച സാധനങ്ങൾ എല്ലാം കൈപ്പറ്റി; പക്ഷേ വീട്ടിൽ ചെന്ന എനിക്ക് കുടിക്കാൻ വെള്ളം പോലും അവർ തന്നില്ല; വീടിന് മുന്നിൽ മണിക്കൂറുകളോളം കാത്തിരുന്നിട്ടും സഹോദരങ്ങൾ വീട്ടിൽ കയറ്റാതിരുന്ന പ്രവാസി പറയുന്നു

രണ്ട് ദിവസം മുൻപ് കാർഗോ വഴി അയച്ച സാധനങ്ങൾ എല്ലാം കൈപ്പറ്റി; പക്ഷേ വീട്ടിൽ ചെന്ന എനിക്ക് കുടിക്കാൻ വെള്ളം പോലും അവർ തന്നില്ല; വീടിന് മുന്നിൽ മണിക്കൂറുകളോളം കാത്തിരുന്നിട്ടും സഹോദരങ്ങൾ വീട്ടിൽ കയറ്റാതിരുന്ന പ്രവാസി പറയുന്നു

സ്വന്തം ലേഖകൻ

എടപ്പാൾ: വിദേശത്ത് നിന്നും എത്തി കുടുംബ വീടിന് മുന്നിൽ മണിക്കൂറുകൾ ചിലവഴിച്ചിട്ടും സഹോദരങ്ങൾ വീടിനകത്തേക്ക് കയറ്റാതെ തടഞ്ഞു വെച്ച പ്രവാസിയുടെ വേദനാജനകമായ വാർത്ത വളരെ സങ്കടത്തോടെയാണ് കേട്ടത്. 8 സഹോദരങ്ങളും 2 സഹോദരിമാരും ഉള്ള 60കാരനായ പ്രവാസി തന്റെ ദുരവസ്ഥയെ കുറിച്ചു വിവരിച്ചതിങ്ങനെ. വരുന്ന വിവരം ഒരു സഹോദരനെ അറിയിച്ചിരുന്നു. പഞ്ചായത്ത് അംഗത്തോട് വിവരം അറിയിക്കാനും നിർദേശിച്ചു. പുലർച്ചെ 4ന് ആണ് വീടിനു മുന്നിലെത്തിയത്.

എന്നാൽ വീട്ടിലെത്തിയതോടെ കഥ മാറി. തന്റെ സഹോദരങ്ങൾ വീടിനകത്തേക്ക് കയറ്റിയില്ല. കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടെങ്കിലും അതും തന്നില്ല. വീട്ടിലെത്തിയപ്പോൾ അനുഭവിക്കേണ്ടി വന്നത് വേദനയുളവാക്കുന്ന കാര്യങ്ങളാണെന്നും അദ്ദേഹം പറയുന്നു. അതേസമയം 2 ദിവസം മുൻപ് കാർഗോ വഴി അയച്ച സാധനങ്ങൾ ഇവർ കൈപ്പറ്റുകയും ചെയ്തിരുന്നു.

13 വർഷമായി വിദേശത്ത് ഡ്രൈവറായി ജോലി ചെയ്യകയായിരുന്ന ഇയാൾക്ക് കോവിഡിനെ തുടർന്നു ജോലി നഷ്ടപ്പെട്ടു. നാട്ടിലേക്കു പോരാതെ നിവൃത്തിയില്ലാതായി. തൃശൂർ ജില്ലയിലെ ഭാര്യ വീട്ടിൽ പ്രായമായ മാതാപിതാക്കളുണ്ട്. ഭാര്യയ്ക്കു ശ്വാസസംബന്ധമായ അസുഖങ്ങളുമുണ്ട്. ഇതുമൂലം അവിടേക്കും പോകാനാകാത്ത അവസ്ഥയാണ്. തൊട്ടടുത്തു തന്നെയാണു സഹോദരങ്ങളും താമസിക്കുന്നത്.

വിദേശത്തുള്ള ഒരു സഹോദരന്റെ വീട് ഒഴിഞ്ഞു കിടക്കുകയാണ്. ഇവിടെ താമസിക്കാൻ ശ്രമിച്ചെങ്കിലും അവരും സമ്മതം മൂളിയില്ല. ക്വാറന്റീൻ കാലാവധി കഴിഞ്ഞ് ഉള്ളതെല്ലാം കൂട്ടി സ്വന്തം സ്ഥലത്ത് ഒരു കൂരയുണ്ടാക്കി ഇവിടെ കഴിയണം...അദ്ദേഹം വേദനയോടെ പറഞ്ഞു. ആരോഗ്യ വകുപ്പ് ഇടപെട്ടാണ് ഇയാളെ നടുവട്ടത്തെ ക്വാറന്റീൻ കേന്ദ്രത്തിലാക്കിയത്.സമൂഹ മാധ്യമങ്ങളും ഇത് ഏറ്റെടുത്തതോടെ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെടുകയും റിപ്പോർട്ട് നൽകാൻ ബന്ധപ്പെട്ടവരോടു നിർദേശിക്കുകയും ചെയ്തു. അതേസമയം വരുന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണു സഹോദരങ്ങൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP