Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നിങ്ങളുടെ ഒസിഐ കാർഡ് പുതുക്കാൻ സമയമായെങ്കിൽ ഡിസംബർ 31 വരെ സാവകാശം; കൊറോണ കാലത്ത് ഒസിഐ കാർഡ് ഉടമകൾക്ക് അനേകം ഇളവുകളുമായി കേന്ദ്ര സർക്കാർ

നിങ്ങളുടെ ഒസിഐ കാർഡ് പുതുക്കാൻ സമയമായെങ്കിൽ ഡിസംബർ 31 വരെ സാവകാശം; കൊറോണ കാലത്ത് ഒസിഐ കാർഡ് ഉടമകൾക്ക് അനേകം ഇളവുകളുമായി കേന്ദ്ര സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

വിദേശ ഇന്ത്യക്കാർക്ക് ഇന്ത്യയിൽ ചില അവകാശങ്ങൾ ഉറപ്പാക്കുന്നതാണ് ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ(ഒസിഐ) കാർഡ് എന്നറിയാമല്ലോ. നിങ്ങളുടെ ഒസിഐ കാർഡ് പുതുക്കാൻ സമയമായെങ്കിൽ ഡിസംബർ 31 വരെ സാവകാശമുണ്ടെന്നറിയുക. കൊറോണ സൃഷ്ടിച്ച പ്രതിസന്ധി കാരണമാണ് ഈ കാർഡുമായി ബന്ധപ്പെട്ട് ഈ ഇളവ് അനുവദിച്ച് ഇന്ത്യാ ഗവൺമെൻര് രംഗത്തെത്തിയിരിക്കുന്നത്. ഇത് പ്രകാരം 20 വയസിനു താഴെയും 50 വയസിനു മുകളിലുമുള്ളവർക്ക് ഒസിഐ കാർഡ് കാർഡ് പുതുക്കുന്നതിന് നൽകിയ ഇളവുകളാണ് ഈ വർഷം ഡിസംബർ 31 വരെ ദീർഘിപ്പിച്ചിരിക്കുന്നത്.

ഇത് പ്രകാരം ഒസിഐ കാർഡുകൾ പുതുക്കുന്നത് വരെ പഴയും പുതിയതുമായ പാസ്പോർട്ടും പഴയ പാസ്പോർട്ട് നമ്പർ സഹിതമുള്ള ഒസിഐ കാർഡുമായി യാത്ര ചെയ്യുന്നതിൽ തടസമുണ്ടാകില്ലെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തുന്നത്. 20 വയസിൽ കുറവുള്ളവരും 50 വയസിലേറെയുള്ളവരും പാസ്പോർട്ട് പുതുക്കുമ്പോൾ ഒസിഐ കാർഡ് പുതുക്കണമെന്നതാണ് ചട്ടം. ഈ പ്രക്രിയകക്ക് കേന്ദ്ര ഗവൺമെന്റ് ജൂൺ 30 വരെ ഇളവ് അനുവദിച്ചിരുന്നു.

20 വയസിൽ കുറവുള്ള ഒസിഐ കാർഡ് ഹോൾഡർക്ക് പാസ്പോർട്ട് പുതുക്കിയപ്പോൾ കാർഡ് പുതുക്കി ലഭിച്ചില്ലെങ്കിൽ അയാൾക്ക് പഴയ കാർഡിലെ പാസ്പോർട്ട് നമ്പരും പുതിയ പാസ്പോർട്ടും സഹിതം ഇന്ത്യയിലേക്ക് വരുന്നതിന് തടസങ്ങളില്ലെന്നറിയുക.എന്നാൽ 50 വയസിൽ കൂടുതൽ പ്രായമുള്ളവർക്ക് ഇത്തരത്തിൽ ഇന്ത്യയിലേക്ക് വരാൻ പുതുക്കാത്ത ഒസിഐ കാർഡും ഒപ്പം പുതിയതും പഴയതുമായ പാസ്പോർട്ട് ഡോക്യുമെന്റുകളും സമർപ്പിക്കേണ്ടതാണ്.

എന്താണ് ഒസിഐ കാർഡ് ?

ഇന്ത്യൻ വംശജരായ വിദേശ പൗരന്മാർക്ക് ഏറെക്കൂറെ എൻആർഐകൾക്ക് സമാനമായ അവകാശങ്ങൾ ഉറപ്പേകുന്ന സംവിധാനമാണ് ഒസിഐ രജിസ്ട്രേഷൻ. ഇത്തരക്കാർക്ക് മാതൃരാജ്യത്തേക്ക് ഏത് സമയത്ത് വേണമെങ്കിലും വിസയില്ലാതെ പോയി വരാനും എത്ര കാലം വേണമെങ്കിലും ഇന്ത്യയിൽ കഴിയാനും പഠിക്കാനും തൊഴിലെടുക്കാനുമുള്ള അവകാശം ഇതിലൂടെ ഉറപ്പിക്കാനാവും.

ഇത്തരക്കാർക്ക് കൃഷി സ്ഥലവും എസ്റ്റേറ്റുമല്ലാതുള്ള പ്രോപ്പർട്ടികൾ വാങ്ങാനുമുള്ള അവകാശങ്ങൾ ഉറപ്പിക്കാനും ഒസിഐ കാർഡിലൂടെ കഴിയും. എന്നാൽ ഒസിഐ കാർഡ് റദ്ദാക്കപ്പെടുന്ന നിമിഷം ഇത്തരക്കാർ ഇന്ത്യ വിട്ട് പോകാൻ ബാധ്യസ്ഥരാണ്. ഇതിനാൽ നിലവിലെ സാഹര്യത്തിൽ കാർഡ് പുതുക്കുന്നതിനുള്ള സമയം ഡിസംബർ 31 വരെ ദീർഘിപ്പിച്ചിരിക്കുന്നതുകൊറോണ പ്രതിസന്ധിയിൽ ഇവിടെ പെട്ട് പോയ അനേകം പേർക്കാണ് ആശ്വാസമായിത്തീർന്നിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP