Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

സ്റ്റുഡന്റ് വിസക്കാർക്ക് എത്ര മണിക്കൂർ വേണമെങ്കിലും ജോലി ചെയ്യാം; ടയർ-2 വിസയിൽ ഉള്ളവർക്ക് നിയന്ത്രണമില്ലാതെ എൻ എച്ച് എസ് ജോലിയെടുക്കാം; പുതിയ നഴ്സുമാർക്ക് ഒ എസ് സി എ പരീക്ഷ എഴുതാൻ ഡിസംബർ 31 വരെ സാവകാശം; കൊറോണ കാലത്തേക്ക് കുടിയേറ്റ നിയമങ്ങളിൽ അനേകം ഇളവുകളും സാദ്ധ്യതകളും തുറന്ന് ബ്രിട്ടൻ

സ്റ്റുഡന്റ് വിസക്കാർക്ക് എത്ര മണിക്കൂർ വേണമെങ്കിലും ജോലി ചെയ്യാം; ടയർ-2 വിസയിൽ ഉള്ളവർക്ക് നിയന്ത്രണമില്ലാതെ എൻ എച്ച് എസ് ജോലിയെടുക്കാം; പുതിയ നഴ്സുമാർക്ക് ഒ എസ് സി എ പരീക്ഷ എഴുതാൻ ഡിസംബർ 31 വരെ സാവകാശം; കൊറോണ കാലത്തേക്ക് കുടിയേറ്റ നിയമങ്ങളിൽ അനേകം ഇളവുകളും സാദ്ധ്യതകളും തുറന്ന് ബ്രിട്ടൻ

മറുനാടൻ മലയാളി ബ്യൂറോ

കൊറോണക്കാലത്ത് കുടിയേറ്റ നിയമങ്ങൾ ഏതാണ്ടെല്ലാം ഇളവ് ചെയ്ത് ബ്രിട്ടൻ. സ്റ്റുഡന്റ് വിസക്കാർക്കും ഒ എസ് സി ഇ പരീക്ഷ എഴുതാനുള്ള ട്രെയിനി നഴ്സുമാർക്കും ടയർ-2 വിസകളിൽ എത്തിയവർക്കും അടക്കം മിക്ക വിസ വിഭാഗത്തിൽ പെട്ടവർക്കും ഇളവുകളുണ്ട്. ഏതെങ്കിലും ഒരു വിസ കാലാവധി കൊറോണ കാലത്ത് അവസാനിച്ചാൽ അത് ഡിസംബർ വരെ നീട്ടി കൊടുക്കുമെന്ന മുൻ പ്രഖ്യാപനത്തിനോടൊപ്പം പുതിയ ഇളവുകളും.

നിലവിൽ ഉള്ള നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ചവ ഇവയൊക്കെ

നിലവിലുള്ള പ്രവർത്തി സമയ നിയന്ത്രണത്തിൽ വന്ന മാറ്റങ്ങൾ

താഴെ പറയുന്ന വിഭാഗത്തിൽ പെട്ടവർക്ക് ഇനി പ്രവർത്തി സമയത്തിന് പരമാവധി പരിധി ഉണ്ടായിരിക്കുന്നതല്ല. അതായത്, നിങ്ങൾക്ക് ഇഷ്ടമുള്ളത്രയും മണിക്കൂറുകൾ നിങ്ങൾക്ക് ജോലിചെയ്യുവാൻ സാധിക്കും.

ടയർ 4 സ്റ്റുഡന്റ്
ടയർ 3 വർക്കറും, എൻ എച്ച് എസിലേത് നിങ്ങളുടെ രണ്ടാം ജോലിയും ആണെങ്കിൽ
സന്ദർശനത്തിനെത്തുന്ന അക്കാഡമിക് ഗവേഷകർ ഹ്രസ്വകാല വിസയുള്ള വ്യക്തിയും വോളന്ററി സേവനത്തിന് അനുമതിയുള്ള വ്യക്തിയും ആണെങ്കിൽ.

ഈ വിഭാഗങ്ങളിൽ പെട്ടവർക്ക് ഇനിമുതൽ പ്രവർത്തി സമയത്തിൽ നിയന്ത്രണങ്ങൾ ഉണ്ടാകില്ല. അതുപോലെ നിങ്ങൾ ഒരു പ്രീ-റെജിസ്ട്രേഷൻ നഴ്സ് ആണെങ്കിൽ ഒ എസ് സി ഇ പരീക്ഷക്ക് ഇരിക്കേണ്ട അവസാന തീയതി 2020 ഡിസംബർ 31 വരെ നീട്ടിയിട്ടുണ്ട്. ആദ്യ അവസരത്തിൽ പരീക്ഷയിൽ വിജയിക്കാൻ സാധിച്ചില്ലെങ്കിൽ പിന്നെ അടുത്ത അവസരത്തിനായി 2021 മെയ്‌ 31 വരെ കാത്തിരിക്കേണ്ടിവരും.

ഹ്രസ്വകാല വിസാ കാലാവധി നീട്ടി

യാത്രാ നിയന്ത്രണങ്ങൾ കാരണമോ, കൊറോണ വൈറസുമായി ബന്ധപ്പെട്ട സെൽഫ് ഐസൊലേഷൻ കാരണമോ നിങ്ങൾക്ക് യു കെ വിട്ടുപോകാൻ ആകുന്നില്ലെങ്കിൽ വിസയുടെ കാലാവധി 2020 ജൂലായ് 31 വരെ നീട്ടിയിട്ടുണ്ട്. ഇപ്പോൾ തന്നെ നിങ്ങളുടെ വിസ മെയ്‌ 31 വരെ നീട്ടിയിട്ടുണ്ടെങ്കിൽ അത് സ്വാഭാവികമായും ജൂലായ് 31 വരെ നീട്ടികിട്ടും. അതിനായി പ്രത്യേക അപേക്ഷകൾ സമർപ്പിക്കേണ്ടതില്ല.

യു കെ യിൽ ദീർഘകാലത്തേക്ക് താമസിക്കുവാൻ അപേക്ഷിക്കുന്നു എങ്കിൽ

നിങ്ങളുടെ വിസ കാലാവധി 2020 ജനുവരി 24 നും 2020 ജൂലായ് 31 നും ഇടയിൽ അവസാനിക്കുകയും നിങ്ങൾ ദീർഘകാല വിസക്ക് അപേക്ഷിക്കുന്നു എങ്കിലും ജൂലായ് 31 വരെ അതിനായി നിങ്ങൾക്ക് യു കെ യിൽ ഇരുന്നു തന്നെ അപേക്ഷിക്കാനാകും. നിങ്ങളുടെ സ്വന്തം രാജ്യത്തിൽ നിന്നും വിസ അപേക്ഷിക്കുമ്പോൾ നൽകുന്ന എല്ലാ വിവരങ്ങളും നൽകണം. ദീർഘകാല വിസ ലഭിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ അനുസരിക്കുകയും യു കെ അപേക്ഷാ ഫീസ് നൽകുകയും വേണം. ജൂലായ് 31 വരെ കാലാവധി നീട്ടിക്കിട്ടിയവർക്കും അപേക്ഷിക്കാവുന്നതാണ്. ഓൺലൈൻ വഴി അപേക്ഷിക്കുവാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.

യു കെ യിലെ അപ്ലിക്കേഷൻ ആൻഡ് സെർവീസ് സെന്ററുകൾ കോവിഡ് 19 ബാധയുമായി ബന്ധപ്പെട്ട ലോക്ക്ഡൗൺ മൂലം തുറന്ന് പ്രവർത്തിക്കുന്നില്ല. അതിനാൽ നിങ്ങൾക്ക് ഒരു അപ്പോയിന്റ്മെന്റ് എടുക്കാനാവില്ല. നിങ്ങൾ ഇതിനകം അപ്പോയിന്റ്മെന്റ് എടുത്തിട്ടുണ്ടെങ്കിൽ അത് റദ്ദ് ചെയ്തുകൊണ്ടുള്ള അറിയിപ്പ് ഉടനെ നിങ്ങൾക്ക് ലഭിക്കും. അപ്പോയിന്റ്മെന്റിൽ ഹാജരാകാൻ സാധിച്ചില്ല എന്നതിനാൽ നിങ്ങളുടേ ഇമിഗ്രേഷൻ സ്റ്റാറ്റസിൽ മാറ്റമൊന്നും ഉണ്ടാകില്ല.

നിങ്ങൾ ടയർ 1 എൻട്രപ്രെന്യുർ വിസയിൽ ഉള്ളയാളും നിങ്ങളുടെ ബിസിനസ്സ് തടസ്സപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിൽ

ഇനിമുതൽ 2 ജീവനക്കാരെ തുടർച്ചയായി 12 മാസം ജോലിക്ക് നിർത്തണം എന്ന നിബന്ധന ഉണ്ടായിരിക്കില്ല. വ്യത്യസ്ത മാസങ്ങളിലെ വൈവിധ്യമാർന്ന തൊഴിലുകൾ ഉൾപ്പെടുത്തി 12 മാസം തികച്ചാൽ മതിയാകും. നിങ്ങളുടെ ജീവനക്കാരെ ഫർലോ ചെയ്ത കാലയളവ് 12 മാസ കാലയളവിൽ ഉൾപ്പെടുത്തില്ല. നിങ്ങളുടെ വിസ കാലാവധി തീരുന്നതിനകം നിങ്ങൾക്ക് ജീവനക്കാരുടെ 12 മാസം ജോലി എന്ന നിബന്ധന പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ അതിനാവശ്യമായ സമയത്തേക്ക് വിസ കാലാവധി നീട്ടിക്കിട്ടും. കോവിഡ് 19 മൂലം ബിസിനസ്സിൽ തടസ്സം നേരിട്ടവരുടെ, 2020 മെയ്‌ 31 ന് ശേഷമുള്ള അപേക്ഷകളിലാണ് ഈ ഇളവ് അനുവദിക്കുക.

ടയർ 4 വിസക്കായി അപേക്ഷിച്ച്, തീരുമാനത്തിനായി കാത്തിരിക്കുകയാണെങ്കിൽ


വിസ അപേക്ഷയിൽ തീരുമാനമാകുന്നറ്റിന് മുൻപ് തന്നെ നിങ്ങൾക്ക് ഉദ്ദേശിക്കുന്ന കോഴ്സുമായി അല്ലെങ്കിൽ പഠനവുമായി മുന്നോട്ട് പോകാവുന്നതാണ്. അതിന് ചില നിബന്ധനകൾ പാലിക്കണമെന്നു മാത്രം. അവ താഴെ കൊടുക്കുന്നു.
നിങ്ങളുടെ സ്പോൺസർ ഒരു ടയർ 4 സ്പോൺസർ ആയിരിക്കണം.
കൺഫർമേഷൻ ഓഫ് അക്സപ്റ്റൻസ് ഫോർ സ്റ്റഡീസ് (സി എ എസ്) നൽകിയിരിക്കണം.
നിങ്ങളുടെ നിലവിലുള്ള വിസയുടെ കാലാവധി തീരുന്നതിന് മുൻപ് അപേക്ഷിച്ചിരിക്കണം. നിങ്ങളുടെ സ്പോണസറുടെ തെളിവും ഇതിനായി ഹാജരാക്കണം.
നിങ്ങളുടെ സി എ എസിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന അതേ കോഴ്സായിരിക്കണം നിങ്ങൾ ആരംഭിക്കേണ്ടത്.
സാധുവായ ഒരു അക്കാഡമിക് ടെക്നോളനി അപ്രൂവൽ സ്‌കീം (എ ടി എ എസ്) നിങ്ങൾക്ക് ഉണ്ടായിരിക്കണം.
നിങ്ങളുടെ അപേക്ഷ നിരസിക്കുകയാണെങ്കിൽ നിങ്ങൾ പഠനം അവസാനിപ്പിക്കണം.

ടയർ 2 അല്ലെങ്കിൽ ടയർ 5 വിസക്ക് അപേക്ഷിച്ച് കാത്തിരിക്കുകയാണെങ്കിൽ

നിങ്ങളുടെ വിസ അപേക്ഷയിൽ തീരുമാനമെടുക്കുന്നതിന് മുൻപേ നിങ്ങൾക്ക് ജോലി ആരംഭിക്കാവുന്നതാണ്. അതിനുള്ള പ്രത്യേക നിബന്ധനകൾ ഇനി പറയും വിധമാണ്.
സർട്ടിഫിക്കറ്റ് ഓഫ് സ്പോൺസർഷിപ്പ് (സി ഒ എസ്) അസ്സൈൻ ചെയ്തിരിക്കണം.
നിലവിലുള്ള വിസ കാലാവധി അവസാനിക്കുന്നതിനു മുൻപേ അപേക്ഷ സമർപ്പിക്കുകയും അതിന്റെ സ്പോൺസർ തെളിവ് ഹാജരാക്കുകയും വേണം.
നിങ്ങളുടെ സി ഒ എസിൽ പറഞ്ഞിരിക്കുന്ന അതേ ജോലിതന്നെയായിരിക്കണം നിങ്ങൾ ചെയ്യുന്നത്.
നിങ്ങളുടെ അപേക്ഷ നിരസിക്കുകയാണെങ്കിൽ ഉടൻ ജോലി ചെയ്യുന്നത് അവസാനിപ്പിക്കണം.

നിങ്ങൾ എൻ എച്ച് എസ്സിൽ ജോലി ചെയ്യുന്നു എങ്കിൽ

മുൻനിരയിൽ പ്രവർത്തിക്കുന്ന ചില ആരോഗ്യ പ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും അവരുടെ വിസ സ്വാഭാവികമായിത്തന്നെ നീട്ടിലഭിക്കും. ചില മുൻനിര ആരോഗ്യപ്രവർത്തകർക്കുള്ള വിസ ചട്ടങ്ങളിലും മാറ്റങ്ങൾ ഉണ്ട്. എന്നാൽ അത് നിങ്ങൾ എൻ എച്ച് എസിലോ മറ്റേതെങ്കിലും സ്വതന്റ്ര ആരോഗ്യ സംരക്ഷണ സേവന ദാതാക്കളോടൊപ്പമോ താഴെ പറയുന്ന തസ്തികകളിൽ ജോലിചെയ്യുകയാണെങ്കിൽ മാത്രമേ ലഭിക്കു.
ബയോ കെമിസ്റ്റ്, ബയോളജിക്കൽ സയന്റിസ്റ്റ്, ഡെന്റൽ പ്രാക്ടീഷണർ, ഹെൽത്ത് പ്രൊഫഷണൽ, മെഡിക്കൽ പ്രാക്ടീഷണർ, മെഡിക്കൽ റേഡിയോഗ്രാഫർ, മിഡ്വൈഫ്, നഴ്സ്, ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ്, ഒഫ്താൽമോളജിസ്റ്റ്, പാരാമെഡിക്, ഫാർമസിസ്റ്റ്, ഫിസിയോതെറാപിസ്റ്റ്, സൈക്കോളജിസ്റ്റ്, സോഷ്യൽ വർക്കർ, സ്പീച്ച് ആൻഡ് ലാംഗ്വേജ് തെറാപിസ്റ്റ്, തെറാപി പ്രൊഫഷണൽഎന്നിവർക്കുള്ള വിസ നിബന്ധനകളിൽ മാത്രമാണ് മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്. നിങ്ങൾക്ക് ഈ മാറ്റങ്ങൾ ബാധകമാണോ എന്നറിയുവാൻ നിങ്ങളുടെ തൊഴിൽ ദായകരെ സമീപിക്കുക.

നിങ്ങൾ സാധാരണ ജോലിചെയ്യുന്നതല്ലാത്ത മറ്റൊരു എൻ എച്ച് എസ് സൈറ്റിൽ ജോലി ചെയ്യുന്നു എങ്കിൽ

നിങ്ങളുടെ സ്പോണസർ അവരുടെ സ്പോൺസർഷിപ്പ് ബാദ്ധ്യതകൾ നിറവേറ്റുന്നു എങ്കിൽ ഈ കൊറോണാ വ്യാപന കാലത്ത് നിങ്ങൾക്ക് ഏത് എൻ എച്ച് എസ് സൈറ്റിലും പ്രവർത്തിക്കാനാകും. നിങ്ങളുടെ പ്രവർത്തിസ്ഥലത്തിന്റെ മാറ്റം സ്പോൺസർമാർ യു കെ വി ഐ യെ അറിയിക്കേണ്ടതില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP