Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

വെള്ളക്കാരെ ഞെട്ടിച്ച് ഇതേ ഒരു മലയാളി കുട്ടി; സൈമൺ കോവലിനെ വരെ സ്തംഭിപ്പിച്ച പ്രകടനവുമായി സൗപർണിക ബ്രിട്ടൻ ഗോട്ട് ടാലന്റിൽ തിളങ്ങിയ കഥ

വെള്ളക്കാരെ ഞെട്ടിച്ച് ഇതേ ഒരു മലയാളി കുട്ടി; സൈമൺ കോവലിനെ വരെ സ്തംഭിപ്പിച്ച പ്രകടനവുമായി സൗപർണിക ബ്രിട്ടൻ ഗോട്ട് ടാലന്റിൽ തിളങ്ങിയ കഥ

സ്വന്തം ലേഖകൻ

ന്നലെ വൈകുന്നേരം എട്ട് മണിക്ക് ബ്രിട്ടീഷ് സമൂഹം കൗതുകത്തോടെ കാത് കൂർപ്പിച്ചത് ഒരു മലയാളി കുട്ടിയുടെ അസാധാരണമായ ശബ്ദത്തിന് വേണ്ടി ആയിരുന്നു. ലോകത്തെ ഏറ്റവും റേറ്റിങ് ഉള്ള ടിവി ജഡ്ജ് സൈമൺ കോവൽ പോലും സ്തംഭിച്ച പ്രകടനമായിരുന്നു സൗപർണിക നായർ എന്ന 10 വയസുകാരിയായ മലയാളി പെൺകുട്ടിയുടേത് ഐടിവി റിയാലിറ്റി ഷോയുടെ ഓഡിഷനിൽ പങ്കെടുക്കവേ സൗപർണിക ആദ്യം പാടിയ പാട്ട് ഇഷ്ടപ്പെടാത്തതിനെ തുടർന്ന് മാറ്റിപ്പാടാൻ കോവൽ ആവശ്യപ്പെട്ടപ്പോൾ തെല്ലു പതറാതെയാണ് സൗപർണിക മിന്നുന്ന പ്രകടനം കാഴ്ച വച്ച് ജഡ്ജസിനെയും പ്രേക്ഷകരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്. 

ദി ഗ്രേറഅറസ്റ്റ് ഷോമാൻ സോംഗ് പാടാനായിരുന്നു കോവൽ സൗപർണികയോട് നിർദ്ദേശിച്ചിരുന്നത്. തൽഫലമായി ഈ കൊച്ചുഗായികയുടെ മനോഹര ശബ്ദത്തിന്റെ മറ്റൊരു തലമായിരുന്നു വെളിച്ചത്ത് വന്നിരുന്നത്. തുടർന്ന് ഗ്രേറ്റസ്റ്റ്ര് ഷോമാനിൽ നിന്നുള്ള ലോറെൻ ഓൾറെഡിന്റെ നെവർ ഇനഫ് എന്ന പാട്ട് പാടാനായിരുന്നു സൗപർണികയോടെ് ജഡ്ജസ് ആവശ്യപ്പെട്ടിരുന്നത്. ഇതിൽ കോവൽ അടക്കമുള്ള വിധികർത്താക്കൾ സംതൃപ്തരായതോടെ സെന്റ് എഡ്മണ്ട്സിലെ ബുറിയിലുള്ള സൗപർണികയുടെ പ്രതിഭാസ്പർശമുള്ള സംഗീതജീവിതത്തിൽ പുതിയൊരു അധ്യായമാണ് തുറക്കപ്പെട്ടിരിക്കുന്നത്.

സൗപർണിക സംഗീതത്തിന്റെ ഒരു പർവതം കീഴടക്കിയെന്നാണ് മറ്റൊരു ജഡ്ജായ ഡേവിഡ് വില്യംസ് വിശേഷിപ്പിച്ചിരിക്കുന്നത്. വെറും പത്ത് വയസ് മാത്രമുള്ള സൗപർണിക ഇത്രയും പ്രഫഷണലായി പാടുന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് മറ്റൊരു ജഡ്ജായ അലീഷ് ഡിക്സൻ പ്രതികരിച്ചിരിക്കുന്നത്. വളരെ ചെറിയ പ്രായത്തിൽ തന്നെ സംഗീതത്തോട് അഭിരുചി കാണിച്ച കുട്ടിയായിരുന്നു സൗ എന്ന് വിളിക്കുന്ന സൗപർണിക. സ്വാഭാവികമായി സംഗീതത്തിൽ താൽപര്യമുള്ളകുട്ടിയാണ് സൗപർണിക എന്ന രക്ഷിതാക്കൾ നേരത്തെ തിരിച്ചറിഞ്ഞതിനെ തുടർന്ന് രക്ഷിതാക്കൾ എല്ലാ വിധ പിന്തുണയുമായി രംഗത്തെത്തുകയായിരുന്നു.

തുടർന്ന് സ്റ്റോക്ക്ടൺ ഓൺ ടീസിലെ റിസപ്ഷൻ ക്ലാസിലെ സ്‌കൂൾ ടീച്ചർ സൗപർണികയോട് സ്‌കൂൾ ടാലന്റ്കോംപറ്റീഷന് പാടാനാവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് നോർത്ത് യോർക്ക്ഷെയറിലെ യാമിലുള്ള ഡോ. റോബിൻ ഹാരിസണിൽ നിന്നും സൗപർണിക സംഗീതത്തിന്റെ ആദ്യപാഠങ്ങൾ പഠിക്കുകയും ചെയ്തു. സൗപർണിയകയുടെ പിതാവായ ഡോ. ബിനു നായർക്ക് ജോലി സ്ഥലം മാറ്റമുണ്ടായതിനെ തുടർന്നാണ് ഈ കുടുംബം ബുറിയിലേക്കെത്തുന്നത്.തുടർന്ന് സൗപർണികയുടെ സംഗീത പഠനത്തിൽ ഇടവേളയുണ്ടായി. എന്നാൽ ബിനുവും ഭാര്യ രഞ്ജിത ചന്ദ്രനും മകളുടെ സംഗീതഭിരുചിയെ നിരന്തരം പ്രോത്സാഹിപ്പിച്ചിരുന്നു.

തുടർന്ന് സംഗീതത്തെ ഗൗരവമായി പഠിക്കുകയും പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തതിലൂടെ സൗപർണികക്ക് പുതിയ അവസരങ്ങൾ ലഭിക്കുകയായിരുന്നു. ബിബിസിയിലെ മൈക്കൽ മാക്ഇൻടയേർസ് ബിഗ് ഷോയിലെ തിളങ്ങുന്ന പ്രകടനം സൗപർണികയുടെ ജീവിത്തതിലെ വഴിത്തിരിവായി മാറുകയായിരുന്നു. ഈ ഷോയിൽ സൗപർണിക മിന്നുന്ന പ്രകടനം നടത്തിയത് ലണ്ടൻ പാലാഡിയമിൽ വച്ചായിരുന്നു. ഇക്കാലത്തിനിടെ നിരവധി സമ്മാനങ്ങളും അവസരങ്ങളും ലഭിച്ച സൗപർണികക്ക് ബിബിസി റേഡിയോ സഫോക്കിൽ ലൈവ് പ്രോഗ്രാമിൽ പങ്കെടുക്കാനും സാധിച്ചിരുന്നു.

ഈസ്റ്റ് ആംഗ്ലിയയിലെ പ്രശസ്തമായ മ്യൂസിക്കൽ കോംപറ്റീഷനിൽ കോൽചെസ്റ്റർ റോട്ടറി മ്യൂസിക്ക് ഫെസ്റ്റിവലിൽ കഴിഞ്ഞ രണ്ട് വർഷമായി സൗപർണിക പങ്കെടുക്കുന്നു. ഇതിൽ സിംഗർ ഓഫ് ദി ഇയർ 2019 പദവിയും ഈ കൊച്ചുഗായികയെ തേടിയെത്തിയിട്ടുണ്ട്. സൗപർണികയുടെ മാതാപിതാക്കൾ കൊല്ലംസ്വദേശികളാണ്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഓങ്കോളജി വകുപ്പിൽ ഡോക്ടറാണ് പിതാവ് ബിനു നായർ. അമ്മ രഞ്ജിത കലാപാരമ്പര്യമുള്ള കുടുംബാംഗമാണ്. ഇവർ ഒരു നർത്തകിയുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP